വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല സന്ദർശിച്ച് സ്ഥലം എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ദുരന്തമേഖലയിലെത്തിയത്. സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിന് സമീപത്തെ താത്കാലിക പാലത്തിലൂടെ പുഴയുടെ മധ്യഭാഗത്ത് വരെ ഇവർ ചെന്ന് സാഹചര്യങ്ങൾ നിരീക്ഷിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ദുരന്തമേഖലയിലെ സേനാ മേധാവിയുമായി ഇരുവരും സംസാരിച്ചു. നേരത്തെ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ദുരന്തത്തിന് ഇരയായവുമായി ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ടി സിദ്ധിഖ് അടക്കമുള്ള കോൺഗ്രസ് നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ദുരന്തസ്ഥലം സന്ദർശിച്ചിരുന്നു. മന്ത്രിമാർക്കൊപ്പമാണ് മുഖ്യമന്ത്രി ചൂരൽമലയിൽ എത്തിയത്. ബെയ്‌ലി പാലത്തിന്റെ നിർമാണ പുരോഗതിയും മുഖ്യമന്ത്രി വിലയിരുത്തി.