അഞ്ചു വയസ്സുകാരനെ മറവ് ചെയ്തത് ആറിടത്ത് ; ഒരൊറ്റ ഖബറിൽ അന്തിയുറങ്ങുന്നത് ചുരുക്കമാളുകൾ…!

മേപ്പാടിയില്‍ മരണപ്പെട്ടവരില്‍ തിരിച്ചറിയപ്പെടാത്ത നിലയില്‍ മുഴുവനായോ, ഭാഗികമായോ കണ്ടെത്തിയ മൃതശരീരങ്ങള്‍ അടക്കം ചെയ്തത് പുത്തുമലയിലാണ്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

2019 ല്‍ ഉരുള്‍പൊട്ടി മണ്ണും പാറയും ഒലിച്ചു പുതുതായി ഉണ്ടായ താഴ് വാരത്തിന്റെ അരികെയാണ് നമ്പറുകളാല്‍ അടയാളപ്പെടുത്തിയ 250 ലധികം ഖബറുകള്‍. കുടുംബങ്ങളുടെ ഡിഎന്‍എ പരിശോധന ഫലം വന്നാലാണ് ആരാണവിടെ അടക്കം ചെയ്യപ്പെട്ടത് എന്ന് തിരിച്ചറിയുക. ഇപ്പോള്‍ ആ ഫലങ്ങള്‍ ഓരോന്നായി പുറത്ത് വരികയാണ്.
ഉരുള്‍ പൊട്ടലില്‍ മരിച്ച അഞ്ച് വയസ്സുകാരന്റെ മൃതദേഹം ആറ് ഖബറുകളില്‍..! ഡിഎന്‍എ പരിശോധനയില്‍ ഉറ്റവരെ അടക്കം ചെയ്ത സ്ഥലം തിരിച്ചറിഞ്ഞ് ബന്ധുക്കള്‍

കഴിഞ്ഞൊരു ദിവസം ഡിഎന്‍എ ഫലം വന്നപ്പോള്‍ ഒരു അഞ്ചു വയസ്സുള്ള കുട്ടി ആറിടത്തായി അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. മറ്റൊരാളുടെ പിതാവ് മൂന്നിടത്ത്. ഓരോ ഭാഗങ്ങള്‍ ഓരോ ഖബറില്‍. പ്രദേശവാസിയായ മമ്മൂട്ടി അഞ്ചുകുന്ന ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
ഡി എന്‍ എ പരിശോധനയുടെ ഫലങ്ങള്‍ ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ ഉറ്റവര്‍ ഇവിടെ അടക്കം ചെയ്യപ്പെട്ടു എന്ന അടയാളം ലഭിക്കുമ്പോഴാണ് ഈ മനുഷ്യര്‍ക്ക് ആഹ്ലാദം. റിസള്‍ട്ട് വന്നോ എന്നാണ് അവര്‍ പരസ്പരം ചോദിക്കുന്നത്. ശേഷിപ്പുകള്‍ തിരിച്ചറിയപ്പെടുക എന്നത് മനുഷ്യരോടുള്ള ബഹുമാനമാണ്.

പുത്തുമലയിലെ ഖബര്‍സ്ഥാനില്‍ എല്ലാവരും വരുന്നു. എല്ലാ തരത്തിലുമുള്ള പ്രാര്‍ഥനകള്‍ നടക്കുന്നുണ്ട്. തന്റെ പ്രിയപ്പെട്ടവര്‍ ഇവിടെയുണ്ടാകും എന്ന് കരുതി മുണ്ടക്കൈക്കാരും ചൂരല്‍മല ക്കാരും ഇടതടവില്ലാതെ അവിടെത്തുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

മേപ്പാടിയില്‍ മരണപ്പെട്ടവരില്‍ തിരിച്ചറിയപ്പെടാത്ത നിലയില്‍ മുഴുവനായോ, ഭാഗികമായോ കണ്ടെത്തിയ മൃതശരീരങ്ങള്‍ അടക്കം ചെയ്തത് പുത്തുമലയിലാണ്. 2019 ല്‍ ഉരുള്‍പൊട്ടി മണ്ണും പാറയും ഒലിച്ചു പുതുതായി ഉണ്ടായ താഴ്വാരത്തിന്റെ അരികെയാണ് നമ്പറുകളാല്‍ അടയാളപ്പെടുത്തിയ 250 ലധികം ഖബറുകള്‍. കുടുംബങ്ങളുടെ ഡി എന്‍ എ പരിശോധന ഫലം വന്നാലാണ് ആരാണവിടെ അടക്കം ചെയ്യപ്പെട്ടത് എന്ന് തിരിച്ചറിയുക. ഇപ്പോള്‍ ആ ഫലങ്ങള്‍ ഓരോന്നായി പുറത്ത് വരികയാണ്.

കഴിഞ്ഞൊരു ദിവസം ഡി എന്‍ എ ഫലം വന്നപ്പോള്‍ ഒരു അഞ്ചു വയസ്സുള്ള കുട്ടി ആറിടത്തായി അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. മറ്റൊരാളുടെ പിതാവ് മൂന്നിടത്ത്. ഓരോ ഭാഗങ്ങള്‍ ഓരോ ഖബറില്‍.

‘എന്നെ ഓവര്‍ ടേക്ക് ചെയ്യാന്‍ ഇനി ഇവന് പറ്റൂല’

ഒരൊറ്റ ഖബറില്‍ തന്നെ തന്റെ പിതാവ് അടക്കപ്പെട്ടു എന്ന് ഇന്നലെ അറിഞ്ഞു സമാശ്വസിക്കുന്ന സുഹൃത്തിനോട് ഏതോ സ്വന്തക്കാരനെ നാല് ഖബറിലായി തിരിച്ചറിഞ്ഞ ആളുടെ കമന്റ്. വേദനയിലും അവര്‍ തമാശ കാണുകയാണ്. വളരെ ഗൗരവപ്പെട്ട നിമിഷങ്ങളെ മനപ്പൂര്‍വം അവര്‍ ലാഘവപ്പെടുത്തുന്നു. മനുഷ്യന്റെ ഈ സിദ്ധി കൊണ്ടാവണം അവനു ജീവിതവും അതി ജീവനവും സാധ്യമാകുന്നത്.

പുത്തുമലയിലെ ഖബര്‍സ്ഥാനില്‍ എല്ലാവരും വരുന്നു. എല്ലാ തരത്തിലുമുള്ള പ്രാര്‍ഥനകള്‍ നടക്കുന്നുണ്ട്. തന്റെ പ്രിയപ്പെട്ടവര്‍ ഇവിടെയുണ്ടാകും എന്ന് കരുതി മുണ്ടക്കൈ ക്കാരും ചൂരല്‍മല ക്കാരും ഇടതടവില്ലാതെ അവിടെത്തുന്നു.

ഡി എന്‍ എ ഫലം വന്നു കൊണ്ടിരുന്നപ്പോള്‍ മതപരമായി ബന്ധുക്കള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടായിരുന്നു,
തിരിച്ചറിയപ്പെടുന്നവരുടെ ശരീര ഭാഗങ്ങള്‍ വീണ്ടും കുഴിച്ചെടുത്ത് ഒരേ ഇടത്ത് ഒന്നിച്ചു മറവ് ചെയ്യേണ്ടതുണ്ടോ?
പല ഇടത്തായി മറവ് ചെയ്യപ്പെട്ടവരുടെ ഖബര്‍ ഏതാണെന്നു തിട്ടപ്പെടുത്തേണ്ടത് എങ്ങനെയാണ് ?
വഖഫ് ചെയ്യപ്പെട്ട ഖബര്‍സ്ഥാനിലേക്ക് മാറ്റേണ്ടതുണ്ടോ?
ഇങ്ങനെ ഒട്ടേറെ സംശയങ്ങള്‍.

കഴിഞ്ഞൊരു ദിവസം ഇവിടെയെത്തിയ ഉസ്താദ് Dr. Zubair Hudawi യോട് ഞങ്ങള്‍ ഈ കാര്യങ്ങള്‍ ഉണര്‍ത്തി, അദ്ദേഹം ഇത് സംബന്ധമായി അന്ന് തന്നെ നല്‍കിയ ഒരു വിശദീകരണ വോയിസ് ഏറെ പ്രയോജനകരമായി. തുടര്‍ന്ന് ഈ പ്രതിസന്ധി മനസ്സിലാക്കി ഇടപെട്ട ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി യുടെതായി പുറത്ത് വന്ന ഫത്‌വ ഈ നാട്ടുകാര്‍ക്ക് വലിയ ആശ്വാസം നല്‍കി.

ഇന്നലെ മുണ്ടക്കൈ യിലെ ഒരു ചെറുപ്പക്കാരന്‍ മറ്റൊരാളെ ചൂണ്ടി എന്നോട് പറഞ്ഞു

‘ഇന്ന് ഇവന്റെ വകയാണ് ഫുള്‍ ചെലവ് ‘ഞാന്‍ ചോദ്യ ഭാവത്തില്‍ രണ്ടു പേരെയും നോക്കി.ഫലം വന്നു, ഇവന്റെ ഉപ്പാന്റെ ഖബര്‍ തിരിച്ചറിഞ്ഞു ‘‘എത്ര ഖബറിലാണ്? ‘ മറ്റൊന്നും ചോദിക്കാനില്ല. ഇതിവിടെ ഒരു സാധാരണ ചോദ്യമാണ്.‘ഒന്നില്‍ തന്നെ’അവന്റെ മുഖത്ത് സന്തോഷമായിരുന്നു…

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *