ഇടവേള കഴിഞ്ഞു വന്നെത്തിയ മഴ വയനാട് ജില്ലയിൽ പലയിടങ്ങളിലും ശക്തമായി തുടരുന്നുണ്ട്

കൽപ്പറ്റ :ഇടവേള കഴിഞ്ഞു വന്നെത്തിയ മഴ വയനാട് ജില്ലയിൽ പലയിടങ്ങളിലും ശക്തമായി തുടരുന്നുണ്ട്. ഇന്ന് രാത്രിയും ജില്ലയിൽ ശക്തമായ മഴ ലഭിക്കാൻ ഇടയുണ്ട്. ഇന്നലെയും ജില്ലയിൽ വ്യാപകമായി ശക്തമായ മഴ പെയ്തിരുന്നു. ആയതിനാൽ മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കുക. ഏതെങ്കിലും പ്രദേശങ്ങളിൽ ശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യം ഉണ്ടായാൽ സ്ഥലത്തെ വാർഡ് മെമ്പർമായോ വില്ലേജ് ഓഫീസർമാരുമായോ ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ് കൺട്രോളുമായോ (ഫോൺ : 04936 204151, ടോൾ ഫ്രീ നം: 1077 മൊബൈൽ: 8078409770) ബന്ധപ്പെടുക.

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *