നിലമ്പൂർ : പോത്തുകല്ല് മേഖലയിൽ ചാലിയാറിൽ നിന്ന് ശരീരഭാഗം കണ്ടെത്തി. മലിനജലം കയറിയ കിണറുകള്‍ വൃത്തിയാക്കുന്നതിനിടെ ട്രോമാ കെയർ പ്രവർത്തകരാണ് പുഴയോരത്ത് ശരീര ഭാഗം കണ്ടെത്തിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ വ്യക്തിയുടേതാണ് ശരീര ഭാഗമെന്നാണ് കരുതുന്നത്. പോലീസെത്തി ശരീര ഭാഗം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ നിരവധി മൃതദേഹങ്ങൾ നേരത്തെ പോത്തുകല്ല് മേഖലയിൽനിന്ന് കണ്ടെത്തിയിരുന്നു. അന്ന് കണ്ടെടുത്ത ശരീരഭാഗങ്ങളും മൃതദേഹങ്ങളും പിന്നീട് വയനാട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. പുഴയോരത്ത് മൃഗങ്ങളുടെയും മറ്റും ജഡങ്ങളും നേരത്തെ അടിഞ്ഞിരുന്നു.