കേരള സംസ്ഥാന ഐ ടി മിഷൻ പദ്ധതിയായ ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലിലെ സേവനങ്ങള്‍ക്ക് യൂസര്‍ അക്കൗണ്ട് സൃഷ്ടിക്കുന്നതിന് ആധാര്‍ അധിഷ്ടിത ഒടിപി സംവിധാനം പ്രാബല്യത്തിലായി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
നിലവില്‍ യൂസര്‍ അക്കൗണ്ട് തുറക്കുന്ന സമയം നല്കുന്ന മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി ലഭിക്കുന്നത്.
എന്നാൽ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉപഭോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് മാത്രം ഒടിപി നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത്.
യൂസര്‍ അക്കൗണ്ട് ക്രിയേഷന്, പുതിയ ആപ്ലിക്കന്റ് രജിസ്ട്രേഷന്, നിലവിലെ രജിസ്ട്രേഷന് തിരുത്തല്‍, യൂസര്‍ നെയിം റിക്കവറി, പാസ്വേഡ് റീസെറ്റ്, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന് പരിശോധന എന്നീ ഘട്ടങ്ങളില്‍ ഒടിപി അനിവാര്യമാണ്.
നിലവില്‍ ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ലോഗിന്‍ ചെയ്ത ശേഷം പ്രൊഫൈല്‍ പേജില്‍ ആധാര്‍ നമ്പരുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാം.
സര്‍ക്കാര്‍ സേവനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് മുഖേന നേരിട്ട് ലഭ്യമാക്കുവാനായി 2010- ല്‍ ആരംഭിച്ച പദ്ധതിയാണ് ഇ-ഡിസ്ട്രിക്ട്.