ശബ്ദ സന്ദേശങ്ങളെ എഴുത്ത് രൂപത്തിലാക്കാൻ സാധിക്കുന്ന ട്രാൻസ്‌ക്രിപ്ഷൻ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വോയ്‌സ് മെസേജുകള്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ അവ വായിച്ച് അറിയാന്‍ ഈ ഫീച്ചര്‍ സഹായകമാവും.
വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കര്‍ വെബ്‌സൈറ്റ് വാബീറ്റാ ഇന്‍ഫോ ആണ് ഈ വിവരം പുറത്ത് വിട്ടത്.
ചില രാജ്യങ്ങളിലെ ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമായുള്ള വളരെ കുറച്ച് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് വാട്‌സാപ്പ് ഈ ഫീച്ചര്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുള്ളത്.
വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ 2.24.15.55 പതിപ്പിലാണ് ഫീച്ചറുള്ളത്.