ലോറി കണ്ടെത്തിയെന്നതിന് സ്ഥിരീകരണമില്ല, തിരച്ചിലില്‍ ശുഭസൂചനയുണ്ട്- മഞ്ചേശ്വരം എംഎല്‍എ

അപകട ശേഷം അർജുന്റെ ലോറിയിലെ ജിപിഎസ് പ്രവർത്തിച്ചിരിക്കുക പരമാവധി 19 മിനിറ്റ്; രേഖകൾ പുറത്ത് ബെംഗളൂരു : ഉത്തര കന്നഡയിലെ അങ്കോലയ്ക്കു സമീപം ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ലോറിഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഒമ്പതാംദിനവും തുടരുന്നു. തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ ലോറി കണ്ടെത്തിയെന്ന അഭ്യൂഹങ്ങളും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ലോറി കണ്ടെത്തിയതിന് ഇതുവരെ കൃത്യമായ സ്ഥിരീകരണമില്ലെന്ന് സംഭവ സ്ഥലത്തുള്ള മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷ്‌റഫ് പറഞ്ഞു. എന്നാല്‍ രക്ഷാപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും പ്രതികരണങ്ങളില്‍നിന്ന് പതിവില്‍നിന്ന് വിപരീതമായ ചില ആത്മവിശ്വാസം […]

തിരുത്താന്‍ എല്‍ഡിഎഫ്; കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. 60 ശതമാനം വരെയാണ് ഫീസ് നിരക്കുകളില്‍ കുറവുണ്ടാകുക. 80 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളെ പെര്‍മിറ്റ് ഫീസില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഒഴിവാക്കിയിരുന്നു. 81 സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ 300 സ്‌ക്വയര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ചുരുങ്ങിയത് അന്‍പത് ശതമാനമെങ്കിലും പെര്‍മ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോര്‍പറേഷനില്‍ 81 മുതല്‍ 150 […]

അര്‍ജുന്റെ ലോറി മണ്ണിടിച്ചിലുണ്ടായുടൻ നിരങ്ങി പുഴയിലേക്ക് വീണു; ഹൈടെൻഷൻ ലൈനും തകര്‍ന്നുവെന്ന് ദൃക്‌സാക്ഷി മൊഴി

അംഗോല: അർജുൻ തടി കയറ്റിവന്ന ലോറിയും ഹൈടെൻഷൻ ഇലക്‌ട്രിക് ലൈനും മണ്ണിടിച്ചില്‍ തകർന്ന് പുഴയിലേക്ക് വീഴുന്നത് കണ്ടെന്ന് നിർണായക ദൃക്‌സാക്ഷി മൊഴി. ഒരു മാധ്യമത്തോട് നടത്തിയ വെളിപ്പെടുത്തലിലാണ് സ്ഥലവാസിയായ നാഗേഷ് ഗൗഡ ഇക്കാര്യം സൂചിപ്പിച്ചത്. ഷിരൂർ കുന്നിലെ മണ്ണിടിച്ചിലിന്റെ സമയത്ത് ഗംഗാവലി പുഴയില്‍ നിന്നും വിറക് ശേഖരിക്കാൻ വന്നപ്പോഴാണ് ഈ കാഴ്‌ച കണ്ടതെന്നാണ് ഇയാള്‍ പറയുന്നത്. പോപ്പുലർ ന്യൂസ് ‘കുന്നില്‍ നിന്നും ഇടിഞ്ഞുവീണ ടണ്‍കണക്കിന് മണ്ണിനൊപ്പം ഒരു ലോറിയും പുഴയോരത്തേക്ക് നീങ്ങിവരുന്നത് കണ്ടു. മണ്ണ് പുഴയുടെ തീരത്തെ […]

ഓട്ടോയില്‍ മറന്നുവെച്ച ബാഗില്‍ എം.ഡി.എം.എയും വിലാസവും; രണ്ടുപേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ : പെരിന്തൽമണ്ണ ഓട്ടോറിക്ഷയില്‍ മറന്നുവെച്ച ബാഗില്‍ എം.ഡി.എം.എയും തിരിച്ചറിയല്‍ രേഖകളും. ഓട്ടോ ജീവനക്കാരൻ പൊലീസില്‍ ഏല്‍പ്പിച്ച ബാഗില്‍നിന്ന് 17 ഗ്രാം എം.ഡി.എം.എ പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ്‌ പിടികൂടി. മഞ്ചേരി പട്ടർകുളം  മുഹമ്മദ്‌ അനീസ് (28), പന്തല്ലൂർ  മുഹമ്മദ്‌ ശിബില്‍ (26) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ്‌ ടൗണില്‍ വെച്ച്‌ അറസ്റ്റ് ചെയ്ത്. കഴിഞ്ഞദിവസം വൈകീട്ട് നാലരയോടെ പെരിന്തല്‍മണ്ണ ടൗണിലെ ഓട്ടോഡ്രൈവറാണ് തന്‍റെ ഓട്ടോയില്‍ കയറിയ ഒരാളുടെ ബാഗ് മറന്നുവെച്ചതായി പൊലീസ് സ്റ്റേഷനില്‍ വിവരം നല്‍കിയത്. തുടര്‍ന്ന് […]

മൂന്ന് കുട്ടികള്‍ക്ക് വിഷ ബാധ

വയനാട്: പുളി മിഠായി കഴിച്ച മൂന്ന് കുട്ടികള്‍ക്ക് വിഷ ബാധ. മാനന്തവാടി പിലാക്കാവിലെ ഒരു കടയില്‍നിന്ന് ഒരു കമ്പനിയുടെ പുളി മിഠായി വാങ്ങി കഴിച്ച മൂന്നു കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷ ബാധ ഏറ്റത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഒരു കുടുംബത്തിലെ നാല് കുട്ടികളില്‍ മൂന്നു പേരാണ് പുളിമിഠായി കഴിച്ചത്. അന്നു രാത്രി തന്നെ മൂന്നുപേർക്കും ശക്തമായ ഛർദി ഉണ്ടായതിനെ തുടർന്ന് പിറ്റേ ദിവസം വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യ വിഷബാധയെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് കുട്ടിയുടെ രക്ഷിതാവ് പറയുന്നു. […]

‘ലോറിയുടെ ജിപിഎസ് അവസാനമായി ലഭിച്ചത് രാവിലെ 8.40ന്; എഞ്ചിൻ ഓണായത് പുലർച്ചെ 3.47ന്’; പുറത്തുവന്ന GPS വിവരങ്ങൾ തെറ്റെന്ന് എം എൽ എ

ബാംഗ്ലൂർ  : കർണാടക ഷിരൂരിലെ മണ്ണിടിയച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ജിപിഎസ് ലൊക്കേഷനുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ തെറ്റെന്ന് സതീഷ് കൃഷ്ണ സെയിൽ എംഎൽഎ. അപകടമുണ്ടായ രാവിലെ 8.40നാണ് ലോറിയുടെ ജിപിഎസ് അവസാനമായി ലഭിച്ചതെന്ന് എംഎൽ‌എ മാധ്യമങ്ങളോട് പ്രതികരിച്ചു. അപകടമുണ്ടായ 16ന് പുലർച്ചെ 3.47ന് അവസാനമായി ലോറിയുടെ എഞ്ചിൻ ഓണായതെന്ന് എംഎൽഎ വ്യക്തമാക്കി. ഭാരത് ബെൻസ് സാങ്കേതിക വിഭാഗം റിപ്പോർട്ട് നൽകിയെന്ന് സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. അർജുനായുള്ള തെരച്ചിലുമായും ബന്ധപ്പെട്ട് പല യൂട്യൂബ് ചാനലുകളിലും ഉൾപ്പെടെ […]

നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നുവീണ് 18 മരണം; പൈലറ്റ് ഗുരുതരാവസ്ഥയിൽ

നേപ്പാളിൽ വിമാനപകടം. കാഠ്മണ്ഡു ത്രിഭുവൻ അന്തരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകർന്നു വീണു. 19യാത്രക്കാരുള്ള വിമാനമാണ് തകർന്നത്. വിമാനത്താവളത്തിൽ പറന്നുയരുന്നതിനിടെയാണ് ശൗര്യ എയർലൈൻസിന്റെ വിമാനം തകർന്നുവീണത്. പൊഖ്‌റയിലേക്കുള്ള വിമനമാണ് തകർന്നത്. രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് പൊലീലും ഫയർഫോഴ്‌സും രക്ഷാപ്രപവർത്തനം നടത്തുന്നുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. റൺവേയിൽ നിന്ന് തെന്നിമാറിയതാണ് അപകടത്തിനിടയാക്കിയതെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല  

പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും

പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ വിസിൽ ഫുട്‌ബോളിലാണ്. ലോകകപ്പും കോപയും നേടിയ അർജന്റീന ഇന്ന്‌ മൊറോക്കോയെ നേരിടും. സെന്റ്‌ ഇറ്റിനിയിലെ ജെഫ്രി–-ഗുയിചാർഡ്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ ആറരയ്‌ക്കാണ്‌ മത്സരം. യൂറോ ചാമ്പ്യൻമാരായ സ്‌പെയ്‌നിന്‌ ഉസ്‌ബെകിസ്ഥാനാണ്‌ എതിരാളി. നിലവിലെ വെള്ളി മെഡൽ ജേതാക്കളാണ്‌ സ്‌പെയ്‌ൻ. ആതിഥേയരായ ഫ്രാൻസ്‌ ആദ്യകളിയിൽ അമേരിക്കയുമായി ഏറ്റുമുട്ടും. ഫ്രാൻസിലെ ഏഴ്‌ വേദികളിലാണ്‌ പുരുഷ–വനിതാ മത്സരങ്ങൾ. പുരുഷ വിഭാഗത്തിൽ 16 ടീമുകളാണ്‌. അണ്ടർ 23 […]

ബിസ്മി ഗ്രൂപ്പ് ചെയർമാൻ വി എ യൂസഫ് അന്തരിച്ചു

കൊച്ചി: ബിസ്മി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ വലിയവീട്ടിൽ വി എ യൂസഫ് ഹാജി(74) അന്തരിച്ചു. ഭാര്യ: പി എം നഫീസ. മക്കൾ: വി വൈ സഫീന, വി വൈ ഷബാനി. മരുമക്കൾ: ഡോ. വി എ അഫ്സൽ, വി എ അജ്മൽ. ഖബറടക്കം ബുധനാഴ്ച വൈകീട്ട് നാലിന് കലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമോ? സര്‍ക്കാരിന് മുന്നിലുള്ള വഴികളെന്ത്?

സിനിമ മേഖലയിലെ വനിതകൾ നേരിടുന്ന ദുരനുഭവങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഇന്ന് പുറത്തുവിടും. അഞ്ച് വർഷത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവരുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം ഒഴിവാക്കിയാകും റിപ്പോർട്ട് പ്രസിദ്ധീകരിക്കുക റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ വിവിധ മേഖലകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവിടുകയായിരുന്നു. റിപ്പോർട്ട് ആവശ്യപ്പെട്ട് കമ്മീഷന് അപ്പീലും പരാതിയും നൽകിയ അഞ്ച് പേർക്ക് 233 പേജുകൾ ഉൾപ്പെടുന്ന […]