തിരൂർ ബിപി അങ്ങാടി സ്കൂളിലെ വിദ്യാർഥിനികൾ മന്ത്രിയുടെ അടുത്ത് നേരിട്ട് പോയി രാവിലെ വിളിച്ചുണർത്തി പരാതി ബോധിപ്പിച്ചു

തിരുവനന്തപുരം: സ്കൂളിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ബിപി അങ്ങാടി സ്കൂളിലെ വിദ്യാർഥിനികള്‍ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു. മുൻകൂട്ടി അനുമതി വാങ്ങാതെയാണ് കുട്ടികള്‍ മന്ത്രി മന്ദിരത്തിന് മുന്നിലെത്തിയത്. കുറച്ച്‌ നേരം കാത്തു നില്‍ക്കേണ്ടി വന്നെങ്കിലും, മന്ത്രിയെ കണ്ട് ഉറപ്പ് വാങ്ങിയ ശേഷമാണ് കുട്ടികള്‍ മടങ്ങിയത്. സ്കൂളിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഉച്ചഭക്ഷണത്തില്‍ പുഴു വീണത് നേരത്തെ വിവാദമായിരുന്നു. മന്ത്രിക്ക് മുൻപിലും മാധ്യമങ്ങള്‍ക്ക് മുൻപിലും മടിയില്ലാതെയാണ് തങ്ങളുടെ ആവശ്യങ്ങള്‍ വിദ്യാർഥിനികള്‍ പറഞ്ഞത്. തിരൂർ ബിപി അങ്ങാടി സ്കൂളിലെ വിവിധ പ്രശ്നങ്ങള്‍ […]

അർജുന്റെ കുടുംബത്തിനെതിരെ മനുഷ്യപ്പറ്റില്ലാത്ത ആക്രമണമെന്ന് മന്ത്രി റിയാസ്; കേസെടുത്ത് യുവജന കമ്മിഷൻ

കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന്റെ കുടുംബത്തിനു നേരെയുള്ള ഹീനമായ സൈബർ ആക്രമണത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി അർജുന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘അർജുന്റെ കുടുംബത്തിന് എതിരായ സൈബർ ആക്രമണം വളരെ ഗൗരവമുള്ളതാണ്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത്. ഇങ്ങനെയും ആളുകൾ ഉണ്ടോ എന്ന് ചിന്തിച്ചുപോകുന്നു. മനുഷ്യപ്പറ്റില്ലാത്ത രീതിയിലുള്ള നടപടിയാണിത്. സൈബർ ആക്രമണത്തിന് പിന്നിലുള്ളവരെ കർശനമായും നിയമത്തിനു മുന്നിൽ കൊണ്ടുവരും’’– മന്ത്രി […]

അർജന്റീനയുടെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സീനിയർ ടീം നായകൻ ലയണൽ മെസ്സി.

പാരിസ് ഒളിംപിക്‌സിലെ ആദ്യ മത്സരത്തിലെ അർജന്റീനയുടെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സീനിയർ ടീം നായകൻ ലയണൽ മെസ്സി. സമനിലയിലായെന്ന് കരുതിയ മത്സരം രണ്ട് മണിക്കൂർ നീണ്ട വാർപരിശോധനയ്ക്ക് ശേഷമാണ് അർജന്റീന പരാജയപ്പെട്ടത്. പിന്നാലെ ‘ഇൻസോലിറ്റോ’ എന്ന് മെസ്സി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി കുറിക്കുകയായിരുന്നു. സ്പാനിഷ് വാക്കായ ഇൻസോലിറ്റോയുടെ അർത്ഥം അസാധാരണം, അപൂർവ്വം എന്നിങ്ങനെയാണ്. മൊറോക്കയ്‌ക്കെതിരായ മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ 106ാം മിനിറ്റിലാണ് അർജന്റീന സമനില ഗോൾ നേടിയത്. മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ കലാശിച്ചെന്ന് […]

അര്‍ജുന്‍ ലോറിക്കകത്ത് ഇല്ലേ; ലോറിയുടെ കാബിന്‍ തകര്‍ന്നിട്ടില്ല; കൃത്യമായ സൂചനകളില്ലാതെ 11ആം ദിവസം

ഷിരൂര്‍(കര്‍ണാടക): കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ 11ആം ദിവസത്തിലേക്ക് കടന്നു.  അത്യാധുനിക ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും അര്‍ജുന്‍ എവിടെ എന്നതിനെക്കുറിച്ച് ഇപ്പോഴും സൂചനയില്ല. ലോറിയുടെതെന്ന് കരുതുന്ന ലോഹഭാഗങ്ങളുടെ സാന്നിധ്യം ഇന്നലത്തെ ഡ്രോണ്‍ പരിശോധനയില്‍ സ്ഥിരീകരിച്ചെങ്കിലും ഇപ്പോഴും 100 ശതമാനം ഉറപ്പിച്ച് പറയാന്‍ അധികൃതര്‍ക്കു സാധിക്കുന്നില്ല. ഇന്നലെ പകല്‍ തെര്‍മല്‍ ഇമേജിങ് പരിശോധനയില്‍ പുഴയ്ക്കടിയിലെ ലോറിക്കകത്ത് മനുഷ്യശരീരത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. പരിശോധന രാത്രിയും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. രാത്രി നദിയിലെ തണുപ്പേറുമ്പോള്‍ […]

  • 1
  • 2