ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള പരാതികള്‍ വേഗത്തില്‍ ഫയല്‍ ചെയ്യാനുള്ള സംവിധാനം വാട്സാപ് വഴി നിലവില്‍ വന്നു. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിൻ്റെ നാഷനല്‍ കണ്‍സ്യൂമർ ഹെല്‍പ്പ് ലൈൻ വാട്‌സാപ് നമ്ബറായ 8800001915 വഴിയാണ് പരാതികള്‍ അയക്കാൻ സംവിധാനം ഒരുക്കിയിരിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഈ നമ്ബർ വാട്‌സാപ്പില്‍ സേവ് ചെയ്‌തശേഷം ‘HI’ എന്ന മെസേജ് അയയ്ക്കണം. തുടർന്ന് ഭാഷ തിരഞ്ഞെടുത്തശേഷം Register Grievance ക്ലിക് ചെ യ്‌ത് പേര്, ജെൻഡർ, സംസ്ഥാനം, നഗരം എന്നീ വിവരങ്ങള്‍ നല്‍കണം.
ശേഷം ‘Industry’ എന്ന വിഭാഗത്തിലെത്തി പരാതി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണന്ന് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ സ്‌ഥാപനങ്ങളുടെ ലിസ്‌റ്റ് കാണാൻ കഴിയും.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, മോശപ്പെട്ട സാധനത്തിൻ്റെ വിതരണം, പണമടച്ച തുക തിരികെ നല്‍കാത്തത് എന്നിവ ഉള്‍പ്പെടെ പരാതിക്ക് ആസ്‌പദമായ 27 കാരണങ്ങളിലൊന്നു തിരഞ്ഞെടുത്ത് പരാതി ഫയല്‍ ചെയ്യാം.
ഫയല്‍ ചെയ്‌ത പരാതിയുടെ തല്‍സ്‌ഥിതി അറിയുന്നതിനായി ‘Grievance Status’ ക്ലിക് ചെയ്‌താല്‍ മതി.
പരാതി നല്‍കേണ്ട രീതിയെക്കുറിച്ചോ പരിഹാര മാർഗങ്ങളെ സംബന്ധിച്ചോ ഉള്ള സംശയങ്ങള്‍ക്ക് “FAQ’ എന്നതില്‍ ക്ലിക് ചെയ്‌താല്‍ മതിയാവും.