ദുരന്തഭൂമിയില്‍ ഇന്ന് ജനകീയ തിരച്ചില്‍ : കേന്ദ്രസര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഇന്ന് ജനകീയ തിരച്ചില്‍. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്ന പ്രദേശവാസികളെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ നടത്തുക.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളെ ആറുമേഖലകളിലായി തിരിച്ചാണ് തിരച്ചില്‍. ദുരന്തത്തിന് ഇരകളായവരില്‍ ഇതില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരെ ഇവിടെയെത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥരും മറ്റു സംഘങ്ങളും ഇവരോടൊപ്പം ഉണ്ടാവും.

പ്രദേശത്തുനിന്ന് കാണാതായ 131 പേര്‍ക്കായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് നേരത്തേ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, ബന്ധുക്കളുടെയും പ്രദേശവാസികളുടെയും കൂടി അഭിപ്രായം പരിഗണിച്ചാണ് ഇന്ന് ജനകീയ തിരച്ചില്‍. ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യാനായി സാധനങ്ങള്‍ ശേഖരിച്ച് ഇനി അയക്കേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസത്തിന്റെ ഭാഗമായി വയനാട്ടിലെ കലക്ഷന്‍ സെന്ററില്‍ എത്തിയ ഏഴ് ടണ്‍ തുണി ഉപയോഗിച്ചു പഴകിയതായിരുന്നു. ഉപകരിക്കാന്‍ ചെയ്തതാകാമെങ്കിലും ഇത് ഫലത്തില്‍ ഉപദ്രവകരമാവുകയാണുണ്ടായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായമാണ് ഇനിവേണ്ടത്. ഇതു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയോ കലക്ടറേറ്റുകളില്‍ ചെക്ക് / ഡ്രാഫ്റ്റ് മുഖേനയോ നല്‍കാന്‍ സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *