ഉരുള്‍പൊട്ടല്‍: പഠന റിപ്പോര്‍ട്ട് പ്രകാരം 110 ഹെക്ടറിലെ കൃഷി ഭൂമി പൂര്‍ണമായി നശിച്ചുവെന്ന് മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം : വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കൃഷി വകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം 110 ഹെക്ടറിലെ കൃഷി ഭൂമി പൂർണമായി നശിച്ചുവെന്ന് മന്ത്രി പി.പ്രസാദ്. ഫെയര്‍ വാല്യൂ കണക്കു പ്രകാരം 52.80 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും ടി.ഐ. മധുസൂദനന്‍, പി. നന്ദകുമാര്‍, തോ ട്ടത്തില്‍ രവീന്ദ്രന്‍, കാനത്തില്‍ ജമീല എന്നിവർക്ക് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

നഷ്ടപ്പെട്ട കൃഷി ഭൂമിയിലെ കൃഷി ഉള്‍പ്പെ ടെ 165 ഹെക്ടറിലെ കൃഷി നശിച്ചതായും ഇതിലൂടെ 11.30 കോടി രൂപയുടെ കൃഷി നാശം സംഭവിച്ചതായും കണക്കാക്കിയിട്ടുണ്ട്. 25 ഹെക്ടർ കൃഷി ഭൂമിയില്‍ അടിഞ്ഞുകൂടിയ മണ്ണ്, ചെളി, കല്ല്, മരങ്ങളുടെ അവശി ഷ്ടങ്ങള്‍ എന്നിവ നീക്കം ചെയ്യേണ്ടതുമുണ്ട്.

ഭൂമി നഷ്ടത്തിനും വിളനാശത്തിനും നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകളുടെ ശേഖരണം, പരിശോധന, ശുപാർശ എന്നിവയ്ക്കായി ഒരു ടാസ്ക് ടീം രൂപീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം പഠിക്കുന്നതിനും പശ്ചിമഘട്ട മേഖലയില്‍ പരിസ്ഥിതി സൗ ഹൃദവും സുസ്ഥിരവും പ്രദേശത്തിന് അനുയോജ്യവുമായ ഒരു കാര്‍ഷിക രീതി ആവിഷ്കരിക്കുന്നതിനായി കൃഷി, കാർഷികസർവകലാശാല, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് എന്നിവയുടെ സംയുക്ത സന്ദർശനം ആഗസ്റ്റ് 13ന് നടത്തിയിരുന്നു.

ദുരന്ത ബാധിതരായ കർഷകരുടെ ബുദ്ധിമുട്ട് പരിഗണിച്ച്‌ നഷ്ടപരിഹാരത്തിനായി എയിംസ് പോർട്ടലില്‍ പ്രാഥമിക വിവര കണക്കു രേഖപ്പെടുത്തുന്നതിനുള്ള സമയം 2024 സെപ്തംബർ 15 വരെയും, അപേക്ഷ സമർപ്പിക്കുന്നതി നുള്ള തീയതി 2024 ഒക്ടോബർ 15 വരെയും ദീർഘിപ്പിച്ചിട്ടുണ്ട്.

നിലവില്‍ ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്ന, കൃഷി നാശം ഉണ്ടായ മുഴുവൻ കർഷകർക്കും ധനസഹായം ലഭിക്കുന്നതിനായി AIMS Portal വഴി അപേക്ഷ സമർപ്പിച്ചെന്ന് ഉറപ്പ് വരുത്തുന്നതിനും, ദുരന്ത മേഖലയിലെ കർഷകരുടെ വായ്പ സം ബന്ധിച്ച്‌ ലീഡ് ബാങ്ക് മാനേ ജരുമായി ചേർന്ന് ലീഡ് ബാങ്ക് മാനേജരുമായി ചേർന്ന് അനുകൂല നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *