കോഴിക്കോട്: കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനായി മൊബൈൽ ടവറുകളിലടക്കം സ്ഥാപിച്ച സൈറണുകൾ ഇനി വിവിധ ശബ്ദങ്ങളിൽ മുഴങ്ങും. 126 സൈറണുകളിൽ 91 എണ്ണം നിലവിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവ കടലേറ്റം, തീവ്രമഴ, കാറ്റ്, ചൂട് എന്നിവയുണ്ടാവുമ്പോൾ തീവ്രതയ്ക്കനുസരിച്ച് നിറങ്ങൾ പ്രകാശിപ്പിച്ച് വ്യത്യസ്ത ശബ്ദങ്ങളിൽ ആയിരിക്കും മുന്നറിയിപ്പ് നൽകുക. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ ‘കവചം’ പദ്ധതിയുടെ ഭാഗമായാണ് സൈറണുകൾ സ്ഥാപിച്ചത്. നാഷണൽ സൈക്ലോൺ റിസ്ക് മിറ്റഗേഷൻ പ്രോജക്ടിന്റെ ഭാഗമായാണ് പദ്ധതി. കേന്ദ്ര കാലാവസ്ഥാവകുപ്പ് അടക്കമുള്ള ഏജൻസികളുടെ അതിതീവ്ര ദുരന്തമുന്നറിയിപ്പുകൾ ഈ സംവിധാനംവഴി അറിയിക്കാനാവും.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കേരളത്തിന്റെ ആവശ്യം പരിഗണിച്ച് മൊബൈൽ ടവറുകൾ ഇത്തരം ആവശ്യങ്ങൾക്ക് നൽകുന്നതിനായി കേന്ദ്ര ടെലികോം വകുപ്പ് ചട്ടഭേദഗതി വരുത്തിയിരുന്നു. രാജ്യസുരക്ഷ, പൊതുതാൽപര്യം എന്നിവ കണക്കിലെടുത്തുള്ള ആവശ്യങ്ങൾക്ക് രാജ്യമാകെ മൊബൈൽ കമ്പനികൾ അവരുടെ ടവറുകൾ ഇനി നൽകേണ്ടി വരും. സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയാണ് (കെഎസ്ഡിഎംഎ) മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുന്നത്. പ്രളയവും ഉരുൾപൊട്ടലുമടക്കമുള്ള ദുരന്തങ്ങളാൽ പ്രയാസപ്പെടുന്ന സംസ്ഥാനത്തെ മേഖലകളിൽ ഈ സംവിധാന മുപയോഗപെടുത്താനാണ് നീക്കം.