കുവൈറ്റ് കെ എം സി സി ജില്ലാ കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: ഭിന്നത രൂക്ഷമായതിനെ തുടർന്ന് മാറ്റിവെച്ചിരുന്ന കുവൈത്ത് കെ.എം.സി.സി ജില്ലാ കമ്മറ്റി ഭാരവാഹി പ്രഖ്യാപനം നടന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ എന്നീ ജില്ലകളിലെ ഭാരവാഹികളെയാണ് പ്രഖ്യാപിച്ചത്. മുസ്‌ലിം ലീഗ് നേതൃത്വമാണ് കമ്മിറ്റികളെ പ്രഖ്യാപിച്ചത്. കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ടായി അജ്മൽ വേങ്ങരയും, ജനറൽസെക്രട്ടറിയായി ഹംസ കരിങ്കപാറയേയും നിയമിച്ചു. ഫിയാസ് പുകയൂരാണ് ട്രഷറർ. കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ടായി ഹബീബുള്ള മുറ്റിച്ചൂരിനെയും ജനറൽ സെക്രട്ടറിയായി മുഹമ്മദലിയേയും അസീസ് പാടൂറിനെ ട്രഷററായും പ്രഖ്യാപിച്ചു. കോഴിക്കോട് […]

മമ്പുറം നേർച്ചയ്ക്ക് ഇന്ന് കൊടിയിറങ്ങും: ജനലക്ഷങ്ങൾക്ക് അന്നദാനം നൽകും

മമ്പുറം:ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്താടന കേന്ദ്രമായ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഖ സി.) തങ്ങളവർകളുടെ 186 ാം ആണ്ട് നേർച്ചക്ക് നാളെ സമാപനം വർഷങ്ങളായി ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക്ക് യൂനിവേഴ്സിറ്റി ക്യാമ്പസിൽ വെച്ച് ടൺ കണക്കിന് നെയ്ച്ചോർ പാചകം ചെയ്ത് പാക്ക് ചെയ്ത് മഖാം പരിസരത്ത് വെച്ച് ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുകയാണ് പതിവ്. ഇതിനായി പ്രതേകം വളണ്ടിയർമാരുടെയും ദാറുൽ ഹുദാ വിദ്യാർഥികളുടെയും നിസ്വാർഥമായ സേവനം ലഭിക്കാറുണ്ട്. അന്നേ ദിവസം പാസില്ലാത്ത വാഹനങ്ങൾക്ക് മഖാം പരിസരത്തേക്ക് […]

വോയ്‌സ് മെസേജുകള്‍ കേള്‍ക്കണ്ട ഇനി വായിക്കാം – വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍

ശബ്ദ സന്ദേശങ്ങളെ എഴുത്ത് രൂപത്തിലാക്കാൻ സാധിക്കുന്ന ട്രാൻസ്‌ക്രിപ്ഷൻ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്. വോയ്‌സ് മെസേജുകള്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ അവ വായിച്ച് അറിയാന്‍ ഈ ഫീച്ചര്‍ സഹായകമാവും. വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കര്‍ വെബ്‌സൈറ്റ് വാബീറ്റാ ഇന്‍ഫോ ആണ് ഈ വിവരം പുറത്ത് വിട്ടത്. ചില രാജ്യങ്ങളിലെ ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമായുള്ള വളരെ കുറച്ച് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് വാട്‌സാപ്പ് ഈ ഫീച്ചര്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുള്ളത്. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ 2.24.15.55 പതിപ്പിലാണ് ഫീച്ചറുള്ളത്.

പതിനാലുകാരൻ ജീവനൊടുക്കിയതിന് പിന്നിൽ ‘ഡെവിൾ’ ഗെയിം ? സംസ്ഥാനത്ത് വീണ്ടും വില്ലനാകാൻ ഓൺലൈൻ ഗേമുകൾ

കൊച്ചി: പതിനാലുകാരൻ ജീവനൊടുക്കിയതിനു പിന്നിൽ ഓൺലൈൻ ഗെയിം എന്ന് സംശയം. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്നൽ ആണ് മരിച്ചത്. കിടപ്പു മുറിയിലെ ഫാനിൽ ആണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും കെട്ടി വായ ടേപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഓൺലൈൻ ഗെയിമിലെ ടാസ്കിൻ്റെ ഭാഗമായാണ് കുട്ടി തൂങ്ങിയതെന്ന് പൊലീസ് സംശയിക്കുന്നു. ഡെവിൾ എന്ന പേരിലുള്ള ഒരു ഗെയിം കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് കണ്ടെത്തി. […]

