ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍

പാരീസ് : ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കര്‍ വെങ്കലം നേടി. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22കാരിയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സ് മെഡല്‍ നേടുന്നത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍വരള്‍ച്ചയ്ക്കാണ് ഭാകര്‍ വിരാമമിട്ടത്. കൊറിയക്കാണ് ഒന്നും രണ്ടും സ്ഥാനം.

തിരുവനന്തപുരത്തെ നടുക്കി സ്ത്രീക്ക് നേരേ വെടിവെപ്പ്; വെടിയുതിര്‍ത്തതും യുവതി, പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: നഗരത്തെ നടുക്കി സ്ത്രീക്ക് നേരേ വെടിവെപ്പ്. വഞ്ചിയൂര്‍ പടിഞ്ഞാറെക്കോട്ടയിലാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ച് നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ സിനി എന്ന സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡന്‍സ് അസോസിയേഷനിലെ സിനിയുടെ വീട്ടില്‍ ഞായറാഴ്ച രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കൂറിയര്‍ നല്‍കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ഒരു യുവതിയാണ് സിനിക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് വിവരം. മാസ്‌ക് ധരിച്ചെത്തിയ യുവതി വെടിയുതിര്‍ത്ത ശേഷം ഓടിരക്ഷപ്പെട്ടു. കൈയ്ക്ക് വെടിയേറ്റ സിനിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം […]

അർജുനെ കണ്ടെത്താൻ ഇനിയെന്ത്? തെരച്ചിൽ അനിശ്ചിതത്വത്തിൽ ; മുഖ്യമന്ത്രിമാർ പ്ലാൻ ബി ചര്‍ച്ച ചെയ്യണമെന്ന് എംകെഎം അഷ്റഫ് എംഎല്‍എ

ഷിരൂര്‍:ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം വീണ്ടും അനിശ്ചിതത്വത്തിലേക്കെന്ന് മഞ്ചേശ്വരം എംഎല്‍എ എംകെഎം അഷ്റഫ്. ഈശ്വര്‍ മല്‍പെ പുഴയില്‍ ഇറങ്ങി നടത്തുന്ന തെരച്ചിലില്‍ ഇതുവരെ യാതൊരു അനുകൂല ഫലവും ലഭിച്ചിട്ടില്ല. ലോറിയോ മറ്റു പ്രതീക്ഷ നല്‍കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും എംകെഎം അഷ്റഫ് പറഞ്ഞു. ഈ ദൗത്യം കഴിഞ്ഞാല്‍ ഇനിയെന്താണ് ചെയ്യുക എന്നതില്‍ ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. അടുത്തത് എന്ത് എന്ന ചോദ്യമാണ് മുന്നിലുള്ളത്. ഉത്തര കന്ന‍ഡ കളക്ടര്‍ക്കുപോലും ഇനി എന്ത് എന്ന […]

ഒൻപത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി

ന്യൂ ഡൽഹി : ഒമ്പത് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജസ്ഥാന്‍, തെലങ്കാന, സിക്കിം, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മേഘാലയ, മഹാരാഷ്ട്ര, പഞ്ചാബ്-ചണ്ഡീഗഡ്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് പുതിയ ഗവര്‍ണമാരെ നിയമിച്ചത്. ഹരിഭാഗു കിസന്‍ റാവു ബാഗ്‌ഡെയാണ് രാജസ്ഥാന്‍ ഗവര്‍ണര്‍. ജിഷ്ണു ദേവ് വര്‍മയെ തെലങ്കാന ഗവര്‍ണറായും ഓം പ്രകാശ് മാത്തൂറിനെ സിക്കിമിലും സന്തോഷ് കുമാര്‍ ഗാങ്വാറിനെ ജാര്‍ഖണ്ഡിലും രമണ്‍ ദേകയെ ഛത്തീസ്ഗഡിലും നിയമിച്ചു. അസം ഗവര്‍ണറായ ലക്ഷമണ്‍ പ്രസാദ് ആചാര്യയ്ക്ക് മണിപ്പുര്‍ ഗവര്‍ണറുടെ […]

തൃശൂരില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് എം.ഡി.എം.എയും, കഞ്ചാവുമായി യുവാവ് പിടിയില്‍

തൃശ്ശൂർ: തൃശൂര്‍ പാലിയേക്കരയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് എം.ഡി.എം.എയും, കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. കൊല്ലം സ്വദേശി വെളിയത്ത് പുരയിടം വീട്ടില്‍ സുല്‍ഫീക്കര്‍(41) ആണ് ടോള്‍ പ്ലാസക്ക് സമീപത്ത് നിന്നും പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ സിറ്റി ഡാന്‍സാഫ് ടീമും പുതുക്കാട് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്ന് 9 ഗ്രാമോളം എം.ഡി.എം.എയും, 10 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് വില്‍പ്പന നടത്തിയതിന് ഇയാളെ പൊലീസ് […]

  • 1
  • 2