മൃതദേഹങ്ങൾക്കായി മാവൂർ മുതൽ ചാലിയാർ പുഴയിൽ തെരച്ചിൽ നടത്തുന്നു

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരുടെ മൃതദേഹങ്ങൾക്കായി മാവൂർ മുതൽ ചാലിയാർ പുഴയിൽ വരെ തെരച്ചിൽ തുടരുകയാണെന്ന് പിവി അൻവർ എംഎൽഎ. കൂടുതൽ മൃതദേഹങ്ങൾ ചാലിയാർ പുഴയിലുണ്ടാകാൻ സാധ്യതയുണ്ട്. എൻഡിആർഎഫും പോലീസും ഫയർഫോഴ്‌സും തെരച്ചിൽ നടത്തുന്നതിനൊപ്പം നാട്ടുകാരും തെരച്ചിൽ നടത്തുന്നുണ്ടെന്ന് എംഎൽഎ അറിയിച്ചു.

എടവണ്ണപ്പാറ, കീഴുപറമ്പ്, അരീക്കോട്, മൈത്രക്കടവ്, എടവണ്ണ, ഓടായിക്കടവ്, മമ്പാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരച്ചിൽ തുടരുകയാണ്. ചുങ്കത്തറ പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജിന് സമീത്ത് നിന്ന് രണ്ട് മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്. റഗുലേറ്ററിന് താഴെ അടിഞ്ഞുകൂടിയ മരങ്ങൾക്കിടയിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകാമെന്നാണ് സന്നദ്ധ പ്രവർത്തകർ പറയുന്നത്

ചാലിയാറിൽ നിന്ന് നേരത്തെ 17 മൃതദേഹങ്ങൾ ലഭിച്ചിരുന്നു. നാല് മൃതദേഹങ്ങൾ ചുങ്കത്തറ പഞ്ചായത്ത് പരിധിയിൽ നിന്നും ബാക്കിയുള്ളവെ പോത്തുകൽ പഞ്ചായത്ത് പരിധിയിൽ നിന്നുമാണ് ലഭിച്ചത്. കൂടാതെ രണ്ട് മൃതദേഹ ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *