കോട്ടയത്ത് സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞു; 40 ഓളം പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

എറണാകുളം – കോട്ടയം റൂട്ടിൽ ഓടുന്ന ആവേ മരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 50 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ 40 ഓളം പേർക്ക് പരിക്കേറ്റെന്ന് വൈക്കം എംഎൽഎ സികെ ആശ പറഞ്ഞു. പരിക്കേറ്റ മുഴുവൻ പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ചികിത്സിക്കാൻ മെഡിക്കൽ കോളേജിൽ എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും സികെ ആശ അറിയിച്ചു. വാഹനം അമിതവേഗതയിൽ ആയിരുന്നെന്ന് ദൃസാക്ഷികൾ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പിൻസീറ്റിൽ ഇരുന്ന ചിലരെ അബോധാവസ്ഥയിലാണ് പുറത്തെടുത്തത്. പിന്നീട് […]

പന്ത്രണ്ടാം ദിവസവും നിരാശ, ഈശ്വർ മാല്‍പെ ഇന്നും ഇറങ്ങും

കർണാടക : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിൽ  മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഒമ്പത് തവണ ഡൈവിങ് നടത്തിയിട്ടും ട്രക്കിന് അടുത്തെത്താനായില്ല. നദിയിലെ സീറോ വിസിബിലിറ്റിയാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്. വെള്ളത്തിനടിയിലെ പാറക്കല്ലുകളും വെല്ലുവിളിയായി. ദൗത്യം ഇന്നലെയും അതീവ ദുഷ്‌കരമായിരുന്നു. അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്നും തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ പറഞ്ഞു. ഏറെ ദുഷ്‌കരമായ ഡൈവിങില്‍ നിന്ന് പിന്‍മാറാതെ ഇരുട്ട് വീഴും വരെ ഈശ്വര്‍ മാല്‍പെ ദൗത്യം തുടരുകയായിരുന്നു. ഇന്നത്തെ തിരച്ചില്‍ സംബന്ധിച്ച് ഉന്നതതല […]

ഗള്‍ഫ്-കേരള സെക്ടറുകളില്‍ വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടര്‍ക്കഥയാകുന്നു. മൂന്ന് മാസത്തിനകം റദ്ദാക്കിയത് 861 സര്‍വീസുകള്‍

മസ്‌കറ്റ്:  മൂന്ന് മാസത്തിനിടെ കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുള്ള 800 ലധികം വിമാന സര്‍വിസുകള്‍ റദ്ദാക്കിയതായി കണക്കുകള്‍. കൃത്യമായി 861 വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് പാര്‍ലമെന്റില്‍ നിന്നുള്ള വിവരങ്ങള്‍. കോഴിക്കോട്, കണ്ണൂര്‍, വിമാനത്താവളങ്ങളില്‍ നിന്നുള്ളതാണ് 542 സര്‍വിസുകളും. ഏപ്രില്‍ മുതല്‍ ജൂണ്‍ 30 വരെ 1600 സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇതില്‍ 4.6 ശതമാനം വിമാനങ്ങളാണ് ഒരു മണിക്കൂറിലധികം വൈകി സര്‍വിസ് നടത്തിയത്. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പാര്‍ലമെന്റില്‍ നല്‍കിയ ഉത്തരമനുസരിച്ച് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ പ്രധാനമായും […]

അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം വൈദ്യുതി കണക്ഷന്‍, ഫീസുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം

വൈദ്യുതി കണക്ഷൻ എടുക്കാനും ബിൽ അടക്കാതെ വിഛേദിച്ചാൽ പണമടച്ച്‌ പുന:സ്ഥാപിക്കാനും ഉള്ള നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷൻ തീരുമാനം. അപേക്ഷ നൽകി ഏഴ് ദിവസത്തിനകം കണക്ഷൻ ലഭ്യമാക്കണം. ഇതിനായി ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്‌ത്‌ ഉത്തരവിറങ്ങി. കെ.എസ്.ഇ.ബിയുടെ സേവനങ്ങൾക്ക് ഓൺലൈൻ ഉപയോ​ഗിക്കണം എന്നതും പ്രധാന നിർദേശമാണ്‌. അപേക്ഷയിൽ ഏഴ് ദിവസത്തിനകം നടപടി എടുക്കണം. പ്രയാസമേറിയ സ്ഥലങ്ങളിൽ ഒരു മാസം വരെ സമയമെടുക്കാം. അപേക്ഷ നൽകി 45 ദിവസത്തിന് ഉള്ളിൽ ഉദ്യോ​ഗസ്ഥൻ വീട്ടിലെത്തി വൈദ്യുതി […]

കോഴിക്കോട് അടക്കം 3ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്നലെയും ജൂലൈ 29നും മഞ്ഞ അലർട്ടുണ്ട്. നാളെ എറണാകുളം, തൃശൂർ, […]

കൊച്ചി -ബാംഗ്ലൂർ റൂട്ടിൽ പുതിയ വന്ദേഭാരത് 31ന് ഓടിത്തുടങ്ങും; 7ഇടങ്ങളിൽ സ്റ്റോപ്പ്, ആഴ്ച്ചയിൽ 3 ദിവസം സർവ്വീസ് നടത്തും

തിരുവനന്തപുരം : പുതിയ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഈ മാസം 31 മുതൽ സർ‌വ്വീസ് തുടങ്ങും. കൊച്ചി -ബാംഗ്ലൂർ റൂട്ടിലോടുന്ന ഈ ട്രെയിൻ ഇപ്പോൾ 12 സർവ്വീസാണ് നടത്തുക. ബുധൻ, വെള്ളി, ഞായർ തുടങ്ങി ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവ്വീസ്. എറണാകുളം, തൃശൂർ, പാലക്കാട്‌, പൊത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബാംഗ്ലൂർ എന്നിവിടങ്ങളാണ് സ്റ്റോപ്പുകൾ. ഉച്ചയ്ക്ക് 12.50 ന് പുറപ്പെട്ട് ബെം​ഗളൂരുവിൽ രാത്രി പത്തോടെയാണ് എത്തിച്ചേരുക. കൊച്ചിയിൽ നിന്നുള്ള ഐടി മേഖലയിലുൾപ്പെടെയുള്ളവർക്ക് ഈ സർവ്വീസ് പ്രയോജനപ്പെടുമെന്നാണ് […]

വേർപാട്

വേങ്ങര : പറപ്പൂർ ചേക്കാലിമാട് കനറാ ബാങ്കിന് സമീപം താമസിക്കുന്ന പരേതനായ അഞ്ചുകണ്ടൻ കാദറിന്റെ മകൻ സിദ്ദീഖ് (62) നിര്യാതനായി വേങ്ങര ബസ്റ്റാൻഡ് മുൻവശം ദീർഘകാലം പെട്ടികട നടത്തിയിരുന്നു മറ്റുള്ള വിവരങ്ങൾ അറിവായി വരുന്നു

ഉഡുപ്പിയുടെ സ്വന്തം ‘വാട്ടര്‍മാൻ’; അര്‍ജുനെ തിരയാനുള്ള ദൗത്യമേറ്റെടുത്ത ഈശ്വര്‍ മാല്‍പെ

കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുടെ തിരച്ചില്‍ പുരോഗമിക്കുകയാണ്. അർജുനെ കണ്ടെത്താനുള്ള ദൗത്യം ഉഡുപ്പിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഏറ്റെടുത്തു. ഈശ്വർ മാല്‍പെയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കുത്തൊഴുക്കിനെ അവഗണിച്ച്‌ ഗംഗാവലി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. അഞ്ചുതവണ വടം കെട്ടി നദിയിലേക്ക് ചാടിയെങ്കിലും ശക്തമായ അടിയൊഴുക്ക് ദൗത്യത്തിന് തടസം സൃഷ്ടിക്കുകയാണ്. എന്നാല്‍ വലുതും ചെറുതുമായ ഒട്ടേറെ രക്ഷൗദൗത്യങ്ങള്‍ക്ക് നേതൃത്വം വഹിച്ച അനുഭവ പരിചയമുള്ള മുങ്ങല്‍ വിദഗ്ധനായ ഈശ്വർ മാല്‍പെയുടെ വരവ് വലിയ പ്രതീക്ഷയാണ് […]

വിസിറ്റ് വിസയിൽ ദുബൈയിലെത്തിയ വടകര സ്വദേശി മരിച്ചു

മംഗലാട് : സ്വദേശി ദുബായിൽ മരണപ്പെട്ടു സന്ദർശനാർത്ഥം ദുബായിലെത്തിയ വടകര മംഗലാട് സ്വദേശി പരേതനായ തേറത്ത് കുഞ്ഞബ്ദുള്ളയുടെയും സഫിയയുടേയും മകൻ അഫ്നാസ് ഇന്നലെ വൈകിട്ട് 4മണിക്ക് ദുബായിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു 39 വയസ്സായിരുന്നു ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു ഇന്നലെ രാത്രിയിലുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അഫ്നാസ് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാര്യ പേരാമ്പ്രയിലെ നേരമ്പാട്ടിൽ ഇമ്പിച്ചി ആലിഹാജിയുടെ മകൾ അശിദത്ത്, മക്കൾ ഹയിറ,ഹൈറിക്ക്. സഹോദരി തസ്നിമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകിട്ടുള്ള […]

അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി മൽസ്യത്തൊഴിലാളികൾ പുഴയിൽ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട ട്രക്ക് ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം ഉഡുപ്പി ജില്ലയിലെ മാൽപെയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ 8 അംഗ മാൽപെ സംഘം ഏറ്റെടുത്തു. ഗംഗാവലി പുഴയിലെ മൺതിട്ടയിൽ നിലയുറപ്പിച്ച സംഘം പുഴയിൽ ഇറങ്ങിയുള്ള പരിശോധന തുടങ്ങി. ഷിരൂരിലേത് ശ്രമകരമായ ദൗത്യമെന്ന് ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. പുഴയിൽ മൂന്ന് ബോട്ടുകളിൽ പോയി നങ്കൂരമിട്ടാകും പരിശോധിക്കുക. പുഴയുടെ അടിത്തട്ടിലേക്ക് പോയാൽ ഒന്നും കാണാനാകില്ലെന്നും കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാ​ഗവും ലോഹഭാ​ഗവും ഏതാണെന്നും തിരിച്ചറിയുകയെന്നും ഈശ്വർ […]

  • 1
  • 2