പിണറായി : വയനാടിനെ ചേർത്തു പിടിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായ പ്രവാഹം. പിണറായി കൺവൻഷൻ സെൻ്ററിലെ ക്യാമ്പ് ഓഫീസിൽ വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ദുരിതാശ്വാസനിധിയിലേക്ക് സഹായം സ്വീകരിച്ചത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വ്യാഴാഴ്ച രാവിലെ 10 മുതൽ പൊതുജനങ്ങളിൽ നിന്ന് നിവേദനങ്ങളും സ്വീകരിച്ചു.
വിവിധ സംഘടനകളും കൂട്ടായ്മകളും വ്യക്തികളും സഹായം നൽകാനെത്തി. ഭിന്നശേഷിക്കാരിയായ വെണ്ടുട്ടായിയിലെ ആതിര രണ്ടുമാസത്തെ പെൻഷൻ തുകയായ 3200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കായി മുഖ്യമന്ത്രിക്ക് കൈമാറി. പ്രസിഡന്റ് എം പി ശ്രീഷ, വൈസ് പ്രസിഡന്റ് പി വിജു, സെക്രട്ടറി വി എം ഷീജ എന്നിവർ ചേർന്നാണ് തുക കൈമാറിയത്. മമ്പറം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച ഒന്നര ലക്ഷം രൂപ സ്കൂൾ ലീഡർ റിസ്‌വാൻ നൗഷാദ്, സ്കൂൾ ചെയർപേഴ്സൺ ആമിന, സെക്രട്ടറി ആദിത്യൻ, സ്കൂൾ പ്രിൻസിപ്പൽ രാജേഷ് സി പി, ഹെഡ് മാസ്റ്റർ ശിവദാസൻ സി, മാനേജർ മമ്പറം മാധവൻ എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.
എ കെ ജി എം ജി എച്ച് എസ് പിണറായിയിലെ വിദ്യാർത്ഥികൾ സമാഹരിച്ച 50,000 രൂപ സ്കൂൾ പാർലമെന്റ് വൈസ് ചെയർപേഴ്സൺ അലിഡ എസ്, സെക്രട്ടറി തന്മയ ബി, സ്കൂൾ പ്രിൻസിപ്പൽ ചേതന ജയദേവ്, ഹെഡ്മാസ്റ്റർ എച്ച് ജയദേവൻ എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.
എ കെ ജി എം ജി എച്ച് എസ് പിണറായി റിട്ട. പ്രിൻസിപ്പൽ ആർ ഉഷ നന്ദിനി ഒരു മാസത്തെ പെൻഷൻ തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.
ദുരിതാശ്വാസനിധിയിലേക്ക് സഹായം കൈമാറിയവരും തുകയും:
സവാരി ട്രാവൽസ് പിണറായി രണ്ട് ലക്ഷം രൂപ, എസ് എൻ ഡി പി ശാഖാ യോഗം 1471 കൊട്ടിയൂർ 50,000, ഓർമ്മച്ചെപ്പ് സൗഹൃദ കൂട്ടായ്മ കൂടാളി എച്ച്എസ്എസ് 92 എസ് എസ് എൽ സി ബാച്ച് 40,000, വിജിത്ത് കെ കീഴത്തൂർ 25,000,
വടക്കൻസ് ക്ലബ്ബ് ആഡൂർ പാലം 21,500, മോസ് കോർണർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ധർമ്മടം 21,000, മട്ടന്നൂർ പോളിടെക്നിക്ക് അലുമ്നി അസോസിയേഷൻ 2,32,522, റെഡ് കോർണർ മുഴപ്പിലങ്ങാട് 26,100, ജി എച്ച് എസ് പാലയാട് 1987-88 ബാച്ച് 33,000, ബി എസ് എൻ എൽ എക്സ്ക്ലൂസീവ് ടെലികോം ഇൻഫ്രാ പ്രൊവൈഡേഴ്സ് രണ്ടര ലക്ഷം,
വെണ്ടുട്ടായി പൊതുജന വായനശാല 50,000, വി എം പവിത്രൻ എരുവട്ടി 41,000, മാനവീയം അണ്ടലൂർ 35,700, ചിറക്കുനി ആശാരി വാട്സ്ആപ്പ് കൂട്ടായ്മ 10,000, തൂവക്കുന്ന് ബ്രദേഴ്സ് വടക്കുമ്പാട് 50,000, അഴീക്കോട് എച്ച്എസ്എസ് എസ് എസ് എൽ സി 2007 ബാച്ച് 52,151, എ രാധാകൃഷ്ണൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കായലോട്, ശ്രീനാരായണ വായനശാല കായലോട് എന്നിവർ സംയുക്തമായി 50,000,
ഇരിവേരി കുറ്റിയൻ കളരിക്കൽ ആഘോഷ കമ്മിറ്റി 25,000, മമ്പറം ഇന്ദിരാഗാന്ധി കോളേജ് 15,000, രാജൻ കോമത്ത് പിണറായി 10,000, താഴത്തു തറവാട് തലശ്ശേരി 89,166, രാധ ടീച്ചർ പടന്നക്കര 25,000.