അമ്പലവയൽ: വയനാട് ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഐ.എൻ.എൽ. സംസ്ഥാന കമ്മറ്റി അമ്പലവയൽ കുറിഞ്ഞിലകത്ത് നിർമ്മിക്കുന്ന ഭവനനിർമ്മാണത്തിൻ്റെ ആദ്യഘട്ടത്തിൻ്റെ കുറ്റിയടിക്കൽ ഐ.എൻ.എൽ. ദേശീയ പ്രസിഡൻ്റ് പ്രൊഫ :മുഹമ്മദ് സുലൈമാൻ നിർവ്വഹിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ദുരിതബാധിതരെ സഹായിക്കാനും, പുനരധിവസിപ്പിക്കാനും നിരുപാധികം ബാധ്യതപ്പെട്ട കേന്ദ്രസർക്കാർ കാണിക്കുന്ന അലംഭാവം അത്യധികം അപലപനീയമാണെന്ന് പ്രൊഫ സുലൈമാൻ പറഞ്ഞു. ദുരന്തപ്രദേശം നേരിട്ട് സന്ദർശിച്ച് ദുരന്തത്തിൻ്റെ വ്യാപ്തിയും ആഴവും ബോധ്യപ്പെട്ടിട്ടും പ്രധാനമന്ത്രി പുലർത്തുന്ന മൗനത്തിനെതിരെ കേരളത്തിൻ്റെ പൊതു ശബ്ദം ഉയരണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കക്ഷി പക്ഷങ്ങൾക്ക് അതീതമായി ഏവരെയും ഏകോപിച്ച് കുറ്റമറ്റ രീതിയിൽ നേതൃത്വം നൽകിയ കേരളത്തിൻ്റെ മാതൃക ലോകത്തിന് അനുകരണീയമാണ്.
പുനരധിവാസ
പദ്ധതിപ്രദേശത്ത് നടന്ന ചടങ്ങിൽ ഐ.എൻ.എൽ. സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽസിക്രട്ടറി കാസിം ഇരിക്കൂർ, ഐ.സി ബാലകൃഷ്ണൻ എംഎൽഎ, പി.ഗഗാറിൻ,പികെ അനിൽകുമാർ, അമ്പലവയൽ പഞ്ചായത്ത് പ്രസിഡൻ്റ് ഹഫ്സത്ത്, വാർഡ് അംഗം എൻസി കൃഷ്ണകുമാർ, ഉവൈസ് സൈനുൽ ആബിദീൻ, ഐ.എൻ.എൽ. സംസ്ഥാന ഭാരവാഹികളായ മൊയ്തീൻ കുഞ്ഞികളനാട്, സി.എച്ച് ഹമീദ് മാസ്റ്റർ, അഷ്റഫ്അലി വല്ലപ്പുഴ,എം.എ ലത്തീഫ്, സി.പി അൻവർ സാദത്ത്, ശോഭ അബൂബക്കർ ഹാജി, ജില്ലാ ഭാരവാഹികളായ മുഹമ്മദ് പഞ്ചാര, എ.പി അഹമ്മദ്,കെ അബ്ദുൽകലാം,എംടി ഇബ്റാഹീം എന്നിവർ പങ്കെടുത്തു. ഭൂമി സൗജന്യമായി നൽകിയ അബ്ദുൽ ഖാദിർ കരിപ്പൂർ,പി.പി ആലി മുഹമ്മദ് ഹാജി എന്നിവർ ഭൂമിയുടെ രേഖകൾ കൈമാറി.
റിപ്പോർട്ട്:-അഷ്റഫ് കളത്തിങ്ങൽ പാറ