എ പ്ലസ് നേടിയ വിദ്യാര്‍ഥികളില്‍ നിന്ന് ജില്ലാ മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

2023 മാർച്ചിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളിൽ നിന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ജില്ലാ മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2000 രൂപയാണ് പാരിതോഷികം. 15-ന് മുൻപ് ഓൺലൈനിൽ അപേക്ഷിക്കണം. ഇതിന്റെ പ്രിന്റെടുത്ത് രേഖകളോടൊപ്പം ഇപ്പോൾ പഠിക്കുന്ന സ്ഥാപന മേലധികാരിക്ക് നൽകണം. 15-ന് തന്നെ സ്ഥാപന അധികാരി വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കി കോളേജ് വിദ്യാഭ്യാസ വകുപ്പിന് നൽകണം. ഹയർ സെക്കൻ‍ഡറി സ്കൂളുകളിൽ ഉൾപ്പെടെ അപേക്ഷ […]

കനത്ത നാശം വിതച്ച്‌ അതിശക്തമഴ; കോഴിക്കോട് പെയ്തത് 66 മി.മീ മഴ, കെട്ടിടം നിലംപൊത്തി, വയനാട്ടിലും വ്യാപക നാശം

കോഴിക്കോട്: ഇടവേളക്ക് ശേഷം ശക്തമായ മഴ വടക്കൻ കേരളത്തില്‍ കനത്ത നാശം വിതയ്ക്കുന്നു. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിലുണ്ടായ കനത്ത മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.നാദാപുരത്ത് ആളൊഴിഞ്ഞ കെട്ടിടം രാവിലെ ഒമ്ബത് മണിയോടെ നിലംപൊത്തി. ആള്‍പ്പെരുമാറ്റം കുറഞ്ഞ നേരമായതിനാല്‍ സ്ഥലത്ത് മറ്റുപ്രശ്നങ്ങളൊന്നുമുണ്ടായില്ല. വടകര മീത്തലങ്ങാടിയില്‍ കുന്നിടിഞ്ഞതോടെ സമീപത്തെ വീടുകള്‍ ഭീഷണിയിലായി. മടപ്പള്ളി മാച്ചിനാരിയില്‍ ദേശീയപാതയുടെ മതില്‍ ഇടിഞ്ഞു.സോയില്‍ നെയിലിങ് നടത്തിയ ഭാഗമാണ് മഴയില്‍ കുതിർന്നു വീണത്. നിലവില്‍ ദേശീയ പാതയ്ക്ക് ഭീഷണിയില്ല. 24 മണിക്കൂറിനിടെ 66 മി.മീറ്റർ ശരാശരി […]

ഇന്ത്യന്‍ സന്ദർശകർക്ക് യുപിഐ മുഖേന ഖത്തറിലും ഇനി പണം അടയ്ക്കാം

ദോഹ : ഖത്തറിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് ഇനി എളുപ്പത്തില്‍ യുപിഐ പേയ്മെന്റ് നടത്താം. ഇതുമായി ബന്ധപ്പെട്ട് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡ് (എന്‍ഐപിഎല്‍) ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ക്യുഎന്‍ബിയുമായി യുപിഐ സേവനം ആരംഭിക്കുന്നതിന് കരാര്‍ ഒപ്പ് വെച്ചു. ക്യൂആര്‍ കോഡ് അധിഷ്ഠിത യുപിഐ പേയ്മെന്റ് സംവിധാനമാണ് ഖത്തറില്‍ ഒരുക്കിയിരിക്കുന്നത്. ക്യൂഎന്‍ബി മര്‍ച്ചന്റ് നെറ്റ് വര്‍ക്ക് വഴി […]

മാളുകളിൽ ശ്രദ്ധതെറ്റിച്ച് പോക്കറ്റടി പതിവാക്കിയ സംഘത്തെ തന്ത്രപരമായി പിടികൂടി ദുബായ് പോലീസ്

ദുബായ് : മാളുകളിലും തിരക്കേറിയ സ്ഥലങ്ങളിലും സന്ദര്‍ശകരുടെ ശ്രദ്ധതെറ്റിച്ച് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം നടത്തുന്ന നാലംഗ സംഘം പോലിസിൻ്റെ പിടിയിൽ. ദുബായ് പോലിസിന്റെ തന്ത്രപരമായ ഇടപെടലാണ് പോക്കറ്റടി സംഘത്തെ കുടുക്കിയത്. അടുത്ത കാലത്തായി മാളുകള്‍ കേന്ദ്രീകരിച്ച് ഇത്തരം പോക്കറ്റടി സംഭവങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലിസിന്റെ ഇടപെടല്‍. കാല്‍നടയാത്രക്കാരും വിനോദസഞ്ചാരികളും കൂടുതലായി എത്തുന്ന തിരക്കേറിയ സ്ഥലങ്ങളില്‍, പ്രത്യേകിച്ച് ദുബായ് മാള്‍ പോലുള്ള ജനപ്രിയ സ്ഥലങ്ങളില്‍ മോഷണം ഇത്തരം മോഷണ പരാതികള്‍ കൂടിയതോടെ സംഘത്തെ വലയിലാക്കാന്‍ […]

പാസ്പോർട്ട് സസ്പെൻഡ്’ ചെയ്തതായി അറിയിപ്പ്; പ്രവാസികളെ കുരുക്കിലാക്കുന്ന വ്യാജന്മാർ

ഐസിപി ഓൺലൈൻ സേവനങ്ങൾ അംഗീകൃത വെബ്സൈറ്റുകളിലൂടെയും സ്മാർട്ട് ആപ്പിലൂടെയും മാത്രമാണ് ലഭിക്കുക. വേനൽ അവധിക്ക് വിദേശത്തേക്ക് പോകാൻ തയാറെടുക്കുമ്പോൾ ലഭിച്ച സന്ദേശങ്ങൾ ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഇതിന്റെ നിജസ്ഥിതി അറിയാൻ ഒട്ടേറെ പേർ ഐസിപിയിലും ജിഡിആർഎഫ്എയിലും വിളിച്ച് അന്വേഷിച്ചതോടെയാണ് വ്യാജമാണെന്ന സ്ഥിരീകരിച്ച് അധികൃതർ രംഗത്ത് എത്തിയത്. ഐസിപിയോ ജിഡിആർഎഫ്എയോ അത്തരമൊരു സന്ദേശം ആർക്കും അയച്ചിട്ടില്ലെന്നും വ്യക്തമാക്കി. ധൈര്യമായി പരാതിപ്പെടാം നൈജീരിയ (+234), ഇത്യോപ്യ (+251) എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരം സന്ദേശങ്ങൾ എത്തുന്നത്. ആരെങ്കിലും തട്ടിപ്പിന് ഇരയായെങ്കിൽ എത്രയും വേഗം 800 […]

വാഹനാപകടത്തിൽ പരിക്കേറ്റ മലപ്പുറം സ്വദേശിനിയായ യുവ വനിതാ ഡോക്ടർ മരിച്ചു

കുരുവമ്പലം: പുലാമന്തോൾ ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ചെമ്മലശ്ശേരി മഹല്ലിൽ ബാങ്കും പടിയിൽ താമസിക്കുന്ന വേങ്ങമണ്ണിൽ പെരിയംതടത്തിൽ മുഹമ്മദ്‌ ഹനീഫയുടെ മകൾ ഡോക്ടർ ഹൈറൂൻ ഷാന (23) നിര്യാതയായി. ചട്ടിപ്പറമ്പ് വട്ടപ്പറമ്പ് എം എസ് എസ് ഭവനിലെ സ്പീച്ച് തെറാപ്പിസ്റ്റ് ആയിരുന്ന ഡോക്ടർ ഹൈറൂൺ ഷാന ദിവസങ്ങൾക്കു മുൻപ് മാലാപറമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ സാരമായ പരിക്ക് പറ്റി ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന്( ഞായർ) ചെമ്മലശ്ശേരി മഹല്ല് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. പിതാവ് വി പി മുഹമ്മദ്‌ ഹനീഫ […]