രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തില്ല കാലാവസ്ഥ മോശമായതിനാല്‍ യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചതിനാലാണ് യാത്ര ഒഴിവാക്കിയത്

കല്‍പ്പറ്റ : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തില്ല. കാലാവസ്ഥ മോശമായതിനാല്‍ യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചതിനാലാണ് യാത്ര ഒഴിവാക്കിയത്. അടുത്ത ദിവസം തന്നെ വയനാട്ടില്‍ എത്തുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിട്ടുണ്ട്. ഇന്ന് മൈസുരുവില്‍ നിന്നും റോഡ് മാര്‍ഗം മേപ്പാടിയിലെത്തുന്ന രാഹുല്‍ ഗാന്ധി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും പങ്കാളികളാകാന്‍ രാഹുല്‍ ഗാന്ധി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിലും ബന്ധപ്പെട്ടിരുന്നു അദ്ദേഹം

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *