മലപ്പുറം: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി എഴുത്തുകാർ സ്വന്തം പുസ്തകങ്ങൾ നേരിട്ട് വിൽപ്പന നടത്തി. മലബാർ റൈറ്റേഴ്‌സ് ഫോറവും കോഴിക്കോട് സദ്ഭാവന ബുക്‌സും ചേർന്ന് മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്തു നടത്തിയ പുസ്തകമേള എ.പി. അനിൽകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സാമൂഹികപ്രവർത്തകൻ കെ.വി. ഇസ്ഹാക്കിന് ആദ്യവിൽപ്പന നടത്തി. മലബാർ റൈറ്റേഴ്സ് ഫോറം കൺവീനറും എഴുത്തുകാരനുമായ സുനിൽ മടപ്പള്ളി അധ്യക്ഷതവഹിച്ചു. കവിയും ഗാനരചയിതാവുമായ എം.എസ്. ബാലകൃഷ്ണൻ, എഴുത്തുകാരായ ഡോ. പി.എ. രാധാകൃഷ്ണൻ, ഇ.ആർ. ഉണ്ണി, പി. പരിമള, അംബുജൻ തവനൂർ, ഡോ. ആർ. മാധവൻനായർ, ഇ. നീലകണ്ഠൻ എന്നിവർ പ്രസംഗിച്ചു.
പി.സി. തിരുവാലി, ബോസ് മലപ്പുറം, പി.പി. വൈഷ്ണവി, ആർ. ശ്രീഷ്‌മ, കെ.ഡി. സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി. സമാപനച്ചടങ്ങ് നോവലിസ്റ്റ് പി. സുരേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. പുസ്‌തകമേളയിൽ മലപ്പുറം, പാലക്കാട് ജില്ലകളിലെ ഇരുപതിലേറെ എഴുത്തുകാർ പങ്കെടുത്തു.