കേരളത്തിൽ വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ് : വയനാട് ഉൾപ്പെടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റർ മുതല്‍ 204.4 മില്ലി മീറ്റർ […]

കണ്ടെത്തിയത് 282 മൃതദേഹങ്ങൾ ; മുണ്ടക്കൈയിൽ ഇനി കണ്ടെത്താനുള്ളത് 250 ഓളം പേരെ : തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കും

മേപ്പാടി : വയനാടിനെ കണ്ണീരിലാഴ്ത്തിയ ഉരുള്‍പൊട്ടലില്‍ ഇതുവരെ 282 മരണം റിപ്പോർട്ട് ചെയ്തു. 195 പേർ ചികിത്സയിലാണ്. 250 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇതുവരെ കണ്ടെത്തിയത് 127 മൃതദേഹങ്ങളാണ്. മുണ്ടക്കൈ പുഴയില്‍ കുത്തൊഴുക്കാണ്. ജലനിരപ്പുയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചു. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്. സൈന്യം ചൊവ്വാഴ്ച താല്കാലികമായി തയാറാക്കിയ നടപ്പാലം ഇന്നലെ വെള്ളത്തിൽ മുങ്ങി. ഇതോടെ നിര്‍ത്തിവച്ച ബെയ്‍ലി പാലത്തിന്‍റെ നിര്‍മാണം വീണ്ടും […]

ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്…’

മേപ്പാടി: ദുരന്തമുഖത്ത് കേരളം എല്ലായ്പ്പോഴും ഒറ്റക്കെട്ടായിരുന്നു. മഹാപ്രളയത്തെയും കൊവിഡിനെയുമെല്ലാം കേരളമെന്ന കൊച്ചുദേശം അതിജയിച്ചതും അതുകൊണ്ടായിരുന്നു. ഇപ്പോഴിതാ വയനാട്ടിലെ ഉരുൾപൊട്ടൽ ഭൂമിയിലേക്കുള്ള സഹായഹസ്‌തത്തിലും അതേ മാതൃകയാണ് കാട്ടുന്നത്. വസ്ത്രങ്ങളും ഭക്ഷ്യസാധനങ്ങളും നാണയത്തുട്ടുകളും മാത്രമല്ല, ഭാര്യയുടെ മുലപ്പാൽ പോലും നൽകാൻ സന്നദ്ധത അറിയിച്ചിരുക്കുകയാണ് ഒരു പൊതുപ്രവർത്തകൻ. ‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ…എൻ്റെ ഭാര്യ റെഡിയാണ്’ എന്നായിരുന്നു പൊതുപ്രവർത്തകൻ വാട്‌സ് ആപിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ചത്. സഹജീവി സ്നേഹത്തിന്റെ ഉദാത്തമാതൃകയിൽ ഒന്നുമാത്രമാണ് ഇതെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് വൈറലാവുകയാണ്. പലരും […]

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം വാര്‍ത്താക്കുറിപ്പ്

മലപ്പുറം: ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു ട്രോളിങ് നിരോധനം അവസാനിച്ച ശേഷം ദിവസവേതനാടിസ്ഥാനത്തില്‍ ലൈഫ് ഗാഡുമാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ പൊന്നാനി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ആഗസ്റ്റ് ആറിന് രാവിലെ 11ന് നടക്കുമെന്ന് ഫഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകര്‍ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളിയും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവരും 20നും 45നും മധ്യേ പ്രായമുള്ളവരും പ്രതികൂല സാഹചര്യങ്ങളിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരുമായിരിക്കണം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ തിരിച്ചറിയില്‍ രേഖകള്‍, […]

കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ സഊദിയിൽ മലയാളി അടക്കം അഞ്ചു പേർക്ക് വധശിക്ഷ നടപ്പാക്കി

ജുബൈല്‍: കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ മലയാളി ഉള്‍പ്പെടെ അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി.തൃശൂര്‍ സ്വദേശിയുടെയും നാലു സൗദി പൗരന്‍മാരുടെയും വധശിക്ഷയാണ് കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നടപ്പാക്കിയത്. സമീര്‍ വേളാട്ടുകുഴി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് മലയാളിയായ നൈസം ചേനിക്കാപ്പുറത്ത് സീദ്ദീഖ്, സൗദി പൗരന്‍മാരായ ജാഫര്‍ ബിന്‍ സാദിഖ് ബിന്‍ ഖാമിസ് അല്‍ ഹാജി, ഹുസൈന്‍ ബിന്‍ ബാകിര്‍ ബിന്‍ ഹുസൈന്‍ അല്‍ അവാദ്, ഇദ്രിസ് ബിന്‍ ഹുസൈന്‍ ബിന്‍ അഹമ്മദ് അല്‍ സമീല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല […]

മുണ്ടക്കൈയെ കുലുക്കി മറിച്ച് ഉരുൾപൊട്ടൽ : ഉണ്ടായിരുന്നത് 400 വീടുകൾ; അവശേഷിക്കുന്നത് 30 എണ്ണം മാത്രമെന്ന്

മേപ്പാടി : മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 167 ആയി ഉയർന്നു. ഇതിൽ 123 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 75 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ 91 പേരുടെ മൃതദേഹങ്ങള്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ.ആശുപത്രിയിലുമായിരുന്നു. 123 പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങള്‍ വയനാട്ടില്‍ എത്തിച്ചശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഡോഗുകളും ഒപ്പമെത്തും. കൂടാതെ, കാലവർഷ ദുരന്തങ്ങൾ നേരിടാൻ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ചെലവഴിക്കാൻ യഥേഷ്ടാനുമതി […]

ദേശീയപാത വെള്ളത്തിൽ മുങ്ങി ഗതാഗതം തടസ്സപ്പെടാൻ സാധ്യത

കൂരിയാട്: നാഷണൽ ഹൈവെ 66 നിർമാണവുമായി ബന്ധപ്പെട്ടു കൊളപ്പുറം. കൂരിയാട് ഭാഗത്തെ സർവ്വീസ് റോഡിൽ വെള്ളം കയറി കൊണ്ടിരിക്കുന്നു മഴക്കാലത്ത് ഏറ്റവും ആദ്യം മലവെള്ളം ഒഴികിയെത്തി പാടം നിറയുന്ന ഒരു പ്രദേശമാണ് ഇത്. ഹൈ വെക്ക് വേണ്ടി സർവ്വീസ് റോഡ് നിർമാണ സമയത്ത് തുടക്കത്തിൽ തന്നെ ജനപ്രതിനിധികളും പൊതു പ്രവർത്തകരും ഹൈവെ അധികൃതരെ ഈ കാര്യം ഉണർത്തിയിരുന്നു – ഊരകം മലയിൽ നിന്ന് ഉൽഭവിച്ച് വേങ്ങര പാടത്ത് കൂടെ കുത്തി ഒലിക്കുന്ന വേങ്ങര തോടിൻ്റെ ഇരു വശങ്ങളിലുമുള്ള […]

വേർപാട്

വലിയോറ: മുതലമാട് കാളിക്കടവ് ടികെ സിറ്റിയിൽ നിലവിൽ വാടക സ്റ്റോർ നടത്തി കൊണ്ടിരുന്ന കുറുക്കൻ ആലി എന്ന ആലിയാപ്പു (പുതത്തിയിൽ) എന്നവർ മരണപ്പെട്ട വിവരം അറിയിക്കുന്നു. മക്കൾ : ആബിത . ആഷിഫ, മുസമ്മിൽ സഹോദരങ്ങൾ: മമ്മൂട്ടി (ചെറിയത്), കുഞ്ഞാലൻ, അബ്ദുൽ റസാഖ് മയ്യിത്ത് ഉള്ളത് തറവാട് വീട്ടിൽ ആണ് (പുതത്തിയിൽ) ജനാസ നമസ്കാരം ഇന്ന് ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് എയർ ഏഷ്യയുടെ ക്വാലലംപൂർ വിമാന സർവീസ് ഓഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കും.

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് എയർ ഏഷ്യയുടെ ക്വാലലംപൂർ വിമാന സർവീസ് ഓഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കും. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ ക്വാലാലംപൂരിൽ നിന്ന് കോഴിക്കോടേക്കും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ കോഴിക്കോട് നിന്ന് ക്വാലലംപൂരിലേക്കുമാണ് സർവീസുകളുള്ളത്. പ്രാദേശിക സമയം രാത്രി 9.55ന് ക്വാലലംപുരിൽ നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് കോഴിക്കോട്ടെത്തും. പിറ്റേന്ന് പുലർച്ചെ 12.10ന് കോഴിക്കോട് നിന്ന് വിമാനം പുറപ്പെടും. മൂന്ന് മാസം മുമ്പേ ടിക്കറ്റ് ബുക്കിങ് […]

ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയും അംഗരക്ഷകനും കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്‌റാനില്‍ നടന്ന ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തത്.