സോഷ്യൽ മീഡിയ വഴി അപകീർത്തിപെടുത്തൽ : യുവാവ് അറസ്റ്റിൽ

വയനാട് : സോഷ്യൽ മീഡിയ  വഴി സ്ത്രീത്വത്തെ അപമാനിച്ചതിനു ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു. ചെർപ്പുളശ്ശേരി സ്വദേശി , സുകേഷ് പി മോഹനൻ എന്ന വ്യക്തിക്കെതിരെ ആണ് കേസ് എടുത്തത്. വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗികചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആണ് നടപടി . ഇയാളുടെ പ്രവർത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണ്.

അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായ പ്രകടനവുമൊക്കെ നമ്മുടെ അടിസ്ഥാനാവകാശങ്ങൾ ആണെങ്കിലും, അതിൻ്റെ മറപറ്റി മറ്റുള്ളവരെ അപമാനിക്കാനോ അവഹേളിക്കാനോ ശ്രമിക്കുന്നത് അംഗീകരിക്കപ്പെടുന്നതല്ല.

സോഷ്യൽ മീഡിയകൾ പ്ലാറ്റ്ഫോമുകൾ എല്ലാം തന്നെ പൊലീസിൻ്റെ കർശന നിരീക്ഷണത്തിൽ ആണ്. സോഷ്യൽ മീഡയ വഴി വ്യാജ പ്രചാരണം നടത്തുന്നവർക്കെതീരെ കർശന നടപടി സ്വീകരിക്കുന്നതാണ്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *