അധ്യാപക നിയമനം
വേങ്ങര: വേങ്ങര ഗവ. മോഡൽ വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗം മാത്തമാറ്റിക്‌സ്, ജൂനിയർ പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം തിങ്കളാഴ്ച 10 മണിക്ക്. ഫോൺ: +919895408950.
വേങ്ങര: വേങ്ങര ഗവ. മോഡൽ വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗം മാത്തമാറ്റിക്‌സ്, ജൂനിയർ പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം തിങ്കളാഴ്ച 10 മണിക്ക്. ഫോൺ: +919895408950.
ദില്ലി: ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് വൻ ജയം. 13 നിയമസഭാ സീറ്റുകളിൽ പത്തിടത്തും ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികൾ ജയിച്ചു. ഇതിൽ പശ്ചിമ ബംഗാളിലെ നാല് സീറ്റിൽ തൃണമൂൽ കോൺഗ്രസും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലുമായി നാല് സീറ്റിൽ കോൺഗ്രസും തമിഴ്നാട്ടിലെ സീറ്റിൽ ഡിഎംകെയും പഞ്ചാബിലെ സീറ്റിൽ ആം ആദ്മി പാര്‍ട്ടിയും ജയിച്ചു. ഈ സീറ്റുകളില്ലെല്ലാം ബിജെപി സ്ഥാനാര്‍ത്ഥികൾ തോറ്റു. ഹിമാചലിലും മധ്യപ്രദേശിലും ഓരോ സീറ്റിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. ഈ രണ്ട് സീറ്റുകളിലും കോൺഗ്രസ് […]
പാലക്കാട് : ആറ് വയസുകാരനെ തെരുവുനായ കടിച്ചു കുടഞ്ഞു. പാലക്കാട് കാടാങ്കോട് അക്ഷരനഗറില്‍ ദീഷിക് ദേവിനാണ് കടിയേറ്റത്. കുട്ടിയുടെ തലക്കും തോളിലും ചെവിക്കും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റു. കുട്ടിയെ നായ ആക്രമിക്കുന്നതിന്റെ സി സി ടി വി ദൃശ്യം ആരെയും നടക്കുന്നതായിരുന്നു.
കണ്ണമംഗലം: വയനാട് സ്വദേശിയും കുറേ കാലം അച്ഛനമ്പലത്ത് താമസിക്കുകയും ഇപ്പോൾ പൂച്ചോലമാട് താമസിക്കുകയും ചെയ്യുന്ന ഉബൈദ് എന്നവർ ഇന്ന് വൈകുന്നേരം മരണപ്പെട്ടു. കുറച്ചു കാലമായി അച്ഛനമ്പലത്ത് ഓട്ടോ ഡ്രൈവർ ആണ്. മയ്യിത്ത് വയനാട്ടിലേക്ക് കൊണ്ടുപോകും.
വൈദ്യുതി ശൃഖലയുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അപകടസാധ്യത കണ്ടാൽ ഇനിമുതൽ പൊതുജനങ്ങൾക്ക് വാട്‌സ് ആപ്പ് മുഖാന്തരം കെഎസ്ഇബിയെ വിവരം അറിയിക്കാം. മഴക്കാലത്ത് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞും കമ്പിപ്പൊട്ടിയും അപകടങ്ങൾ സ്ഥിരമായ സാഹചര്യത്തിലാണ് ഉടനടി വിവരങ്ങൾ നൽകാനുള്ള സംവിധാനം കെഎസ്ഇബി നടപ്പാക്കുന്നത്. വാട്‌സ്ആപ്പിൽ വിവരം ലഭിക്കുമ്പോൾ തന്നെ ബന്ധപ്പെട്ട് സെക്ഷൻ ഓഫീസുകളിലേക്ക് വിവരങ്ങൾ കൈമാറും. നേരത്തെ അപകടസാധ്യതയെപ്പറ്റി സെക്ഷൻ ഓഫീസുകളിൽ ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നതിൽ കാലതാമസമുണ്ടാകുന്നുവെന്ന് പരാതിയുയർന്നിരുന്നു. ഇതിനെതുടർന്നാണ് കേന്ദ്രീകൃതമായ പുതിയ പദ്ധതി കെഎസ്ഇബി നടപ്പിലാക്കുന്നത്. […]
കോട്ടക്കൽ: കോട്ടക്കൽ ആയുർവൈദ്യശാല കഴിഞ്ഞ ഉടനെ മിനി റോഡിൽ പെട്രോൾ പമ്പിനോട് ചേർന്ന് പൊന്നൂസ് ബസ് എത്തിയപ്പോൾ അക്രമസക്തമായ തെരുവ് നായ്ക്കൾ വിദ്യാർത്ഥികളുടെ നേർക്ക് പാഞ്ഞടുക്കുന്നത് ശ്രദ്ധയിൽ പെട്ട ബസ് ഡ്രൈവർ ഹോൺ അടിച്ചു നായ്ക്കളെ തുരത്താൻ വേണ്ടി ബസ് നിർത്തുകയും ഉടനെ അതെ ബസിലെ ജീവനക്കാരനും കെ ഇ ടി എമർജൻസി ടീം വളന്റിയറും കൂടിയായ ഫാരിസ് വെന്നിയൂർ ബസിൽ നിന്നും ഇറങ്ങി ഓടി സധൈര്യം നായ്ക്കളെ ആട്ടി ഓടിക്കാൻ ശ്രമിക്കുകയും,സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാരും […]
തിരൂരങ്ങാടി : പിഎസ്എംഒ കോളജിൽ മോഷണം, ഓഫിസ് മുറിയുടെ പൂട്ടു തകർത്ത് അകത്തുകടന്ന മോഷ്ടാവ് ചാരിറ്റി ബോക്സിലുണ്ടായിരുന്ന പതിനായിരത്തോളം രൂപ കവർന്നു. സൂപ്രണ്ടിന്റെ ഓഫിസിലെ കാഷ് കൗണ്ടർ പിക്കാസ് കൊണ്ട് പൊട്ടിക്കാനും ശ്രമിച്ചിട്ടുണ്ട്. കെമിസ്ട്രി വിഭാഗത്തിൽ കയറി ലാപ്ടോപ് തകർക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെ 2.15ന് ആണ് മോഷ്‌ടാവ് അകത്തു കടന്നത്. മുഖം മറച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് പരിശോധന നടത്തി. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
കൊല്ലം: വൈദ്യുതി ലൈൻ പൊട്ടിവീണ വിവരം കെഎസ്ഇബിയെ വിളിച്ച് അറിയിച്ച നാലാം ക്ലാസുകാരിക്ക് അഭിനന്ദന പ്രവാഹം. മയ്യനാട് ശാസ്താംകോവിൽ ഗവൺമെൻറ് എൽപിഎസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇഷാമരിയ. കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിൽ എത്തിയപ്പോഴാണ് വഴിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണത് ഇഷാമരിയയുടെ ശ്രദ്ധയിൽ പെട്ടത്. വീട്ടിലെത്തിയപ്പോൾ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വീട്ടുകാരെയും കണ്ടു. അപ്പോഴാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ നടത്തിയ ബോധവൽക്കരണ ക്ലാസിനെ പറ്റി ഇഷാ മരിയയുടെ ഓർമ്മയിൽ വന്നത്. ഉടൻതന്നെ അച്ഛൻെറ ഫോൺ വാങ്ങി […]
തിരുവനന്തപുരം: ആമയിഴഞ്ചാൽ തോട്ടിൽ മാലിന്യകൂമ്പാരത്തിൽ ശുചീകരണ തൊഴിലാളി അകപ്പെട്ടതായി സംശയം. കോർപറേഷൻ തൊഴിലാളിയായ മാരായമുട്ടം ജോയിയാണ് അകപ്പെട്ടതെന്ന് സംശയിക്കുന്നു. കൂടെയുള്ളവർ രക്ഷിക്കുന്നതിനായി കയർ ഇട്ടുകൊടുത്തെങ്കിലും ജോയിക്ക് അതിൽ പിടിക്കാൻ കഴിഞ്ഞില്ലെന്നാണ് അറിയുന്നത്. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി.
കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ബോബി ചെമ്മണ്ണൂർ ഫെമ നിയമ ലംഘനം നടത്തിയെന്നാണ് ഇഡി പറയുന്നത്. തേയിലപ്പൊടിയുടെ മറവിലെ ലോട്ടറി വ്യാപാരവും ഫിജി കാർട്ടും സംശയ നിഴലിലാണ്. ഇതിലൂടെയൊക്കെ കോടികളുടെ കള്ളപ്പണ ഇടപാടാണ് ബോബി ചെമ്മണ്ണൂർ നടത്തുന്നത് എന്നാണ് സംശയം. സംസ്ഥാനത്തെ ലോട്ടറി വില്പനയെ ബാധിക്കുന്നതിനാൽ ബോചെ ടീ നറുക്കെടുപ്പ് നിർത്തലാക്കണം എന്ന ആവശ്യം നിരവധി തവണ നേരത്തെ തന്നെ ഉയർന്നിരുന്നു. ലോട്ടറി റഗുലേഷന്‍ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ സംസ്ഥാന […]