ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

പുല്ല്കുളങ്ങരയിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി തൂങ്ങി മരിച്ചു. കരിപ്പോലിൽ തങ്കച്ചന്റെയും സിന്ധുവിന്റെയും മകൻ ആദിത്യനാണ് മരിച്ചത്. 12 വയസായിരുന്നു. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ അമ്മയോട് വഴക്കിട്ട ശേഷമായിരുന്നു ആത്മഹത്യയെന്ന് പൊലീസ് പറയുന്നു. അമ്മ സിന്ധു ടിവിയുടെ റിമോട്ട് മാറ്റിവച്ചിരുന്നു റിമോട്ട് തരണമെന്ന് ആദിത്യൻ ആവശ്യപ്പെട്ടെങ്കിലും അമ്മ നൽകിയില്ല. പിന്നാലെ ആദിത്യൻ മുറിയിൽ കയറി വാതിലടച്ചു. ശേഷം മുറിക്കുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം […]

മൂന്നുമാസം റേഷന്‍ വാങ്ങിയില്ല; 60,038 കാര്‍ഡുടമകള്‍ക്കിനി സൗജന്യറേഷനില്ല

തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തതിനാല്‍ 60,038 റേഷന്‍ കാര്‍ഡുടമകളെ മുന്‍ഗണനേതര സബ്‌സിഡിയിതര വിഭാഗത്തിലേക്ക് മാറ്റി. ഇനി മുന്‍ഗണനാ ആനുകൂല്യം കിട്ടണമെങ്കില്‍ പുതിയ അപേക്ഷ നല്‍കണം. റേഷന്‍വിഹിതം കൈപ്പറ്റുന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കാര്‍ഡ് ഉടമകളുടെ ആനുകൂല്യങ്ങളാണ് ഇല്ലാതായത്. മുന്‍ഗണനാവിഭാഗത്തില്‍ ആനുകൂല്യം നേടിയിരുന്ന ഇവര്‍ ആനുകൂല്യമില്ലാത്തവരിലേക്ക് തരംമാറ്റപ്പെട്ടു. സൗജന്യറേഷന്‍ ഇവര്‍ക്കിനി ലഭിക്കില്ല. ഇക്കൂട്ടത്തില്‍ മുന്‍ഗണനാവിഭാഗത്തിലെ (പിങ്ക്) 48,946 കാര്‍ഡുടമകളും എ.എ.വൈ വിഭാഗത്തിലെ (മഞ്ഞ) 6,793 കാര്‍ഡുടമകളും എന്‍.പി.എസ് വിഭാഗത്തിലെ (നീല) 4,299 കാര്‍ഡുടമകളും തരം മാറ്റത്തില്‍ ഉള്‍പ്പെടുന്നുണ്ട്. കൂടുതല്‍ […]

മലപ്പുറം ജില്ലയിലെ ഓഡിറ്റോറിയങ്ങളില സ്‌ഫോടക വസ്തു നിരോധനം കര്‍ശനമാക്കും

മലപ്പുറം: ഓഡിറ്റോറിയങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കാന്‍ ഓഡിറ്റോറിയം ഓണേഴ്‌സ് അസോസിയേഷന്‍ (എ.ഒ.എ) ജില്ലാ ജനറല്‍ബോഡി തീരുമാനിച്ചു. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നത് വിവാഹ ചടങ്ങുകള്‍ അടക്കമുള്ളവ അലങ്കോലമാകാനും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതായി അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന രക്ഷാധികാരി സി.വി മൂസ ഉദ്ഘാടനം ചെയ്തു. പി.കെ മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പി.കെ മനോജ് സ്വാഗതവും, പി.കെ മനോജ്, ടി.പി സലിം, എം.എസ്.എം അബ്ദുറഹിമാന്‍, അബ്ദുറഹിമാന്‍ പുലാമന്തോള്‍, കെ […]

മാനാഞ്ചിറ ഗ്യാസ് അപകടത്തിൽ മരണപ്പെട്ട വാണിയമ്പലം താളിയം കുണ്ട് ആറ്റുപുറത്ത് ഖുത്തുബുദ്ധീൻ എന്ന മാനുപ്പ.

‏കോഴിക്കോട്: മാനാഞ്ചിറയിലെ കടയിൽ തീപിടിത്തം. രാവിലെ ഏഴു മണിയോടെ അഹമ്മദീയ മുസ് ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ കടകളിലാണ് തീപിടിത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന താളിയം കൊണ്ട് സ്വദേശി ആറ്റുപുറത്ത് ഖുത്തുബുദ്ധീൻ എന്ന മാനുപ്പയാണ് മരണപ്പെട്ടത്. അഹമ്മദീയ പള്ളിക്ക് സമീപത്തെ ടി.ബി.എസ് വ്യാപാര സമുച്ചയത്തിന് മുമ്പിലുള്ള പഴയ കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റ് മൂന്നു കടകളിലേക്ക് തീ പടരുകയായിരുന്നു.

ചരിത്രത്തില്‍ ആദ്യം!; അക്രമികളുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി

ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം അക്രമികളുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കോഴിക്കോട് : തിരുവമ്പാടി കെഎസ്ഇബി ഓഫീസിനുള്ളില്‍ അതിക്രമം നടത്തുകയും ജീവനക്കാരെയും മര്‍ദിക്കുകയും ചെയ്ത അക്രമികളുടെ വീടിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. അസിസ്റ്റന്റ് എഞ്ചിനീയറുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയും ഓഫീസില്‍ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത അക്രമികളുടെ വീടിന്റെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്. കെഎസ്ഇബി ചെയര്‍മാന്റ ഉത്തരവ് പ്രകാരമാണ് നടപടി. കെഎസ്ഇബിയുടെ ചരിത്രത്തിലാദ്യമായാണ് അക്രമത്തിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കുന്നത്. അക്രമത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ ഉള്‍പ്പടെ […]

ഊരകം മിനി വ്യവസായ എസ്റ്റേറ്റിൽ വ്യവസായം തുടങ്ങാന്‍ അപേക്ഷിക്കാം

ഊരകം മിനി വ്യവസായ എസ്റ്റേറ്റിലെ ഷെഡുകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യവസായ സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് ഷെഡുകള്‍ പണികഴിപ്പിച്ചിട്ടുള്ളത്. താൽപ്പര്യമുള്ള അപേക്ഷകർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജൂലൈ 15 ന് വൈകുന്നേരം നാലു മണിക്ക് മുമ്പായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് സമർപ്പിക്കണം. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണെന്ന് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രവും ആരംഭിക്കാനുദ്ദേശിക്കുന്ന വ്യവസായ യൂണിറ്റിന്റെ പ്രൊജക്റ്റ് റിപ്പോർട്ട് എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 […]

കുറ്റിപ്പുറത്ത് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുങ്ങൽ സ്വദേശി മരണപ്പെട്ടു

ആലുങ്ങൽ: കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃപ്രങ്ങോട് ആലുങ്ങൽ സ്വദേശി പരേതനായ കുണ്ടനി അബൂബക്കറിൻ്റെ മകൻ ഫൈസൽ (39) ആണ് മരിച്ചത്. തിരൂർ- കുറ്റിപ്പുറം റോഡിൽ കഴുത്തലൂർ സ്കൂളിന് സമീപം കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് അപകടം. തിരൂരിൽ നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് വരികെയായിരുന്ന സ്വിഫ്റ്റ് കാറും കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന ബുളളറ്റുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഫൈസലും സുഹൃത്ത് കുഞ്ഞിമുഹമ്മദും കോട്ടക്കലിലെ […]

അഞ്ച് ദിവസത്തിനുശേഷം പനി ബാധിതരുടെ കണക്ക് പുറത്തുവിട്ട് ആരോഗ്യവകുപ്പ്; സംസ്ഥാനത്ത് ഇന്നലെ പനി ബാധിതരായത് 11,438 പേര്‍ മലപ്പുറത്ത് 2159 പേർ

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടിയത് പതിനായിരത്തിലധികം രോഗികളാണ്. ഏറ്റവും അധികം പനിബാധിതര്‍ മലപ്പുറം ജില്ലയിലാണ്. അഞ്ചുദിവസത്തിനുശേഷമാണ് ആരോഗ്യവകുപ്പ് വെബ്‌സൈറ്റില്‍ രോഗികളുടെ കണക്ക് പ്രസിദ്ധീകരിച്ചത്. ഇന്നലെ മാത്രം പനി ബാധിച്ച രോഗികളുടെ എണ്ണം 11,438 ആണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 2159 പേരാണ് മലപ്പുറം ജില്ലയില്‍ പനി ബാധിതരായത്. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും പനി ബാധിതരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടുമെന്ന് ആരോഗ്യവകുപ്പ് […]

കേരളത്തിൽ മുഹറം ഒന്ന് തിങ്കളാഴ്ച

കോഴിക്കോട് : കേരളത്തിൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ അറിയിപ്പ് ലഭിക്കാത്തതിനാൽ ദുൽഹിജ്ജ 30 പൂർത്തിയാക്കി മുഹറം ഒന്ന് ( അറബി പുതുവർഷാരംഭം) തിങ്കളാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു

ആരാധനാലയങ്ങളുടെ നിര്‍മാണത്തിന്‌ ഇനി കലക്ടറുടെ അനുമതി വേണ്ട; നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങള്‍ ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം : ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് ഇനി  കലക്ടർക്ക് പകരം തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി മതി. ഇതിനെതിരേ ഉണ്ടായിരുന്ന ഹൈക്കോടതി സ്റ്റേ നീക്കിയതിനാലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ജില്ലാ കലക്ടര്‍മാര്‍ക്കായി ഉത്തരവ് ഇറക്കിയത്. 2021 ഫെബ്രുവരി 14നാണ് കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി ബില്‍ഡിങ് റൂള്‍സ് ഭേദഗതി ചെയ്ത് ജി.ഒ(പി)19/2021 പ്രകാരം ഉത്തരവ് ഇറക്കിയിരുന്നത്. ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് ജില്ലാ ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതി തേടണമെന്ന നിയമം ഭേദഗതി ചെയ്ത് ഇതിനുള്ള അധികാരം […]