ഓഫര്‍ സെയിലിനിടെ ലുലുമാളില്‍ നിന്ന് മോഷ്ടിച്ചത് ആറ് ഐ ഫോണുകള്‍; ഒമ്പത് പേര്‍ പിടിയിൽ

തിരുവനന്തപുരം : ജൂലൈ നാല് മുതല്‍ ഏഴ് വരെ ലുലുമാളില്‍ നടന്ന ഓഫര്‍ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം. തിരുവനന്തപുരം ലുലു മാളിലാണ് മോഷണം നടന്നത്. ഓഫര്‍ സെയിലിനിടെ താല്‍ക്കാലിക ജോലിക്കായി മാളിലെത്തിയ ഒമ്ബത് പേരെ അറസ്റ്റ് ചെയ്തു. ആറ് ലക്ഷത്തോളം വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത ഒമ്ബത് പേരില്‍ ആറ് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മാളില്‍ നിന്നും വില കൂടിയ ആറ് ഐ ഫോണുകളാണ് മോഷണം പോയത്. സംഭവത്തെ തുടര്‍ന്ന് പ്രതികളുടെ […]

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ‘ഗംഭീര്‍ യുഗം’; കാത്തിരിക്കുന്നത് വലിയ ദൗത്യങ്ങള്‍

‏ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ നിയമിക്കപ്പെട്ടു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ട്വന്റി 20 ലോകകപ്പോടെ പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ദ്രാവിഡിന് പകരക്കാരനായാണ് ഗംഭീര്‍ എത്തുന്നത്. 2027 ഏകദിന ലോകകപ്പിലും ഗംഭീര്‍ പരിശീലക സ്ഥാനത്ത് തുടരും. നിലവിലെ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡ് ടി20 ലോകകപ്പോടെ സ്ഥാനമൊഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പോടെ പരിശീലക സ്ഥാനത്ത് കാലാവധി കഴിഞ്ഞെങ്കിലും ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ നിര്‍ബന്ധത്തിലാണ് ദ്രാവിഡ് […]

ഗ്യാസ് മസ്റ്ററിംഗ്! ആശങ്കകൾക്ക് വിരാമം സമയപരിധിയില്ല, ഗ്യാസ് മസ്റ്ററിങ് വിതരണക്കാര്‍ വീട്ടിലെത്തി ചെയ്യും; വ്യക്തത വരുത്തി മന്ത്രി

ന്യൂഡല്‍ഹി: മസ്റ്ററിങില്‍ ഗ്യാസും ആധാറും തമ്മില്‍ ലിങ്ക് ചെയ്യാന്‍ കാലപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കത്തിന് മറുപടിയായാണ് പുരി ഇക്കാര്യം അറിയിച്ചത്. എല്‍പിജി സിലിണ്ടര്‍ ഉടമകള്‍ ഗ്യാസ് കണക്ഷന്‍ മസ്റ്ററിങ് നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ ഉപയോക്താക്കള്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഗ്യാസ് ഏന്‍സികള്‍ക്ക് മുന്നില്‍ വലിയ ക്യൂ രൂപപ്പെട്ടിരുന്നു. എല്‍പിജി കമ്പനികളുടെ ഷോറൂമുകളില്‍ മസ്റ്ററിംഗ് നടപടികള്‍ ഇല്ലെന്നും ഉപയോക്താക്കള്‍ക്ക് ഗ്യാസ് നിരസിക്കുന്ന […]

സംസ്ഥാനത്ത് ഇന്ന് 15 മിനിറ്റ് വൈദ്യുതി മുടങ്ങും: മൈതോണിൽ നിന്നുള്ള വൈദ്യുതി വിതരണത്തിൽ കുറവ് കാരണം

തിരുവനന്തപുരം: മൈതോൺ തെർമൽ പ്ലാന്റിൽ നിന്നുള്ള വൈദ്യുതി വിതരണത്തിൽ കുറവുണ്ടായതോടെ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി 12 വരെ 15 മിനിറ്റ് നേരത്തേക്ക് വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്ഇബി രാത്രി വൈകി അറിയിച്ചത്. മൈതോണിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിൽ 180 മെഗാവാട്ടിന്റെ കുറവുണ്ടായതാണ് കാരണം. വൈദ്യുതി വിപണിയിൽ വൈദ്യുതി ലഭ്യത കുറഞ്ഞതും തിരിച്ചടിയായി. ചൊവ്വാഴ്ച രാത്രി 12നു മുമ്പ് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മാന്യ ഉപഭോക്താക്കളുടെ സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും കെഎസ്ഇബി അറിയിച്ചു.

കോളറ : പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ നിര്‍ദേശിച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ സ്ഥലത്തു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആദ്യം ഭക്ഷ്യ വിഷബാധയെന്നാണു കെയര്‍ ഹോമിലുള്ളവര്‍ സംശയിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പെരുമ്പഴുതൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങള്‍ നടത്തി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി […]

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ വാഹനാപകടം; സ്‌കൂട്ടറിൽ ബസിടിച്ച്‌ സ്ത്രീക്ക് ദാരുണാന്ത്യം !

മലപ്പുറം : മലപ്പുറം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ വാഹനാപകടം. സ്ത്രീ മരണപ്പെട്ടു. ഭർത്താവിനൊപ്പം സ്കൂട്ടറില്‍ പോകവേ സ്വകാര്യ ബസ് ഇടിച്ച്‌ മലപ്പുറം കുറുവ സ്‌കൂള്‍ പടി മുല്ലപ്പള്ളി മുസ്തഫയുടെ ഭാര്യ ഹഫ്‌സത്ത് (46) ആണ് മരിച്ചത്. അപകടത്തില്‍ മുസ്തഫക്ക് കാലിനും കൈക്കും നിസ്സാര പരിക്കേറ്റു. മലപ്പുറം കുന്നുമ്മലിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലാണ് അപകടം നടന്നത്. മലപ്പുറത്തെ കണ്ണാശുപത്രിയില്‍ പോയി തിരിച്ച്‌ വരികയായിരുന്ന മുസ്തഫയുടെ സ്കൂട്ടറില്‍ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച കോഴിക്കോട് – പാലക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസ് […]

‘പേപ്പർ ബാലറ്റുകൾ നിർബന്ധമാക്കണം’; ഇ.വി.എമ്മിനെതിരെ വീണ്ടും ഇലോൺ മസ്ക്

ന്യൂയോർക്ക്: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും (ഇ.വി.എം) പോസ്റ്റൽ വോട്ടുകളും വളരെ അപകടംപിടിച്ചതാണെന്നും പകരം പേപ്പർ ബാലറ്റുകളും വ്യക്തിഗത വോട്ടിങ്ങും നിർബന്ധമാക്കണമെന്നും സ്​പേസ് എക്സ്, ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. നാല് മാസം കഴിഞ്ഞ് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെര​ഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മസ്കിന്റെ അഭിപ്രായ പ്രകടനം വരുന്നത്. മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കാലഹരണപ്പെട്ട പതിപ്പുകളുടെ ഉപയോഗം, വോട്ടുയന്ത്രങ്ങളുടെ വിശ്വാസ്യത എന്നിവ ചോദ്യം ചെയ്തുള്ള വാർത്തകൾ പങ്കുവെച്ചാണ് മസ്ക് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. നേരത്തെയും ഇദ്ദേഹം ഇ.വി.എമ്മിനെതിരെ രംഗത്തുവന്നിരുന്നു. വോട്ടുയന്ത്രങ്ങൾ ഹാക്ക് […]

ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ചു : കോൽമണ്ണ മദ്രസയിൽ പാചകം ചെയ്യുന്ന സ്ത്രീ അദ്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം: കോൽമണ്ണ ശംസുൽ ഇസ്ലാം മദ്രസയുടെ അടുക്കളയിലാണ് ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാവിലെ ഉസ്താദുമാർക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം. അനേക വർഷങ്ങളായി മെസ്സ് സംവിധാനം നിലനിൽക്കുന്ന ഇവിടെ വർഷങ്ങളായി പാചകജോലി ചെയ്യുന്ന സൽമത്ത് എന്ന സ്ത്രീയാണ് അപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടത്. പാചകം ചെയ്യുന്നതിനിടെ ഗ്ലാസ് നിർമ്മിത അടുപ്പിന് മുകളിലുള്ള ഗ്ലാസ് വലിയ ശബ്ദത്തോടെ പൊട്ടി ചില്ലുകൾ മുകളിലേക്കുയർന്ന് സൽമത്തിന്റെ മുകളിലൂടെ വീഴുകയായിരുന്നു. അടുക്കളയുടെ മോഡലിനൊത്ത് സ്റ്റീൽ അടുപ്പുകളെ മാറ്റി നിർത്തി ഗ്ലാസ് അടുപ്പുകളിലേക്ക് […]

ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ

                  ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗംഭീർ. ബി സി സി ഐ ഇന്ന് ഔദ്യോഗികമായി ഗംഭീറിന്റെ നിയമനം പ്രഖ്യാപിച്ചു.   ലോകകപ്പോടെ സ്ഥാനം ഒഴിഞ്ഞ ദ്രാവിഡിന്റെ പകരക്കാരനായാണ് ഗംഭീർ വരുന്നത്. ലോകകപ്പ് അവസാനിച്ചതോടെ ദ്രാവിഡിന്റെ കരാർ അവസാനിച്ചിരുന്നു. കഴിഞ്ഞ മാസം ഗംഭീറിനെ ബി സി സി ഐ ഈ ജോലിക്ക് ആയി ഷോർട്ട് ലിസ്റ്റ് ചെയ്ത് അഭിമുഖം നടത്തിയിരുന്നു.   സ്റ്റീഫൻ […]

താമിര്‍ ജിഫ്രി ക്രൂരമര്‍ദ്ദനത്തിന് ഇരയായി; പോസ്റ്റുമോര്‍ട്ടം കണ്ടെത്തലുകള്‍ ശരിവച്ച് എയിംസ്

മലപ്പുറം: താനൂർ കസ്റ്റഡികൊ ലപാതകത്തിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി ക്രൂരമർദനത്തിന് ഇരയായെന്നും പോലിസുകാരുടെ മർദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്നുമുള്ള പോസ്റ്റുമോർട്ടത്തിലെ കണ്ടത്തലുകൾ ശരിവച്ച് എയിംസ് റിപോർട്ട്. സിബിഐ സംഘമാണ് ഡൽഹി എയിംസിന്റെ സഹായം തേടിയത്. പോസ്റ്റുമോർട്ടം റിപോർട്ടും മറ്റ് പരിശോധന ഫലങ്ങളുമാണ് സിബിഐ സംഘം വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. പോസ്റ്റുമോർട്ടം സമയത്ത് എടുത്ത ഫോട്ടോകളും ഫോറൻസിക് സർജന്റെ കുറിപ്പുകളും ഡിജിറ്റൽ രേഖകളും പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയിൽ ഫോറൻസിക് സർജന്റെ കണ്ടത്തലുകളും എയിംസ് വിദഗ്‌ധ സംഘം ശരിവച്ചു. കൊല്ലപ്പെട്ട താമിർ […]

  • 1
  • 2