രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തില്ല കാലാവസ്ഥ മോശമായതിനാല്‍ യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചതിനാലാണ് യാത്ര ഒഴിവാക്കിയത്

കല്‍പ്പറ്റ : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തില്ല. കാലാവസ്ഥ മോശമായതിനാല്‍ യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചതിനാലാണ് യാത്ര ഒഴിവാക്കിയത്. അടുത്ത ദിവസം തന്നെ വയനാട്ടില്‍ എത്തുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിട്ടുണ്ട്. ഇന്ന് മൈസുരുവില്‍ നിന്നും റോഡ് മാര്‍ഗം മേപ്പാടിയിലെത്തുന്ന രാഹുല്‍ ഗാന്ധി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും പങ്കാളികളാകാന്‍ രാഹുല്‍ ഗാന്ധി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിലും ബന്ധപ്പെട്ടിരുന്നു അദ്ദേഹം

വയനാടിലേക്ക് സഹായം ആവശ്യമില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരില്‍ വ്യാജ സന്ദേശം; സഹായം ആവശ്യമുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍

വയനാട് ജില്ലയിലെ ദുരന്തബാധിതര്‍ക്ക് സഹായമൊന്നും ആവശ്യമില്ലെന്ന ശബ്ദ സന്ദേശം വാട്‌സാപ്പില്‍ പ്രചരിക്കുന്നു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റേത് എന്ന അടിക്കുറിപ്പോട് കൂടിയാണ് സന്ദേശം. ആരും ഇങ്ങോട്ട് വരേണ്ടെന്നും ഇവിടെ ഒരു സാധന സാമഗ്രികളും ആവശ്യമില്ലെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. ”കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്ഷണവും വസ്ത്രങ്ങളുമായി പലരും വന്നു കൊണ്ടിരിക്കുന്നുണ്ടെന്നും അതു കൊടുക്കാന്‍ മാത്രം ഇവിടെ ആളുകള്‍ അവശേഷിക്കുന്നില്ല. ഇവിടെ ഭക്ഷണമോ വസ്ത്രമോ ആവശ്യമില്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയാണ്. ഇവിടെയുള്ള മുഴുവന്‍ ക്യാമ്പുകളിലും ആവശ്യത്തിന് ഭക്ഷണം പല സംഘടനകളും […]

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: മരണസംഖ്യ 108 ആയി, 98 പേരെ കാണാനില്ല, 122 പേര്‍ പരിക്കേറ്റ് ചികിത്സയിൽ

വയനാട്: കേരളത്തെ നടുക്കി വയനാട് മുണ്ടക്കൈ, ചൂരൽമല ഭാഗത്ത് ഉരുള്‍പൊട്ടൽ. ആറ് മണി വരെ പുറത്ത് വന്ന വിവരം അനുസരിച്ച് 120 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതില്‍ 48 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ ചിലത് ചിന്നിച്ചിതറിയ നിലയിലാണ്. അപകടം ഉണ്ടായ സ്ഥലത്ത് നിന്ന് കിലോ മീറ്റുകള്‍ അകലെ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാര്‍ പുഴയിലൂടെ മൃതദേഹം ഒഴുകിയെത്തിയ അവസ്ഥയും ഉണ്ടായി. നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിൽ 42 മൃതദേഹമാണുള്ളത്. ഇതിൽ 16 എണ്ണം ശരീരഭാഗമാണ്. […]

വെള്ളം കയറിയ സ്ഥലങ്ങളിൽ സന്നദ്ധ സേവനം ചെയ്യുന്ന വൈറ്റ് ഗാർഡുകൾക്കുള്ള എലിപ്പനി പ്രതിരോധ ഗുളികകൾ നൽകി

വേങ്ങര : സാമൂഹ്യാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വി.ശിവദാസൻ വൈറ്റ് ഗാർഡ് നിയോജക മണ്ഡലം കോ-ഓർഡിനേറ്റർ Ak നാസറിന് കൈമാറുന്നു.ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീമതി. ഖൈറുന്നിസ.എൻ, അഷിത. ടി. JPHN മാരായ ജിഷ DV, ജുബൈരിയ KM തുടങ്ങിയവർ പങ്കെടുത്തു

അടിയന്തിര യോഗം ചേർന്നു, വലിയോറ പാലശ്ശേരിമാട് ജി.യു.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ കെ.പിയുടെ അധ്യക്ഷതയിൽ വലിയോറ പാലശ്ശേരിമാട് ജി യു പി സ്കൂളിൽ വെച്ച് അടിയന്തിര യോഗം ചേരുകയും മഴക്കെടുതി സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. വൈസ് പ്രസിഡൻ്റ് കുഞ്ഞിമുഹമ്മദ്, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം, വാർഡ് മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, അബ്ദുൽ മജീദ്, സി.പി അബ്ദുൽ ഖാദർ, ഉണ്ണികൃഷ്ണൻ എൻ.പി, വില്ലേജ് ഓഫീസർ ശ്രീനിവാസൻ, ജൂനിയർ സൂപ്രണ്ട് ജോസ് ജെ, ട്രോമ കെയർ അംഗങ്ങൾ, പ്രധാന […]

മഴക്കെടുതി സ്ഥലങ്ങൾ സന്ദർശിച്ച് അടിയന്തിര യോഗം ചേർന്നു, വലിയോറ പാലശ്ശേരിമാട് ജി.യു.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകിട്ട് നാലര വരെ 96 പേരുടെ മരണം സ്ഥിരീകരിച്ചു. മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ 62 മൃതദേഹങ്ങൾ ഉണ്ട്. ഇവരിൽ 42 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിൽ മൂന്ന് മൃതദേഹങ്ങളുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ 41 മൃതദേഹങ്ങളാണ് ഉള്ളത്. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ഒരാളുടെ മൃതദേഹമുള്ളത്. 98 പേരെ കാണാനില്ലെന്നും വിവരമുണ്ട്. 20 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മേപ്പാടി താലൂക്ക് ആശുപത്രിയിൽ 16 ശരീരഭാഗങ്ങളും എത്തിച്ചിട്ടുണ്ട്. ഇത് മരിച്ചുപോയവരുടേതാകാമെന്നാണ് കരുതുന്നത്. ഇതുവരെ 122 പേരെ […]

പിഎസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കാലവർഷക്കെടുതികളെ തുടർന്ന് ജൂലൈ 31 മുതല്‍ ആഗസ്ത് രണ്ട് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവർക്ക് മറ്റൊരവസരം നല്‍കുമെന്നും പിഎസ്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മൃതദേഹങ്ങൾക്കായി മാവൂർ മുതൽ ചാലിയാർ പുഴയിൽ തെരച്ചിൽ നടത്തുന്നു

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരുടെ മൃതദേഹങ്ങൾക്കായി മാവൂർ മുതൽ ചാലിയാർ പുഴയിൽ വരെ തെരച്ചിൽ തുടരുകയാണെന്ന് പിവി അൻവർ എംഎൽഎ. കൂടുതൽ മൃതദേഹങ്ങൾ ചാലിയാർ പുഴയിലുണ്ടാകാൻ സാധ്യതയുണ്ട്. എൻഡിആർഎഫും പോലീസും ഫയർഫോഴ്‌സും തെരച്ചിൽ നടത്തുന്നതിനൊപ്പം നാട്ടുകാരും തെരച്ചിൽ നടത്തുന്നുണ്ടെന്ന് എംഎൽഎ അറിയിച്ചു. എടവണ്ണപ്പാറ, കീഴുപറമ്പ്, അരീക്കോട്, മൈത്രക്കടവ്, എടവണ്ണ, ഓടായിക്കടവ്, മമ്പാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരച്ചിൽ തുടരുകയാണ്. ചുങ്കത്തറ പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജിന് സമീത്ത് നിന്ന് രണ്ട് മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്. റഗുലേറ്ററിന് താഴെ അടിഞ്ഞുകൂടിയ മരങ്ങൾക്കിടയിൽ […]

  • 1
  • 2