എന്നാലും ഇങ്ങനെയുണ്ടോ ഒരു മെഴുകല്‍? സിഎംഡിആര്‍എഫിനെ ചോദ്യം ചെയ്ത് ചോദ്യം ചെയ്ത് ഒടുവില്‍ മാരാര്‍ വക ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം, ഒപ്പം നൂറായിരം ന്യായങ്ങളും…

എന്നാലും ഇതുപോലൊരു മെഴുകലുണ്ടോ? നീ എവിടെയെങ്കിലും ഒന്നുറച്ച് നില്‍ക്ക് രമണാ, ബ്രോ നിങ്ങള്‍ ബിഗ് ബോസിലും ഡബിള്‍ സ്റ്റാന്‍ഡായിരുന്നില്ലേ, ആദ്യം കുറ്റം പറഞ്ഞു, പിന്നെ അവിടെ പോയി കപ്പെടുത്തു….. സോഷ്യല്‍ മീഡിയയിലാകെ ഇപ്പോള്‍ അഖില്‍ മാരാര്‍ക്കുള്ള പൊങ്കാലയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ സുതാര്യത ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ആളാകാന്‍ നോക്കിയ അഖില്‍ മാരാരിന് ചുരുക്കിപ്പറഞ്ഞാല്‍ എയറില്‍ നിന്നിറങ്ങാന്‍ സമയമില്ലെന്ന് സാരം. കഴിഞ്ഞ ദിവസമാണ് സിഎംഡിആര്‍എഫില്‍ നിന്നും 81 കോടിയിലധികം രൂപ കെഎസ്എഫ്ഇയ്ക്ക് കൈമാറിയത് എന്തിനെന്ന ചോദ്യം ചോദിച്ചുകൊണ്ട് അഖില്‍മാരാര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുന്നു എന്നായിരുന്നു അന്ന് അഖിലിന്റെ ആരോപണം. തുടര്‍ന്ന് വയനാടിലെ ദുരിതബാധിതര്‍ക്ക് 3 വീടുകള്‍ താന്‍ നേരിട്ട് വെച്ചുനല്‍കും എന്നും അഖില്‍ സോഷ്യല്‍മീഡിയ വഴി വീരവാദമുയര്‍ത്തി.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

എന്നാല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്‌ക്കെതിരെ കഴമ്പില്ലാത്ത ആരോപണമുയര്‍ത്തിയതിനെ തുടര്‍ന്ന് അഖില്‍ മാരാരിനെതിരെ പൊലീസ് കേസെടുത്തതോടെ മാരാരുടെ ലൈന്‍ എപ്പോഴത്തേയും പോലെ മാറി. മുഖ്യമന്ത്രി സിഎംഡിആര്‍എഫിനെക്കുറിച്ച് നടത്തിയ വിശദീകരണത്തില്‍ താന്‍ തൃപ്തനാണെന്നും മറുപടി സ്വാഗതം ചെയ്യുന്നു എന്നും പറഞ്ഞ് മാരാര്‍ ഒരു ലക്ഷം രൂപ സിഎംഡിആര്‍എഫിന് കൈമാറി. പക്ഷേ, ഇത്തവണ മാരാരിന്റെ മലക്കംമറിച്ചിലിനെ സോഷ്യല്‍മീഡിയ കയ്യോടെ പൊക്കി. മാരാരിന്റെ നിലപാടില്ലായ്മയ്‌ക്കെതിരെ സോഷ്യല്‍മീഡിയയിലെങ്ങും വിമര്‍ശനങ്ങള്‍.. അതോടെ അഖിലണ്ണന്‍ എയറിലായി. എന്നാല്‍ പണ്ട്, ബിഗ്‌ബോസില്‍ പോകാനായി നേരത്തെ പറഞ്ഞ അഭിപ്രായം വിഴുങ്ങി ശീലമുള്ള മാരാര്‍ ഇത്തവണയും അതു തന്നെ കാണിച്ചു. മുഖ്യമന്ത്രിയുടെ കണക്കില്‍ കൃത്യതയില്ല, തുക ഏതെല്ലാം വിദ്യാര്‍ഥികള്‍ക്കാണ് കൊടുത്തതെന്നായി ആശാന്‍. തീര്‍ന്നില്ല, ഞാന്‍ 1 ലക്ഷം രൂപ കൊടുത്തത് ഭാവിയില്‍ ഫണ്ട് ദുര്‍വിനിയോഗം ചെയ്യപ്പെട്ടാല്‍ അന്ന് ചോദ്യം ചെയ്യാനാണെന്നും അല്ലെങ്കില്‍ അന്ന് പാര്‍ട്ടിക്കാര്‍ പറയില്ലേ നിങ്ങള്‍ ഫണ്ടിട്ടില്ലല്ലോ, പിന്നെന്തിന് ചോദ്യം ചെയ്യുന്നെന്ന് അത് ഉണ്ടാകാതിരിക്കാനാണെന്നായി പുതിയ ന്യായം. തീര്‍ന്നില്ല, വിഷയത്തിന്റെ സത്യാവസ്ഥ അഖില്‍മാരാരിന് മനസ്സിലാക്കിക്കൊടുത്ത മാധ്യമപ്രവര്‍ത്തകനു നേരെയും ഒടുവില്‍ അണ്ണന്‍ ഉറഞ്ഞു തുള്ളിയെന്നാണ് അറിവ്.!

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *