കൂരിയാട്: നാഷണൽ ഹൈവെ 66 നിർമാണവുമായി ബന്ധപ്പെട്ടു കൊളപ്പുറം. കൂരിയാട് ഭാഗത്തെ സർവ്വീസ് റോഡിൽ വെള്ളം കയറി കൊണ്ടിരിക്കുന്നു
മഴക്കാലത്ത് ഏറ്റവും ആദ്യം മലവെള്ളം ഒഴികിയെത്തി പാടം നിറയുന്ന ഒരു പ്രദേശമാണ് ഇത്.
ഹൈ വെക്ക് വേണ്ടി സർവ്വീസ് റോഡ് നിർമാണ സമയത്ത് തുടക്കത്തിൽ തന്നെ ജനപ്രതിനിധികളും പൊതു പ്രവർത്തകരും ഹൈവെ അധികൃതരെ ഈ കാര്യം ഉണർത്തിയിരുന്നു
– ഊരകം മലയിൽ നിന്ന് ഉൽഭവിച്ച് വേങ്ങര പാടത്ത് കൂടെ കുത്തി ഒലിക്കുന്ന വേങ്ങര തോടിൻ്റെ ഇരു വശങ്ങളിലുമുള്ള ദുർബലമായ വരമ്പുകൾ ശക്തമായ മലവെള്ളപാച്ചിലിൽ പലപ്പോഴും പൊട്ടി ഒലിച്ച് വെള്ളപൊക്കം സൃഷ്ടിക്കുക സാധാരണമാണ്. തൊട്ടടുത്ത കടലുണ്ടി പുഴയിൽ പനമ്പുഴ കടവിൽ ചേരുന്ന വേങ്ങര തോട്ടിലെ വെള്ളം പുഴയിൽ ലയിക്കാൻ കഴിയാതെ പുഴവെള്ളം തിരിച്ച് കൂരിയാട് പാടത്തേക്ക് ഒഴികിയാണ്ഈ ഭാഗത്ത് പ്രളയം വരാറ്.
മഴ ഇനിയും കനത്താൽ ഹൈവെ യിലൂടെ ഉള്ള ഗതാഗതം പൂർണമായും നിലക്കും
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here