ആഹാ അര്‍മാദം, സ്പാനിഷ് അര്‍മാദം! ഇംഗ്ലണ്ടിനെ തീര്‍ത്ത് സ്‌പെയ്ന്‍; യൂറോപ്പിന്റെ നെറുകയില്‍ ലാ റോജ

‍മ്യൂനിച്ച്: ഇംഗ്ലണ്ടിനെ 2-1 മറികടന്ന് സ്‌പെയ്ന്‍ യൂറോ കപ്പ് ചാംപ്യന്‍മാര്‍. നിക്കോ വില്യംസ്, മികേല്‍ ഒയര്‍സബാള്‍ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോള്‍ നേടിയത്. കോള്‍ പാമറിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ആശ്വാസഗോള്‍. സ്‌പെയ്‌നിന്റെ നാലാം യൂറോ കിരീടമാണിത്. ഇംഗ്ലണ്ട് തുടര്‍ച്ചയായി രണ്ടാം ഫൈനലിലും തോല്‍വി അറിഞ്ഞു. 12-ാം മിനിറ്റില്‍ സ്‌പെയ്‌നിന്റെ ആദ്യ മുന്നേറ്റവും കണ്ടു. ഫാബിയന്‍ റൂയിസിന്റെ പാസ് സ്വീകരിച്ച നിക്കോ വില്യംസ് ബോക്‌സിലേക്ക്. ഇടത് വിംഗില്‍ ലനിന്ന് നിലംപറ്റെയുള്ള ക്രോസിന് ശ്രമിച്ചെങ്കിലും ജോണ്‍ സ്‌റ്റോണ്‍സിന്റെ കാലുകള്‍ ഇംഗ്ലണ്ടിന് രക്ഷയായി. […]

തദ്ദേശ സ്ഥാപനങ്ങളിലെ തൊഴില്‍നികുതി ഇരട്ടിയാക്കി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന തൊഴില്‍നികുതി (പ്രൊഫഷണല്‍ ടാക്സ്) കൂട്ടാൻ സർക്കാർ തീരുമാനിച്ചു. പ്രതിമാസം 12,000 രൂപമുതല്‍ ഒരുലക്ഷം രൂപവരെ വരുമാനമുള്ളവരില്‍ നിന്നും ഇപ്പോഴുള്ളതിന്റെ ഇരട്ടി തുക ഈടാക്കും. പരിഷ്കരിച്ച തൊഴില്‍നികുതി ഒക്ടോബർ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിമാസം 11,999 രൂപ വരുമാനമുള്ളവർ ഇപ്പോഴത്തെപ്പോലെ നികുതിയുടെ പരിധിയില്‍ വരില്ല. ഒരുലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപവരെ വരുമാനം ഉള്ളവരില്‍നിന്നും ഈടാക്കുന്ന 1000 രൂപയും ഒന്നേകാല്‍ ലക്ഷത്തിന് മുകളിലുള്ളവർ നല്‍കേണ്ട 1250 രൂപയും കൂട്ടിയിട്ടില്ല. ദിവസക്കൂലിക്കാർ ഒഴികെയുള്ള […]

തീരത്ത് ചാകര; മീൻ വിലയിൽ ചെറിയ ആശ്വാസം

കോഴിക്കോട്: വറുതിയുടെ തീരത്ത് പൊടുന്നനെയുണ്ടായ ചാകര സാധാരണക്കാരന് ആശ്വാസമായി, ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയർന്ന മത്സ്യവില കുറഞ്ഞു. കിലോയ്ക്ക് 400ന് മുകളിൽ കടന്ന മത്തി വില 200ൽ എത്തി. നത്തോലിക്ക് 50 മുതൽ 100 വരെയായി, കിളിമീൻ 160നും വാങ്ങാം. 300 രൂപയിലായിരുന്ന അയലയ്ക്ക് 230 രൂപയായി. 1000ത്തിന് മുകളിൽ പോയ അയക്കൂറ 700ലേക്ക് വീണു. മത്തി, അയല, ചെമ്മീൻ, അയക്കൂറ, നത്തോലി തുടങ്ങിയ മീനുകളാണ് ജില്ലയിലെ ഹാർബറുകളിൽ കൂടുതലെത്തുന്നത്. രണ്ടു മാസത്തോളം നീണ്ടുനിന്ന ട്രോളിംഗ് നിരോധന […]

ഇഡിക്ക് പിന്നാലെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും; ബോബി ചെമ്മണ്ണൂര്‍ കുടുങ്ങുമോ?

ബോച്ചെ ടീയിലും ലോട്ടറിയിലും തുടങ്ങിയ അന്വേഷണം പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കൂടുതല്‍ കുരുക്കിലേക്കു നയിക്കുന്നതായി സൂചന.  ഇഡിക്കു പിന്നാലെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും(ഐബി) അന്വേഷണം തുടങ്ങി. നിക്ഷേപം വകമാറ്റി ഉപയോഗിച്ചു എന്നതിനു പുറമെ ബോബിക്കെതിരായി ഉയര്‍ന്ന മറ്റു ചില കാര്യങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ ഭൂമിപത്ര’ എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം ലോട്ടറി നടത്തിയതിനെതിരായ പൊലീസ് കേസും, ഇത് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുമാണ് ഇ.ഡി […]

ഇന്ന് സൂര്യൻ കഅബക്ക് മുകളില്‍: ലോകത്തെവിടെ നിന്നും ഒരു ഉപകരണങ്ങളുമില്ലാതെ ഖിബ് ല ദിശ കൃത്യമായി അറിയാന്‍ സുവര്‍ണാവസരം

മക്ക : സൂര്യന്‍ ഇന്ന് കഅബക്ക് മുകളില്‍ വരുന്നതോടെ ലോകത്തെവിടെ നിന്നും ഒരു ഉപകരണങ്ങളുമില്ലാതെ ഖിബ് ല ദിശ കൃത്യമായി അറിയാന്‍ സുവര്‍ണാവസരം .സൂര്യന്റെ ഉത്തര ദക്ഷിണ അയന ചലനം മൂലം വര്‍ഷത്തില്‍   രണ്ട് പ്രാവശ്യമാണ് സൂര്യന്‍ കഅബയുടെ നേര്‍ മുകളില്‍ വരുന്നത്. തിങ്കളാഴ്ച ഇന്ന് സഊദി സമയം ഉച്ചക്ക് 12.18 നാണ് സൂര്യന്‍ വിശുദ്ധ കഅബാലയത്തിന്റെ നേരെ മുകളിലെത്തുക . ഈ സമയത്ത് ലോകത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍ നിന്നും സൂര്യന്റെ സ്ഥാനം നോക്കി കഅബയുടെ ദിശ […]

33 മണിക്കൂർ പിന്നിട്ടു; തിരച്ചിൽ താൽക്കാലികമായി നിർത്തി, ദൗത്യം നാവികസേന ഏറ്റെടുക്കും

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ജോയിക്കായുളള തിരച്ചിൽ 33 മണിക്കൂർ പിന്നിട്ടു. എൻഡിആർഎഫും ഫയർഫോഴ്സും അടക്കം സംയുക്തമായി നടത്തിയ പരിശോധന താൽക്കാലികമായി നിർത്തിവച്ചു. നാളെ പുതിയ സംഘം തിരച്ചിൽ നടത്തും. മാലിന്യം നീങ്ങാത്തതാണ് ദൗത്യത്തിന് തിരിച്ചടിയാവുന്നത്. അതിനിടെ കൊച്ചിയിൽ‌ നിന്നുള്ള നേവി സംഘം തിരച്ചിലിനായി വൈകാതെ എത്തും. 9 മണിയോടെ സംഘം എത്തിച്ചേരുമെന്നാണ് വിവരം. രാത്രിയും ദൗത്യം തുടർന്നേക്കും. നേവി എത്തിയതിനു ശേഷമാകും ഇതിൽ തീരുമാനമുണ്ടാവുക. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്ക് ഇറങ്ങിയാണ് ഫയർഫോഴ്സിന്റെ സ്കൂബാ […]

ഇനി എല്ലാ ഒപികളും ഒരു കുടക്കീഴിൽ‌; മെഡിക്കൽ കോളജിൽ കേന്ദ്രീകൃത ഒപി വരുന്നു

കോഴിക്കോട് : മെഡിക്കൽ കോളജ് ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി ഒപി ബ്ലോക്ക് നിർമാണത്തിനു പ്രാരംഭ നടപടികൾ ആരംഭിച്ചു. 187 കോടി രൂപ ചെലവിൽ ഇരുപതിനായിരം സ്‌ക്വയർഫീറ്റ് വിസ്തൃതിയിൽ 3 നിലയിലാണു കെട്ടിടം നിർമിക്കുന്നത്. എംസിഎച്ചിലെ നിലവിലെ ഒപി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ജനറൽ മെഡിസിൻ, സർജറി, ഓർത്തോ, ചർമരോഗം, ഉദരരോഗം, നേത്രരോഗം, മാനസികാരോഗ്യ വിഭാഗം തുടങ്ങിയ ഒപികളെല്ലാം പുതുതായി നിർമിക്കുന്ന കേന്ദ്രീകൃത ഒപി സംവിധാനത്തിലേക്ക് മാറും. ഇതോടൊപ്പം ലാബ്, ഫാർമസി അനുബന്ധ സൗകര്യങ്ങളുമുണ്ടാകും. […]

ഉറക്കത്തിൽ ഹൃദയാഘാതം, പ്രവാസി യുവാവ് മരിച്ചു; അടുത്ത ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ

മലപ്പുറം: ഹൃദയാഘാതത്തെത്തുടർന്ന് യുവാവ് മരിച്ചു. മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് ഉറക്കത്തിൽ മരണം സംഭവിച്ചത്. ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ജൂലായ്‌ 21 -ന് ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്നതാണ്. മാതാവ്: സൗദ. സഹോദരങ്ങൾ: ഫാരിസ് കബീർ (ദുബായ്) ഹിബ.

ഇല്ലിപ്പുലാക്കൽ റഹ്മത് നഗർ സ്വദേശി പുല്ലമ്പലവൻ കുഞ്ഞിമുഹമ്മദ്‌  മരണപ്പെട്ടു

‍ഇല്ലിപ്പുലാക്കൽ റഹ്മത് നഗർ സ്വദേശി പുല്ലമ്പലവൻ കുഞ്ഞിമുഹമ്മദ്‌   മരണപെട്ടിരിക്കുന്നു. ജനാസ മകൻ ഹംസയുടെ വീട്ടിൽ (ഇല്ലിപ്പുലാക്കൽ) മയ്യിത്ത് നിസ്കാരം 15-07-24 തിങ്കൾ (നാളെ) രാവിലെ 10മണിക്ക് ഇല്ലിപ്പുലാക്കൽ ജുമാമസ്ജിദ്ൽ

കണ്ണൂരിൽ പൊലീസുകാരന്‍റെ ക്രൂരത; പെട്രോൾ പമ്പ് ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ചു

കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം. പെട്രോൾ അടിച്ചതിന്റെ പണം ചോദിച്ച ജീവനക്കാരനെ കാറിന്റെ ബോണറ്റിൽ ഇരുത്തി സ്റ്റേഷൻ വരെ ഓടിച്ചു. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ സന്തോഷാണ് അതിക്രമം കാട്ടിയത്. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. കണ്ണൂർ ടൗണിലെ എൻകെബിടി പെട്രോൾ പമ്പിലാണ് സംഭവം. പൊലീസുകാരൻ പമ്പിൽ വന്നു ഫുൾ ടാങ്ക് അടിക്കാൻ ആവശ്യപ്പെട്ടുവെന്നും പൈസ ചോദിച്ചപ്പോൾ വണ്ടി എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്നും ജീവനക്കാരൻ […]

  • 1
  • 2