മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം അയക്കാനുള്ള ക്യു ആര്‍ കോഡ് പിൻവലിച്ചു ; പകരം യുപിഐ ഐഡി

കൽപ്പറ്റ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം അയക്കാൻ നിലവിലുണ്ടായിരുന്ന ക്യു ആര്‍ കോഡ് സംവിധാനം പിൻവലിച്ചു. തട്ടിപ്പുകൾക്കുള്ള സാധ്യത ഒഴിവാക്കാനാണു നടപടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി പണം അയക്കാം. http://donation.cmdrf.kerala.gov/ എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പരുകളും നല്‍കിയിട്ടുണ്ട്.

പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനം വഴി വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പര്‍ വഴി നേരിട്ടോ സംഭാവന നല്‍കാം. ഇതിലൂടെ നല്‍കുന്ന സംഭാവനയ്ക്ക് ഉടന്‍ തന്നെ രസീത് ഡൗണ്‍ലോഡ് ചെയ്യാം. യുപിഐ വഴിയുള്ള ഇടപാടുകള്‍ക്കു 48 മണിക്കൂറിനു ശേഷമേ രസിത് ലഭിക്കുകയുള്ളൂ.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *