തിരൂരങ്ങാടി: തിരൂരങ്ങാടി ഗവഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നഗരസഭ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് മാതൃകാപരം. പരാതികളില്ലാതെ അംഗങ്ങള്‍ക്ക് സുഭിക്ഷമായ ഭക്ഷണം ഉള്‍പ്പെടെ ഒരുക്കിയത് കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നു. 200 ഓളം അംഗങ്ങള്‍ ക്യാമ്പിലുണ്ട്. മികച്ച സൗകര്യങ്ങളാണ് ക്യാമ്പില്‍ ഒരുക്കിയിട്ടുള്ളത്. ക്യാമ്പിലെ വാര്‍ റൂം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. എല്ലാ ദിവസവും ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ അധ്യക്ഷതയില്‍ ക്യാമ്പില്‍ ഭരണസമിതി അവലോകന യോഗം ചേര്‍ന്ന് ഓരോ ദിവസത്തെയും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനാല്‍ ഒട്ടും പരാതികളില്ലാതെയാണ് ക്യാമ്പ് മുന്നേറുന്നത്. വീടുകളിലെ ശുചീകരണത്തിനു ആവശ്യമായ ഉപകരണങ്ങളും വിതരണം ചെയ്തു തുടങ്ങി. ബ്ലീച്ചിംഗ് പൗഡര്‍ ഉള്‍പ്പെടെ ശുചീകരണത്തിനെത്തിച്ചു. കിണറുകളില്‍ ക്ലോറിനേഷനും വെള്ളം ഇറങ്ങിയാല്‍ തുടങ്ങും. ക്യാമ്പിന്റെ മുന്നോടിയായി സന്നദ്ധ സംഘടനകളുടെ യോഗം ചേര്‍ന്നിരുന്നു. അവലോകന യോഗത്തില്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കാലൊടി സുലൈഖ. ഇഖ്ബാല്‍കല്ലുങ്ങല്‍, സി.പി .ഇസ്മായില്‍, ഇ.പി.ബാവ, സി.പി സുഹ്‌റാബി, സോന രതീഷ്, തിരൂരങ്ങാടി എസ്. എച്ച്.ഒ. കെ.ടി. ശ്രീനിവാസൻ,സുപ്രണ്ട് നസീം. എച്ച്.ഐ സുരേഷ്. ലവ ഗഫൂര്‍ മാസ്റ്റര്‍, നിഷാന്ത് സംസാരിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ളവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