വയനാട് ദുരന്തം: സന്നദ്ധ പ്രവർത്തകരെ പാർക്കോൺ ഓഡിറ്റോറിയം ആദരിച്ചു

എടവണ്ണപ്പാറ : വയനാട് ചൂരൽമല ദുരന്തവുമായി ബന്ധപെട്ട് സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളായ ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളിലെ വിവിധ സംഘടനകളിലെ സന്നദ്ധ പ്രവർത്തകരെയും പോലീസ് ഫയർഫോയ്സ് ഉദ്യോഗസ്ഥരേയും എടവണ്ണപ്പാറ പാർക്കോൺ ഓഡിറ്റോറിയം മാനേജ്മെൻ്റ് പുരസ്കാരം നൽകി ആദരിച്ചു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

എടവണ്ണപ്പാറ പാർക്കോൺ ഓഡിറ്റോറിയത്തിൽ നടന്ന ആദരവ് പരിപാടി ചീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി സഈദ് ഉദ്ഘാടനം ചെയ്തു. വാഴക്കാട് പോലീസ് ഇൻസ്പെക്ടർ കെ. രാജൻ ബാബു, മുക്കം ഫയർസ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ, മഞ്ചേരി ഫയർസ്റ്റേഷൻ ഓഫീസർ ഷിഹാബുദ്ധീൻ തുടങ്ങിയവർ മുഖ്യാതിഥികൾ ആയി പങ്കെടുത്തു.

വാഴക്കാട് സബ് ഇൻസ്പെക്ടർ ബിജു, വാഴക്കാട് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സി.വി സക്കരിയ്യ, മെമ്പർ അഡ്വ: എം. കെ നൗഷാദ്, അൽജമാൽ നാസർ തുടങ്ങിയവർ ആശംസകൾ നേർന്നു.

ടി.ഡി.ആർ.എഫ്, ട്രോമ കെയർ, വൈറ്റ് ഗാർഡ്, ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്, യൂത്ത് കോൺഗ്രസ്, എസ്.കെ.എസ്.എസ്. എഫ് വിഖായ, ഐ.ആർ.ഡബ്ല്യൂ വെൽഫെയർ, സ്വാന്തനം, എസ്.ഡി.പി.ഐ , സേവാഭാരതി, മഹിമ പറമ്പാട്ടുപറമ്പ്, ഡി.എൽ.പി ചോലക്കൽ തുടങ്ങിയ നിരവധി സംഘടനയിലെ നൂറോളം പ്രവർത്തകർ പങ്കെടുത്തു.

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *