രക്ഷാദൗത്യം അവസാനിപ്പിക്കുന്നു എന്ന വാർത്ത വ്യാജം: കേരളത്തിൽ നിന്ന് യന്ത്രം വേണം; മുഴുവൻ ചെലവും കർണാടക വഹിക്കും

ഷിരൂർ: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിക്കാൻ കർണാടക സർക്കാർ ഉദ്ദേശിച്ചിട്ടില്ലെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ. തൃശ്ശൂരിൽ നിന്ന് ഒരു ഉപകരണം എത്തിച്ച് ശ്രമം തുരാനാണ് ഇപ്പോഴത്തെ തീരുമാനം. ഈ ഉപകരണം എത്തിക്കുന്നതിനുവേണ്ട മുഴുവൻ ചെലവുകളും വഹിക്കാൻ കർണാടക തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കേരള കാർഷിക സർവകലാശാലയുടെ കൈയ്യിലുള്ള ഉപകരണം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂർ കളക്ടർക്ക് ഞായറാഴ്ച രാവിലെ 11-ന് സന്ദേശം അയച്ചിരുന്നു. അതിനാവശ്യമായ പണം ഉടൻ തന്നെ […]

കൃത്യനിഷ്ഠയുടെ കാര്യത്തില്‍ സൗദി ദേശീയ വിമാന കമ്പനിയായ സൗദിയക്ക് ഒന്നാം സ്ഥാനം

ജിദ്ദ : ജൂണ്‍ മാസത്തില്‍ ലോകത്ത് ഫ്‌ളൈറ്റ് സമയത്തിലെ കൃത്യനിഷ്ഠയുടെ കാര്യത്തില്‍ സൗദി ദേശീയ വിമാന കമ്പനിയായ സൗദിയക്ക് ഒന്നാം സ്ഥാനം. വിമാന സര്‍വീസുകള്‍ നിരീക്ഷിക്കുന്ന സ്വതന്ത്ര ഏജന്‍സിയായ സിറിയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സൗദിയ ഒന്നാം സ്ഥാനത്തെത്തിയത്. ടേക്ക് ഓഫ് സമയത്തില്‍ 88.73 ശതമാനവും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന സമയത്തില്‍ 88.22 ശതമാനവും കൃത്യനിഷ്ഠയാണ് സൗദിയ കഴിഞ്ഞ മാസം കൈവരിച്ചത്. ലോകത്തെ നാലു ഭൂഖണ്ഡങ്ങളിലെ 100 ലേറെ നഗരങ്ങളിലേക്ക് 16,133 സര്‍വീസുകളാണ് സൗദിയ കഴിഞ്ഞ മാസം നടത്തിയത്. ഹജും […]

ബസ്‌സ്റ്റാൻഡിൽ വെച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

തിരൂർ : ബസ്‌സ്റ്റാൻഡിൽ വെച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ഉണ്യാൽ സ്വദേശി കോയാമുൻ്റെ പുരയ്ക്കൽ ജർഷാദി (18)നെയാണ് തിരൂർ സി.ഐ. ജിനേഷ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാവിലെ പെൺകുട്ടി ട്യുഷൻ കഴിഞ്ഞ് സാധനങ്ങൾ വാങ്ങാൻ ഫാൻസി ഷോപ്പിൽ എത്തിയ പെൺകുട്ടിയെ യുവാവ് കയറി പിടിക്കുകയായിരുന്നു. തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയുടെ പിന്നാലെ സഹപാഠികളായ വിദ്യാർത്ഥിനികൾ ഓടുകയും ഒരു കടയിൽ ഒളിച്ച പ്രതിയെ വളയുകയും ചെയ്തു. ഇതിനിടെ നാട്ടുകാരും ഒപ്പം […]

നിപ: ആനക്കയത്തും പാണ്ടിക്കാട്ടും രണ്ടു വാർഡുകളിൽ മാത്രം പ്രത്യേക നിയന്ത്രണം; മറ്റു വാർഡുകളിലെ നിയന്ത്രണങ്ങളിൽ ഇളവ്

മലപ്പുറം:ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളിലെ രണ്ടു വാർഡുകൾ ഒഴികെയുള്ള മറ്റു വാർഡുകളിൽ നിപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ജില്ലാ കളക്ടർ വി .ആർ . വിനോദ് ഉത്തരവ് പുറപ്പെടുവിച്ചു. നിപ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണമാണ് ഒഴിവാക്കിയത്. ആനക്കയം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ്, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് എന്നിവ ഒഴികെയുള്ള വാർഡുകളിൽ ആണ് പ്രത്യേക നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. ഈ രണ്ടു വാർഡുകളിലും നിലവിലുള്ള പ്രത്യേക നിയന്ത്രണങ്ങൾ തുടരും. ജില്ലയിൽ പൊതുവായി ഏർപ്പെടുത്തിയിട്ടുള്ള […]

നിപ :മലപ്പുറത്ത് ആശ്വാസത്തിന്റെ ദിനം;ഇതുവരെ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ല:മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം: നിപ രോഗം ബാധിച്ച് പതിനാലുകാരന്റെ മരണത്തെ തുടർന്ന് ഭീതിയിലായിരുന്ന മലപ്പുറത്തിന് ആശ്വാസമേകുന്ന വാർത്തകൾ . ഇതുവരെ നിപ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത് സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണ്. ഐ.സി.യു.വില്‍ ആരും തന്നെ ഇപ്പോൾ ചികിത്സയിലില്ല. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതുവരെ ആകെ 856 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി […]

മലപ്പുറം സ്വദേശിനി റിയാദിൽ മരണപ്പെട്ടു

റിയാദ്​: സൗദി അറേബ്യയിലെ തനിമ കലാസാംസ്​കാരിക വേദി മുൻ പ്രസിഡണ്ടും മീഡിയവൺ, ഗൾഫ് മാധ്യമം റിയാദ്​ ലേഖകനുമായിരുന്ന മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി അസ്​ഹർ പുള്ളിയിലി​ൻെറ ഭാര്യ ഒതുക്കങ്ങൽ സ്വദേശിനി സാബിറ കുരുണിയൻ (58) റിയാദിലെ ആശുപത്രിയിൽ മരണപ്പെട്ടു. ദീർഘകാലം ഭർത്താവിനോടൊപ്പം റിയാദിൽ കഴിഞ്ഞ സാബിറ പ്രവാസം അവസാനിപ്പിച്ച്​ മടങ്ങിയശേഷം സൗദിയിലുള്ള മക്കളുടെ അടുത്തേക്ക്​ സന്ദർശന വിസയിലെത്തിയതായിരുന്നു. രണ്ടാഴ്​ച മുമ്പ്​ റിയാദിലുള്ള മകളുടെ അടുത്തെത്തി നാല്​ ദിവസത്തിന്​ ശേഷം പക്ഷാഘാത ബാധിതയായി​ റിയാദ്​ കെയർ ആശുപത്രിയി​ൽ […]

നന്നമ്പ്ര സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫിനു മുഴുവൻ സീറ്റിലും ഉജ്ജ്വല വിജയം

കൊടിഞ്ഞി :  നന്നമ്പ്ര സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വൻഭൂരിപക്ഷത്തോടെ വിജയിച്ചു അബ്ദുൽ ഹമീദ് എന്ന ബാവ തറാല, പി.പി മുനീർ, മൊയ്തീൻകുട്ടി എന്ന കുഞ്ഞുകണ്ണാട്ടിൽ,രവീന്ദ്രൻപാറയിൽ,സജിത്ത്കാച്ചീരി,സിദ്ധിഖ്തെയ്യാല, റഹീം മച്ചിഞ്ചേരി, ബീന എൻ, മുബീന വി.കെ, വേലായുധൻഎടപ്പരുത്തിയിൽ. ഹമീദ് കെ.കെ, 13 അംഗ ഭരണസമിതിയിലേക്ക് യുഡിഎഫ് പാനലിലെ എൻ അനിൽകുമാർ, സജിത കുറുപ്പത്ത് (കണ്ണമ്പള്ളി) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്ക പെട്ടിരുന്നു. ആഹ്ലാദ പ്രകടനത്തിന് കെ പി ഹൈദ്രോസ്കോയ തങ്ങൾ ,യു വി അബ്ദുൽ കരീം, […]

അച്ഛൻ എവിടെ പോയി? എന്തിന് പോയി..? അര്‍ജുന്‍റെ മകനോട് അച്ഛനെ തിരക്കിയ യൂട്യൂബ് ചാനൽ അവതാരകക്കെതിരെ വിമര്‍ശനം

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തിരച്ചിൽ തുടരുന്നതിനിടെ, അർജുനൻ്റെ മകനോട് അച്ഛനെ തിരക്കിയ യൂട്യൂബ് ചാനൽ അവതാരകക്കെതിരെ വിമര്‍ശനം. കുഞ്ഞിന്റെ നേരെ മൈക്കുമായി ചെന്ന് പപ്പ എവിടെ പോയി? എന്ന് ആണ് ചോദിക്കുന്നത്. പപ്പ ലോറിയിൽ പോയി എന്ന് കുഞ്ഞ് മറുപടി പറയുന്നു. വീണ്ടും എന്തിന് പോയി.. എന്നിങ്ങനെ കുഞ്ഞിനോട് ചോദ്യം ആവർത്തിക്കുക അണ്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമർശനം ആണ് ഉയരുന്നത്. അതേസമയം, തിരച്ചിൽ […]

അർജുന് വേണ്ടി തിരച്ചിൽ തുടരണമെന്ന് കർണാടകയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരണമെന്നാവശ്യപ്പെട്ട് കർണാടകയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തിരച്ചില്‍ തുടരണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങൾക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു. മൽസ്യത്തൊഴിലാളിയും മുങ്ങൽവിദ​ഗ്ധനുമായ ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ ​ഗം​ഗാവാലി പുഴയിൽ രണ്ടുദിവസമായി നടത്തിവന്നിരുന്ന തിരച്ചിൽ പ്രതികൂല സാഹചര്യത്തെ തുടർന്ന് ഇന്ന് നിർത്തിയിരുന്നു. ​ഗം​ഗാവാലിയിലെ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ ദുഷ്കരമായതിനാൽ ദൗത്യം […]

മൽപെ കണ്ടത് ചെളിയും പാറയും മാത്രം, ട്രക്ക് ചെളിയിൽ പുതഞ്ഞിരിക്കാൻ സാധ്യത’; തിരച്ചിൽ നിർത്തി

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ട്രക്ക് സഹിതം അകപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനു വേണ്ടി ​ഗം​ഗാവാലി പുഴയിൽ നടത്തിയ ദുഷ്കരമായ തിരച്ചിൽ അവസാനിപ്പിക്കുകയാണെന്ന് മുങ്ങൽ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപേ. രക്ഷാദൗത്യം അതീവ ദുഷ്കരമാണെന്നു വ്യക്തമാക്കിയാണ് സംഘം തിരച്ചിൽ അവസാനിപ്പിച്ചത്. ഗം​ഗാവാലി പുഴയിലെ കുത്തൊഴുക്കും പുഴയ്ക്കടിയിൽ മണ്ണിടിച്ചിൽ പെട്ടെത്തിയ മരങ്ങളും മറ്റു സാമ​ഗ്രികളും കുടുങ്ങിക്കിടക്കുന്നതിനാൽ അടിത്തട്ടിലേക്ക് ഇറങ്ങാനാവുന്നില്ലെന്ന് ഈശ്വർ മാൽപെ വ്യക്തമാക്കിയിരുന്നു. തിരച്ചിലിനിറങ്ങിയ ആദ്യദിവസം ഒഴുക്കിൽ പെട്ട ഈശ്വർ മാൽപെയെ നാവികസേനയാണ് രക്ഷിച്ചത്. ട്രക്ക് കണ്ടെത്താൻ […]

  • 1
  • 2