യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം; വീഡിയോ ചിത്രീകരിച്ച് യുവതി

കാസര്‍കോട്: കാസര്‍കോട് ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ആറ് വയസുള്ള മകളുമായി യുവതി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്ക് യാത്ര ചെയ്യുമ്പോഴാണ് യുവാവ് നഗ്നത പ്രദര്‍ശിപ്പിച്ചത്. ബസില്‍ വെച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും യുവാവ് ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ബസില്‍ വെച്ച് യുവതി ചിത്രീകരിച്ച വീഡിയോയും പുറത്തുവന്നു. ആറ് വയസുള്ള മകളുടെ മുന്നിൽ വച്ചാണ് നഗ്നതാ പ്രദർശനം നടത്തിയതെന്ന് […]

അയാളെ നിയന്ത്രിക്കണം, അയാള്‍ സമുദായത്തില്‍ ചിദ്രതയുണ്ടാക്കുന്നു’; PMA സലാമിനെതിരെ പരസ്യമായി രംഗത്തുവന്ന് എസ്കെ എസ്എസ്എഫ്

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി PMA സലാമിനെതിരെ സമസ്ത വിദ്യാർത്ഥി സംഘടനയായ SKSSF രംഗത്ത്. സുന്നീ വിശ്വാസ, ആദർശങ്ങളെ പരസ്യമായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സലാമിനെ നിയന്ത്രിക്കാൻ പാർട്ടി നേതൃത്വം തയ്യാറാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സുന്നി ആദർശത്തെ അംഗീകരിക്കുന്നവരാണ് മുസ്ലിം ലീഗിലെ മഹാഭൂരിപക്ഷം പ്രവർത്തകരും എന്നിരിക്കെ അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നീക്കങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. നേരത്തെ ഇദ്ദേഹം സമസ്‌തയുടെ ആദരണീയരായ അധ്യക്ഷനെയും എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റിനെയും […]

ആസിഫ് അലിയില്‍ നിന്നും പുരസ്‌കാരം വേണ്ട; വേദിയില്‍ പരസ്യമായി അപമാനിച്ച് രമേശ് നാരായണന്‍; വിമര്‍ശനം

കൊച്ചി: നടൻ ആസിഫ് അലിയിൽ നിന്നും പുരസ്ക്‌കാരം വാങ്ങാൻ വിസമ്മതിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ. എം.ടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരീസിൻ്റെ ട്രെയ്ലർ ലോഞ്ച് വേളയിലാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിത രംഗങ്ങൾ അരങ്ങേറിയത്. സീരീസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ഹ്രസ്വചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ച രമേശ് നാരായണന് പുരസ്കാരം കൈമാറാനായി ആസിഫ് അലി വേദിയിൽ എത്തിയപ്പോൾ വലിയ താൽപര്യത്തോടെയല്ലാതെ രമേശ് നാരായണൻ ആസിഫിൽ നിന്നും ട്രോഫി വാങ്ങിക്കുന്നതും അദ്ദേഹത്തോട് പോയി ഇരിക്കാൻ […]

പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ്: കാഞ്ഞിരപ്പുഴ ഡാമിലെ ഷട്ടറുകൾ ഇന്ന് തുറക്കും

കാലവർഷം ശക്തമായതിനെ തുടർന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ 20 സെൻ്റീമീറ്റർ വീതം ബുധനാഴ്ച്ച ( ഇന്ന് 17- 07-2024) രാവിലെ 10 മണിക്ക് ഉയർത്തുന്നതാണ്. പ്രസ്തുത സാഹചര്യത്തിൽ പുഴയുടെ ഇരുവശത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. നിലവിൽ ജനങ്ങൾ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാതൊരു കാരണവശാലും ജനങ്ങൾ പുഴയിൽ ഇറങ്ങി കുളിക്കുകയോ, മറ്റ് ആവശ്യങ്ങൾക്കു വേണ്ടി പുഴയിൽ ഇറങ്ങുകയോ ചെയ്യരുതെന്ന് അറിയിക്കുന്നു.

വിദ്യാഭ്യാസ വാർത്തകൾ 

  സ്കോൾ കേരള പ്ലസ് വൺ പ്രവേശനം പുനരാരംഭിച്ചു   താൽക്കാലികമായി നിർത്തി വച്ചിരുന്ന സ്കോൾ – കേരള മുഖേനയുള്ള ഹയർ സെക്കണ്ടറി 2024 – 25 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് III) വിഭാഗങ്ങളിലേക്കുള്ള ഒന്നാം വർഷ പ്രവേശനം പുനരാരംഭിച്ചു. പിഴ കൂടാതെ ജൂലൈ 31 വരെയും, 60 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും ഫീസടച്ച് www.scolekerala.org വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് വിവരങ്ങളും, രജിസ്ട്രേഷനുള്ള മാർഗനിർദ്ദേശങ്ങളും […]

ലോക്സഭയിലേക്ക് കോൺഗ്രസ്സ് നേതാക്കളെ തെരഞ്ഞെടുത്തു

ലോക്സഭയിലേക്ക് കോൺഗ്രസ്സ് നേതാക്കളെ തെരഞ്ഞെടുത്തു. പ്രതിപക്ഷ ഉപനേതാവായി അസമിലെ ജോർഹട്ടിൽ നിന്നുള്ള എംപിയുമായ ഗൗരവ് ഗോഗോയിയെ തെരഞ്ഞെടുത്തു. ലോക്‌സഭയിൽ കോൺഗ്രസ്സിൻ്റെ ചീഫ് വിപ്പായി കൊടിക്കുന്നിൽ സുരേഷും, വിപ്പുമാരായി തമിഴ്നാട്ടിലെ വിരുദുനഗറിൽ നിന്നുള്ള എംപി മാണിക്യം ടാഗോറും, ബീഹാറിലെ കിഷൻഗഞ്ചിൽ നിന്നുള്ള എംപി മുഹമ്മദ് ജാവേദും പ്രവർത്തിക്കും.

കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകർന്ന് അമ്മയ്ക്കും മകനും ദാരുണാന്ത്യം

കണ്ണമ്പ്ര : കൊട്ടേക്കാട് സുലോചന (54) , മകൻ രഞ്ജിത്ത്( 33) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച കാലത്ത് 6 മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ മേലേക്ക് വീടിന്റെ ചുമർ ഇടിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി ഫയർഫോഴ്സിനെയും മറ്റും വിവരമറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു റിപോർട്ട്:- അബ്ദുൽ റഹിം പൂക്കത്ത്

ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാര്‍ഹിക തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന്റെ ചെലവ് നിര്‍ണയിക്കേണ്ടത് തൊഴിലുടമ

ജിദ്ദ : ഗാര്‍ഹിക തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് കൈമാറാനുള്ള തുക നിര്‍ണയിക്കേണ്ടത് കഫാല കൈമാറാന്‍ ആഗ്രഹിക്കുന്ന നിലവിലെ തൊഴിലുടമയാണെന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. ഗാര്‍ഹിക തൊഴിലാളിയുടെ രാജ്യത്തിന്റെയും അവരുടെ പ്രൊഫഷന്റെയും അടിസ്ഥാനത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് കൈമാറ്റത്തിന് ഈടാക്കാവുന്ന തുകക്ക് പരമാവധി പരിധിയുണ്ട്. ശരാശരി റിക്രൂട്ട്‌മെന്റ് ചെലവിന്റെ അടിസ്ഥാനത്തിലാണ് ഈ പരിധി നിശ്ചയിക്കുന്നത്. ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് 100 റിയാല്‍ പ്രവര്‍ത്തന ചെലവ് നല്‍കേണ്ടതുണ്ട്. ഗാര്‍ഹിക തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് തന്റെ പേരിലേക്ക് മാറ്റാന്‍ പുതിയ […]

തമിഴ്നാട്ടിൽ മൂന്ന് ഷോറൂമുകൾ കൂടി തുറന്ന് മലബാർ ഗോൾഡ് ആൻഡ്‌ ഡയമണ്ട്സ്

തമിഴ്നാട്ടിൽ മൂന്ന് ഷോറൂമുകൾ കൂടി തുറന്ന് മലബാർ ഗോൾഡ് ആൻഡ്‌ ഡയമണ്ട്സ്. ആർഎസ് പുരം, കരൂർ, വേളാച്ചേരി എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ തുറന്നത്. മലബാർഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് വെർച്വൽ പ്ലാറ്റ്‌ഫോം വഴി ഉദ്ഘാടനം നിർവഹിച്ചു. വേളാച്ചേരി സ്റ്റോർ ടൂറിസം ആൻഡ് മാനേജ്‌മെന്റ് മന്ത്രി കെ രാമചന്ദ്രൻ, കരൂർ ഷോറൂം മേയർ ഡോ. കവിത ഗണേഷ്, ആർഎസ് പുരം ഷോറൂം കോയമ്പത്തൂർ നോർത്ത് എംഎൽഎ അമ്മൻ കെ അർജുനൻ എന്നിവർ ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു. മൂന്നുചടങ്ങുകളിൽ തമിഴ്‌നാട് […]

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ മോഷണം.യുവാവ് അറസ്റ്റിൽ

തിരൂരങ്ങാടി: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ മോഷണം.യുവാവ് അറസ്റ്റിൽ.തിരൂരങ്ങാടി വെള്ളിലക്കാട് റോഡിൽ അമ്പാട്ട് വീട്ടിൽ ഖാദർ ശരീഫ് (22) നെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. കോളേജിൽ പഴയ വിദ്യാർത്ഥിയായിരുന്ന ഇയാൾ കോളേജിൽ മുമ്പ് മോഷണ ശ്രമം നടത്തിയിരുന്നു. രണ്ടുദിവസങ്ങൾക്കു മുമ്പ് പോപ്പുലർ ന്യൂസ് വാർത്തയാക്കിയിരുന്നുകഴിഞ്ഞദിവസം പുലർച്ചെയാണ് പിക്കാസ് ഉപയോഗിച്ച് കോളജിൽ ഒട്ടേറെ നാശനഷ്‌ടങ്ങൾ വരുത്തി കവർച്ച നടത്തിയത്. എസ്.എ.പിയുടെ ഓഫീസിൻ്റെ പൂട്ട് തകർത്ത് അകത്തുകയറിയത്. മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ട‌ിച്ചത്. കൂടാതെ സൂപ്രണ്ടിന്റെ ഓഫീസിന്റെ ലോക്കും, കംപ്യൂട്ടർലാബിന്റെ […]

  • 1
  • 2