അതാ വാട്സ്‌ആപ്പില്‍ അടുത്ത പുത്തൻ ഫീച്ചര്‍, സ്ഥിരം മെസേജുകള്‍ അയക്കുന്നവര്‍ക്ക് സഹായകരം

ഈയടുത്ത് ഏറെ പുത്തൻ ഫീച്ചറുകളുമായി അമ്ബരപ്പിക്കുന്ന മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്‌ആപ്പില്‍ അടുത്ത സർപ്രൈസ്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

അണ്‍സെന്റ് ആയ മെസേജുകള്‍ എളുപ്പം കാണാനാവുന്ന തരത്തില്‍ ഡ്രാഫ്റ്റ് ചെയ്യുന്ന സംവിധാനമാണ് വാട്സ്‌ആപ്പിലേക്ക് വരുന്നത് എന്നാണ് വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട്. ഇപ്പോള്‍ ആൻഡ്രോയ്ഡ് ബീറ്റ ടെസ്റ്റർമാർക്ക് ലഭ്യമായിട്ടുള്ള ഈ ഫീച്ചർ വൈകാതെ ലോഞ്ച് ചെയ്യും. വളരെ പ്രതീക്ഷയോടെയാണ് ഡ്രാഫ്റ്റ് ലേബല്‍ വാട്സ്‌ആപ്പ് അവതരിപ്പിക്കുന്നത്.

അപൂ‍‍ർണമായ സന്ദേശമായി ഇത്തരം മെസേജുകള്‍ ചാറ്റ് ബോക്സില്‍ കാണാനാകും. അണ്‍സെന്റ് ആയ മെസേജുകള്‍ കൃത്യമായി ഇതില്‍ രേഖപ്പെടുത്തിയിരിക്കും. എല്ലാ മെസേജുകളും ഓപ്പണ്‍ ചെയ്ത് പരിശോധിക്കാതെ തന്നെ അണ്‍സെന്റ് മെസേജുകള്‍ എളുപ്പത്തില്‍ കണ്ടെത്താൻ ഇത് സഹായിക്കും. ഏറ്റവും അവസാനം ഡ്രാഫ്റ്റായ മെസേജായിരിക്കും ചാറ്റ് ലിസ്റ്റില്‍ ആദ്യം കാണിക്കുക. വളരെ സുപ്രധാനമായ മെസേജുകള്‍ അണ്‍സെന്റ് ആവുകയോ മിസ്സാവുകയോ ചെയ്താല്‍ കണ്ടെത്താൻ പുതിയ ഫീച്ച‍ർ സഹായകമാകും. ടെസ്റ്റിംഗ് കഴിഞ്ഞ് വാട്സ്‌ആപ്പിന്റെ ആൻഡ്രോയ്ഡ് ആപ്പില്‍ ഉടൻ തന്നെ ഈ ഫീച്ചർ എത്തിച്ചേരും. വാട്സ്‌ആപ്പ് കൂടുതല്‍ യൂസർ ഫ്രണ്ട്ലി ആക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത്.

ഫേവറൈറ്റ് എന്നൊരു ഫീച്ചർ അടുത്തിടെ വാട്സ്‌ആപ്പ് അവതരിപ്പിച്ചിരുന്നു. പ്രധാനപ്പെട്ട കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും കോളുകളും ഫേവറൈറ്റ്‌സുകളായി സെലക്‌ട് ചെയ്‌ത് വെക്കാനാവുന്ന സംവിധാനമാണിത്. സ്ഥിരമായി മെസേജ് അയക്കുകയോ കോള്‍ ചെയ്യുകയോ ചെയ്യുന്ന കോണ്‍ടാക്റ്റുകളും സജീവമായി നോക്കുകയോ ഇടപെടുകയോ ചെയ്യുന്ന ഗ്രൂപ്പുകളെയും ഇതോടെ എളുപ്പം നിങ്ങള്‍ക്ക് കണ്ടെത്താനാകും. പല ഫോണുകളിലും വാട്‌സ്‌ആപ്പ് ആപ്ലിക്കേഷനില്‍ ഫൈവറൈറ്റ്സ് എന്ന ഓപ്ഷന്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഇങ്ങനെ ഫേവറൈറ്റ് ചെയ്‌തുവെക്കുന്ന ചാറ്റുകളിലേക്ക് വേഗത്തില്‍ എത്തി മെസേജുകള്‍ അയക്കുന്നതിനൊപ്പം ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യുകയുമാകും.

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *