തിരൂരങ്ങാടി: നന്മക്കൊപ്പം രാഷ്ര്‌ടീയം മറന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സഹകരിച്ചെത്തിയത് ശ്രദ്ധേയമായി. വയനാട് ദുരിതബാധിതര്‍ക്ക് ഡി.വൈ.എഫ്.ഐ. നിര്‍മ്മിക്കുന്ന വീടുകളുടെ ധനശേഖരണത്തിനായി ഡി.വൈ.എഫ്.ഐ. തിരൂരങ്ങാടി ഈസ്‌റ്റ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ചായക്കടയിലേക്കാണ് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ. റസാഖിന്റെ നേതൃത്വത്തില്‍ ഭാരവാഹികളെത്തിയത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ചായ കുടിക്കാം വയനാടിന് കരുതലാകാം എന്ന പ്രമേയത്തില്‍ തിരൂരങ്ങാടി ടൗണിലാണ് ചായക്കട ചലഞ്ച് സംഘടിപ്പിച്ചത്. ചായയും കടികളും കഴിച്ച് ഇഷ്‌ടമുള്ള തുക നല്‍കാം. ഒരു ചായ കുടിച്ചവരും 10 ചായയുടെ പണം നല്‍കുന്നതോടെ ക്യാമ്ബയിന്‍ വലിയ ഹിറ്റായി. രാവിലെ മുതല്‍ രാത്രി എട്ട് വരെ ചലഞ്ചില്‍ പങ്കെടുക്കാന്‍ നിരവധി ആളുകളെത്തിയത് വലിയ തുക സമാഹരിക്കാന്‍ സഹായകമായി.
സി.പി.എം. തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം കെ. രാമദാസ് ഉദ്‌ഘാടനം ചെയ്‌തു. ഡി.വൈ.എഫ്.ഐ. മേഖല സെക്രട്ടറി എ.ടി. ജാബിര്‍ അധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം എ ശിവദാസന്‍, ഏരിയ സെക്രട്ടറി തയ്ില്‍ അലവിയ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.പി. ഇസ്‌മായില്‍, ഏരിയ കമ്മിറ്റി അംഗം അഡ്വ. സി. ഇബ്രാഹിംകുട്ടി, ഡി.വൈ.എഫ്.ഐ.
ബ്ലോക്ക് സെക്രട്ടറി ടി. നിയാസ്, ട്രഷറര്‍ കെ.പി. ബബീഷ്, മേഖല പ്രസിഡണ്ട് ഇജാസ് പൂങ്ങാടന്‍, സി.പി.ഐ. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.പി.
നൗഫല്‍, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, കൗണ്‍സിലര്‍മാരായ അരിമ്ബ്ര മുഹമ്മദാലി, പി. ആബിദ റബിയത്ത്, മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് പ്രസിഡണ്ട് സി.എച്ച്. അബൂബക്കര്‍, കേരള കലാസാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് അംഗം അമ്ബാടി ഹനീഫ, പി.കെ. ഇസ്‌മായില്‍, പ്രീതി തെന്നല തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.