വയനാടിന്റെ കണ്ണീരൊപ്പാന്‍’ എന്ന പേരില്‍ മുസ്‌ലിം ലീഗ് നടത്തുന്ന ദുരിതാശ്വാസ ധനശേഖരണത്തിൽ 27 കോടി രൂപ സമാഹരിച്ചുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിന്ന് വലിയ സഹായം ലഭിച്ചു. ഈ മാസം 31 വരെ ഫണ്ട് സമാഹരണം തുടരും. 27 കോടി രൂപ സമാഹരിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പല ഘട്ടങ്ങളിലായി സഹായം എത്തിച്ചു നൽകി. അടിയന്തര സഹായം വെള്ളിയാഴ്ച വിതരണം ചെയ്യും. 691 കുടുംബങ്ങൾക്ക് 15,000 നൽകും. കടകൾ നഷ്ടമായവർക്ക് 50,000 രൂപ വീതം നൽകും. വാഹനങ്ങൾ നഷ്ടമായവർക്ക് വാഹനങ്ങൾ വാങ്ങി നൽകും. 100 കുടുംബങ്ങൾക്ക് 1000 സ്ക്വയർ ഫീറ്റ് വീടുകൾ വച്ച് നൽകും. 8 സെൻ്റ് ഭൂമിയിലാണ് വീട് വച്ച് നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ധനശേഖരണത്തിനായി ആപ്ലിക്കേഷന്‍ പുറത്തിറക്കിയാണ് ധനശേഖരണം. പദ്ധതിയിലേക്ക് ആദ്യ ഫണ്ടായി 50 ലക്ഷം രൂപ തിരുനാവായ സ്വദേശിയാണ് നല്‍കിയത്.
ആപ്ലിക്കേഷന്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് പുറത്തിറക്കിയത്. എല്ലാവരും സഹായിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.