വയനാടിന് കൈത്താങ്ങ്: കുഞ്ഞു സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകി മൂന്നര വയസുകാരി

തിരുവനന്തപുരം : വയനാട് ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ സർക്കാരിനൊപ്പം അണി ചേർന്ന് നിരവധി പേർ. വിഷുവിന് കിട്ടിയ കൈനീട്ടം ഉൾപ്പെടെ തന്റെ കുഞ്ഞു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മൂന്നര വയസുകാരി ശിവാം​ഗി എ പ്രവീൺ. പേയാട് സ്വദേശികളായ പ്രവീൺ- അരുണ ദമ്പതികളുടെ മകളാണ് എൽകെജി വിദ്യാർത്ഥിനി ശിവാം​ഗി. വയനാട് ദുരന്തത്തിന്റെ വാർത്തകൾ മാധ്യമങ്ങളിലൂടെ കണ്ട ശിവാം​ഗി തന്റെ കുടുക്കയിലെ പണം ദുരിതബാധിതർക്കായി നൽകണമെന്ന് അച്ഛൻ പ്രവീണിനോട് ആവശ്യപ്പെടുകയായിരുന്നു. മകളുടെ ആഗ്രഹ പ്രകാരം പ്രവീൺ തുക സിഎംഡിആർഎഫിലേക്ക് ഓൺലൈനായി ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. കളിപ്പാട്ടം വാങ്ങുവാൻ സ്വരുക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ ശിവാം​ഗിയെ ജില്ലാ കളക്ടർ അനുകുമാരി അനുമോദിച്ചു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

കരകുളം സ്വദേശിയും ലോട്ടറി വിൽപ്പനക്കാരനുമായ സെയ്ദ് അലി തന്റെ ഒരു ദിവസത്തെ ലോട്ടറി വിൽപനയിലൂടെ സമാഹരിച്ച 10,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കൂടാതെ അരുവിക്കര ജിഎച്ച്എസ്എസിലെ 1997 ബാച്ച് പൂർവവിദ്യാർത്ഥി കൂട്ടായ്മയെ പ്രതിനിധികരിച്ച് സംഘാംഗം ജയകൃഷ്ണൻ 11,500 രൂപ ജില്ലാ കളക്ടർ അനുകുമാരിയ്ക്ക് കൈമാറി.

ബിഎസ്എഫ് മലയാളി അസോസിയേഷൻ തിരുവനന്തപുരം ജില്ല 55,555 രൂപയും സിഎംഡിആർഎഫിലേക്ക് നൽകി. അസോസിയേഷൻ തിരുവനന്തപുരം ജില്ല പ്രസിഡന്റ് സതീഷ് കുമാർ എം, സെക്രട്ടറി രാജേഷ് ബാബു സി എസ്,  ട്രഷറർ സുനിൽ കുമാർ സി എൽ എന്നിവർ ചേർന്ന് ചെക്ക് ജില്ലാ കളക്ടർക്ക് കൈമാറി.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *