വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം; അനിശ്ചിതകാല സമരത്തിനൊരുങ്ങി ബസ് ഉടമകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനൊരുങ്ങി ബസ് ഉടമകൾ. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം, ലിമിറ്റ‍‍ഡ് സ്റ്റോപ്പ് ബസുകൾ നിലനിർത്തണം, ദീർഘദൂര സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് പുതുക്കി നൽകണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സമരത്തിന്റെ തീയതി പിന്നീട് തീരുമാനിക്കും. 2022ൽ ടിക്കറ്റ് നിരക്ക് വർധിച്ചപ്പോൾ വിദ്യാർഥികളുടെ നിരക്ക് വർധിപ്പിച്ചിരുന്നില്ല. വിദ്യാർഥികളുടെ നിരക്ക് അഞ്ച് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ആന്റണി രാജു ​ഗതാ​ഗത മന്ത്രി ആയിരുന്ന സമയത്തും ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അന്ന് നടപടിയൊന്നുമായിരുന്നില്ല. ​ഗണേഷ് കുമാർ ​ഗതാ​ഗത […]

ഗതാഗതക്കുരുക്കും പിഴയടയ്ക്കലും; സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് ബസ്സുടമകൾ

കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്തും പെരിന്തൽമണ്ണയിലും തുടരുന്ന ഗതാഗതക്കുരുക്കും ഇതിനിടയിൽ ബസുകളുടെ ചിത്രമെടുത്ത് പിഴ ഈടാക്കുന്ന പോലീസ് നടപടിയുംമൂലം സർവീസ് നിർത്തി വെക്കേണ്ടിവരുമെന്ന് ബസ്സുടമകൾ. രണ്ടാഴ്ചയോളമായി അങ്ങാടിപ്പുറം ജങ്ഷൻ, പെരിന്തൽമണ്ണ ബൈപ്പാസ് ജങ്ഷൻ, ട്രാഫിക് ജങ്ഷൻ എന്നിവിടങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ഇത് അങ്ങാടിപ്പുറത്തടക്കം പലപ്പോളും മണിക്കൂറുകൾ നീളുന്നു. കുരുക്കിനെത്തുടർന്ന് ഈ റൂട്ടിൽ സർവീസ് നടത്തുന്ന ബസിന് ദിവസം നാലും അഞ്ചും ട്രിപ്പുകൾ മുടങ്ങുന്ന സ്ഥിതിയാണ്. കുരുക്കും സമയനഷ്ടവും മറികടക്കാൻ ശ്രമിക്കുന്ന ബസുകൾക്കും മറ്റും ഗതാഗതനിയമലംഘനത്തിന്റെ പേരിൽ […]

ഒരേ ബസിൽ ഇനി ഭര്‍ത്താവിന് ഡ്രൈവറും ഭാര്യക്ക് കണ്ടക്ടറുമാകാം; പുത്തന്‍ ആശയവുമായി മന്ത്രി ഗണേഷ് കുമാര്‍

ഇനി ഒരേ ബസ്സില്‍ ഭര്‍ത്താവിന് ഡ്രൈവറും ഭാര്യക്ക് കണ്ടക്ടറുമാകാം. മന്ത്രി ഗണേഷ് കുമാറാണ് പുത്തന്‍ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. പൊതുഗതാഗതമില്ലാത്ത മേഖലകളില്‍ റൂട്ട് ഫോര്‍മുലേഷന്‍ ആശയവുമാണ് മന്ത്രി രംഗത്തെത്തിയത്. യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതയേകുന്ന ആശയം നിയമസഭയില്‍ അവതരിപ്പിച്ചത്. പ്രൈവറ്റ്, കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്താത്ത ഉള്‍പ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസി റൂട്ട് ഫോര്‍മുലേഷന്‍ നടത്തും. ഇത്തരം ഇടങ്ങില്‍ പുതിയ റൂട്ട് രൂപവത്കരിച്ച് കെഎസ്ആര്‍ടിസി പെര്‍മിറ്റ് ലേലം ചെയ്യും. സ്വന്തമായി ബസ്സ് വാങ്ങി ആര്‍ക്കും ഇത്തരം റൂട്ടുകളില്‍ സര്‍വീസ് നടത്താം. ഇങ്ങനെ ഓടുന്ന […]

ഗൂഗിള്‍ മാപ്പ് വീണ്ടും ചതിച്ചു; സ്വിഫ്റ്റ് കാര്‍ ഒഴുക്കില്‍പ്പെട്ടത് മലവെള്ളപ്പാച്ചിലില്‍; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍ഗോഡ് ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ യാത്രക്കാര്‍ ഒഴുക്കില്‍പ്പെട്ടു. മലയോര ഹൈവേ എടപ്പറമ്പ് കോളിച്ചാല്‍ റീച്ചില്‍ കൈവരിയില്ലാത്ത പള്ളഞ്ചിപ്പാലം കടക്കുന്നതിനിടെയാണ് സ്വിഫ്റ്റ് കാറും യാത്രക്കാരും ഒഴുക്കില്‍പ്പെട്ടത്. കാര്‍ യാത്രക്കാരായിരുന്ന രണ്ട് യുവാക്കളും അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഏഴാംമൈല്‍ സ്വദേശി തസ്രിഫ്, അമ്പലത്തറ സ്വദേശി അബ്ദുള്‍ റഷീദ് എന്നിവരാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. രാവിലെ 6ന് ആയിരുന്നു അപകടം സംഭവിച്ചത്. കനത്ത മഴയെ തുടര്‍ന്ന് പള്ളഞ്ചി പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകിയിരുന്നത്. […]

സർക്കാർ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നൽകിയില്ല; കൊടിഞ്ഞി ഫൈസൽ വധക്കേസ് വീണ്ടും മാറ്റിവച്ചു

തിരൂരങ്ങാടി : സർക്കാർ സ്പെ ഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നൽകാത്തതിനെത്തുടർന്ന് കൊടിഞ്ഞി പുല്ലാണി ഫൈ സൽ വധക്കേസ് കോടതി വിണ്ടും മാറ്റിവച്ചു. വിചാരണയ്ക്ക് തിയതി നിശ്ചയിക്കുന്നതിന് വേണ്ടി തിരൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാവാനുള്ള തിയതിയാണ് ഓഗസ്റ്റ് 23ലേക്ക് നീട്ടിയത്. തിയതി നിശ്ചയിക്കുന്നതിനും സർക്കാരിന്റെ ഉത്തരവിനുമായി ഇന്നലെയാണ് തിരൂർ അഡീഷ ണൽ ജില്ലാ സെഷൻസ് കോട തിയിൽ തിയതി നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ മാസം കേസ് പരിഗ ണിച്ചെങ്കിലും സർക്കാർ സ്പെ ഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനെത്തുടർന്ന് […]

സംസ്ഥാന പോലീസ് മേധാവിയുടെ സേവന കാലാവധി ദീര്‍ഘിപ്പിച്ചു.

തിരുവനന്തപുരം:സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹേബിന്‍റെ സേവന കാലാവധി ദീര്‍ഘിപ്പിച്ചു. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.അദ്ദേഹം ചുമതലയേറ്റ 2023 ജൂലൈ ഒന്ന് മുതല്‍ രണ്ട് വര്‍ഷമായാണ് നിശ്ചയിച്ചത്. ഇതോടെ 2025 ജൂണ്‍ വരെ അദ്ദേഹത്തിന് തുടരാനാകും. നിലവിലുള്ള സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം.  റിപ്പോർട്ട്::-അഷ്റഫ് കളത്തിങ്ങൽ പാറ .