വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് പാകം ചെയ്ത ഭക്ഷണം എത്തിക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടർ

വയനാട്ടിലെ ദുരന്തമേഖലയായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണ പദാർഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കലക്ടർ ഡിആർ മേഘശ്രീ. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന വളണ്ടിയർമാർക്കും സർക്കാർ ഏജൻസികളിൽ നിന്നുള്ളവർക്കും ഭക്ഷണം മേപ്പാടിയിലെ അടുക്കളയിലാണ് തയ്യാറാക്കുന്നത്

ഇവിടെ നിന്നും ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിൽ ചൂരൽമലയിൽ ഒരുക്കിയിട്ടുള്ള ഫുഡ് സെന്ററിൽ ഭക്ഷണം എത്തിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ഭക്ഷണസാധനങ്ങൾ പ്രത്യേകം നിയോഗിച്ചുള്ള ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ മുഖാന്തരമാണ് നൽകുന്നത്

പ്രസ്തുത സാഹചര്യത്തിൽ ദുരന്തപ്രദേശം ഉൾപ്പെടുന്ന വിവിധ സോണുകളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കാൻ ആരും ശ്രമിക്കരുത്. അപകടസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണമെന്നും ജില്ല കലക്ടർ അറിയിച്ചു

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *