ചേറൂർ മുതുവിൽ കുണ്ട് സ്വദേശി പരേതനായ തച്ചേരിപ്പടിക്കൽ മുഹമ്മദ് ഹാജി എന്നിവരുടെ മകൻ അബ്ദുൽ കരീം മരണപ്പെട്ടു

വേങ്ങര : ചേറൂർ മുതുവിൽ കുണ്ട് സ്വദേശി പരേതനായ തച്ചേരു പടിക്കൽ മുഹമ്മദ് ഹാജി എന്നിവരുടെ മകൻ തച്ചേരുപടിക്കൽ അബ്ദുൽ കരീം  മരണപ്പെട്ടു. നദീർ, നദീറ, നാജിയ, നാഫിയ ജനാസ നമസ്കാരം നാളെ (വ്യാഴം) കാലത്ത് 8:30 ന് മുതുവിൽകുണ്ട് ജുമാ മസ്ജിദിൽ.

ചേറൂർ മുതുവിൽ കുണ്ട് സ്വദേശി പരേതനായ തച്ചേരിപ്പടിക്കൽ മുഹമ്മദ് ഹാജി എന്നിവരുടെ മകൻ അബ്ദുൽ കരീം മരണപ്പെട്ടു

വേങ്ങര : ചേറൂർ മുതുവിൽ കുണ്ട് സ്വദേശി പരേതനായ തച്ചേരു പടിക്കൽ മുഹമ്മദ് ഹാജി എന്നിവരുടെ മകൻ തച്ചേരുപടിക്കൽ അബ്ദുൽ കരീം എന്നവർ മരണപ്പെട്ടു. നദീർ, നദീറ, നാജിയ, നാഫിയ ജനാസ നമസ്കാരം നാളെ (വ്യാഴം) കാലത്ത് 8:30 ന് മുതുവിൽകുണ്ട് ജുമാ മസ്ജിദിൽ.‌

20 കുട്ടികളുടെ ഫോട്ടോ അശ്ലീല പേജിലിട്ട എസ്.എഫ്.ഐ നേതാവിന് 15 മിനുട്ട് കൊണ്ട് ജാമ്യം; സംഭവം കേരളത്തിന് നാണക്കേടെന്ന് സഭയില്‍ പ്രതിപക്ഷം

‏20 കുട്ടികളുടെ ഫോട്ടോ അശ്ലീല പേജിലിട്ട കേസിൽ എസ്.എഫ്.ഐക്കാരന് 15 മിനുട്ട് കൊണ്ട് ജാമ്യം കിട്ടിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. സംഭവം കേരളത്തിന് നാണക്കേടാണ്. പരാതിക്കാരിക്ക് നീതി കിട്ടിയില്ല. സംസ്ഥാനത്തെ ഒരു എം.എൽ.എക്ക് പോലും അത്ര എളുപ്പത്തിൽ ജാമ്യം കിട്ടില്ല. പ്രതികളുടെ രാഷ്ട്രീയം നോക്കാതെ അറസ്റ്റ് ചെയ്യാനും കേസെടുക്കാനും പോലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രോഹിത് എന്ന എസ്.എഫ്.ഐ നേതാവാണ് കാലടി ശ്രീശങ്കര കോളേജിലെ പെൺകുട്ടികളുടെ ചിത്രം അശ്ലീല പേജിലൂടെ […]

കൊടിഞ്ഞി കടുവാളൂർ സ്വദേശി പത്തൂർ മാനു എന്ന അബ്ദു റഹ്മാന്‍ മരണപ്പെട്ടു

കൊടിഞ്ഞി കടുവാളൂർ സ്വദേശി പരേതനായ പത്തൂർ സാഹിബ്‌ ഹാജി എന്നവരുടെ മകൻ പത്തൂർ മാനു എന്ന അബ്ദു റഹ്മാന്‍ മരണപ്പെട്ടു. മയ്യിത്ത് നിസ്ക്കാരം നാളെ (വ്യാഴം) രാവിലെ 11.30 ന് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയിൽ.

ടി20 ലോകകപ്പ് വിജയം; മുഹമ്മദ് സിറാജിന് സ്ഥലവും സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച് തെലങ്കാന

ഹൈദരാബാദ്: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് സിറാജിന് സമ്മാനമായി വീടുവെയ്ക്കാന്‍ സ്ഥലവും സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. ലോകകപ്പ് വിജയത്തിനു ശേഷം താരത്തിന് ചൊവ്വാഴ്ച ജന്മനാടായ ഹൈദരാബാദില്‍ നല്‍കിയ സ്വീകരണത്തിനിടെ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയാണ് പ്രഖ്യാപനം നടത്തിയത്. ഹൈദരാബാദിലോ പരിസര പ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം ഇതിനായി കണ്ടെത്താനും സര്‍ക്കാര്‍ ജോലി നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മുംബൈയിലെ ടീം ഇന്ത്യയുടെ വിജയാഘോഷത്തിനു ശേഷം […]

കുവൈത്തിൽ കൊയിലാണ്ടി സ്വദേശി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊയിലാണ്ടി സ്വദേശി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. കൊയിലാണ്ടി സ്വദേശി ഏഴുകുടിക്കല്‍ വിജേഷി(44)നെആണ് താമസ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക സൂചന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കുവൈത്ത് കെ.എം.സി.സി നേതൃത്വത്തില്‍ നടന്നു വരുന്നു.

ഇരുപത് ദിവസം പിന്നിട്ടിട്ടും ഉമ്മയെ കണ്ടെത്താനായില്ലല്ലോ….!*

തിരൂരങ്ങാടി : പനമ്പുഴ റോട്ടിൽ താമസിക്കുന്ന റുഖിയ 72 വയസ്സ് എന്ന ഉമ്മയെ 21/06/2024 ഉച്ചക്ക് 3 മണി മുതൽ പനമ്പുഴ റോട്ടിലെ വീട്ടിൽ നിന്നും കാണായിട്ട് ഇന്നേക്ക് 20 ദിവസം ദിവസമായി. തിരൂരങ്ങാടി നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ തിരൂരങ്ങാടി പോലീസ്, തിരൂരങ്ങാടി ട്രോമാ കെയർ പ്രവർത്തകർ, ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകർ,KET എമർജൻസി റെസ്ക്യൂ പ്രവർത്തകർ, നാട്ടുകാരും ചേർന്ന് വീടിന്റെ പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പരപ്പനങ്ങാടി പോലീസിന്റെ നിർദേശ പ്രകാരം ട്രോമാ […]

മോറിസ് കോയിൻ തട്ടിപ്പിൽ മലപ്പുറത്ത് 3 പേർ അറസ്റ്റില്‍

മലപ്പുറം: 1200 കോടിയുടെ മോറിസ് കോയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ മലപ്പുറത്ത് പിടിയില്‍. പൂക്കോട്ടുംപാടം സ്വദേശി സക്കീര്‍ ഹുസൈന്‍, തിരൂര്‍ സ്വദേശി ദിറാര്‍, പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശി ശ്രീകുമാര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് മലപ്പുറം യൂനിറ്റ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതി പൂക്കോട്ടുംപാടം സ്വദേശി നിഷാദ് വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇയാള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റര്‍പോള്‍ മുഖേന നിഷാദിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മോറിസ് കോയിന്‍ എന്ന പോരിലുള്ള ക്രിപ്‌റ്റോ കറന്‍സി നിക്ഷേപ […]

സൗദിയിൽ റോഡപകടങ്ങൾ കുറക്കാൻ കാറുകളില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍

ജിദ്ദ : വാഹനാപകടങ്ങള്‍ തടയാന്‍ കാറുകളില്‍ പ്രത്യേകതരം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ബന്ധപ്പെട്ട വകുപ്പുകളും നീക്കം തുടങ്ങി. സൗദിയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ആധുനിക സാങ്കേതികവിദ്യയിലൂടെ ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാനും ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് സ്വഭാവ നിലവാരം ഉയര്‍ത്താനുമാണ് ലക്ഷ്യമിടുന്നത്. ഘട്ടംഘട്ടമായി ഇന്‍ഷുറന്‍സ് പോളിസിക്കൊപ്പം കാറുകളില്‍ ഇലക്‌ട്രോണിക് ഉപകരണം സ്ഥാപിക്കല്‍ നിര്‍ബന്ധമാക്കും. സൗദിയിലെ റോഡുകളിലൂടെ 1.2 കോടിയിലേറെ കാറുകള്‍ സഞ്ചരിക്കുന്നുണ്ട്. ഇതില്‍ ഒരു ഭാഗം ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവയാണ്. അടുത്തിടെ നടപ്പാക്കിയ പുതിയ നിയമങ്ങളുടെ ഫലമായി […]

ചെറിയ കുറ്റങ്ങള്‍ക്ക് കുവൈറ്റില്‍ ഇനി തടവുശിക്ഷയില്ല; പകരം സാമൂഹിക സേവനം

കുവൈറ്റ് സിറ്റി : ചെറിയ രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് തടവുശിക്ഷയ്ക്ക് പകരം സാമൂഹിക സേവനം പോലുള്ള ബദല്‍ നടപടിക്രമങ്ങളും പിഴകളും ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കുവൈറ്റ്. ഇതു സംബന്ധിച്ച് പുതിയ നിയമത്തിന് രൂപം നല്‍കുമെന്ന് നീതിന്യായ മന്ത്രിയും ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രിയുമായ മുഹമ്മദ് അല്‍ വാസ്മി അറിയിച്ചു. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രാഫിക് ലംഘനങ്ങള്‍, മുനിസിപ്പാലിറ്റി നിയമങ്ങളുടെ ലംഘനങ്ങള്‍, പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് നിയമത്തിന്റെ ലംഘനം തുടങ്ങി രണ്ട് മാസത്തില്‍ […]