കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് എയർ ഏഷ്യയുടെ ക്വാലലംപൂർ വിമാന സർവീസ് ഓഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കും.

കരിപ്പൂർ: കോഴിക്കോട്
വിമാനത്താവളത്തിൽ നിന്ന് എയർ ഏഷ്യയുടെ ക്വാലലംപൂർ വിമാന സർവീസ് ഓഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കും. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ ക്വാലാലംപൂരിൽ നിന്ന് കോഴിക്കോടേക്കും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ കോഴിക്കോട് നിന്ന് ക്വാലലംപൂരിലേക്കുമാണ് സർവീസുകളുള്ളത്. പ്രാദേശിക സമയം രാത്രി 9.55ന് ക്വാലലംപുരിൽ നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് കോഴിക്കോട്ടെത്തും.

പിറ്റേന്ന് പുലർച്ചെ 12.10ന് കോഴിക്കോട് നിന്ന് വിമാനം പുറപ്പെടും. മൂന്ന് മാസം മുമ്പേ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. എയർ ഏഷ്യയ്ക്ക് വിവിധ രാജ്യങ്ങളിലേക്കു കണക്ഷൻ വിമാനങ്ങളുള്ളതിനാൽ ക്വാലലംപുരിൽ നിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്ക് ഇനി യാത്ര എളുപ്പമാകും.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *