‘സർവ്വശക്തനായ അല്ലാഹുവിന് നന്ദി’ ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ എക്‌സില്‍ പോസ്റ്റിട്ട മുഹമ്മദ് സിറാജിന് ഹിന്ദുത്വ സൈബര്‍ ആക്രമണം
ലോകകപ്പ് ഉയർത്തി ടീമംഗങ്ങൾ വിജയമാഘോഷിക്കുന്ന ചിത്രവും പങ്കു വെച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. പോസ്റ്റിന് കീഴെ ജയ് ശ്രീറാമും ഹര ഹര മഹാദേവും നിറഞ്ഞിരിക്കുകയാണ്. ‘അല്ലാഹു സർവശക്തനാണെങ്കിൽ എന്തുകൊണ്ട് പാകിസ്‌താനും അഫ്ഗാനിസ്താനും ബംഗ്ലാദേശും വിജയിച്ചില്ല’ എന്നാണ് ഒരാൾ ചോദിക്കുന്നത്. ‘മത്സരം ജയിച്ച 11 താരങ്ങൾക്ക് നന്ദി പറയുന്നതിന് പകരം അല്ലാഹുവിനാണോ നന്ദി പറയുന്നത്’ ഹിന്ദുത്വവാദിയായ അക്ടിവിസ്റ്റ് ചന്ദൻ ശർമയുടെ ചോദിക്കുന്നു. മുഹമ്മദ് അസ്ഹറുദ്ദീൻ ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു എന്നാൽ വിരമിച്ച ഉടൻ കോൺഗ്രസിൽ ചേർന്നു. യൂസഫ് പത്താനും ക്രിക്കറ്റ് […]


