ഔദ്യോഗിക സ്ഥിരീകരണം, ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഫിഫ റാങ്കിങ്ങില്‍ ഒന്നാമത്

അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന. കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്തിയതോടെയാണ് ലയണൽ മെസ്സിയും സംഘവും ഒന്നാമത് തുടരുന്നത്. 1901 പോയിന്റോടെയാണ് അർജന്റീന ഒന്നാമത് തുടരുന്നത്. യൂറോ കപ്പിന്റെ സെമിയിലെത്തിയ ഫ്രാൻസ് രണ്ടാം സ്ഥാനത്താണ്. 1854 പോയിന്റാണ് ഫ്രഞ്ച് സംഘത്തിനുള്ളത്. യൂറോ കപ്പിൽ ചാമ്പ്യന്മാരായ സ്പെയിൻ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാമതെത്തി. 1835 പോയിന്റോടെയാണ് സ്പെയിൻ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയർ‌ന്നത്. യൂറോ കപ്പിന്റെ ഫൈനൽ കളിച്ച ഇം​ഗ്ലണ്ട് നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നു. […]

താനൂർ പെട്രോൾ പമ്പിന് സമീപത്ത് ഗുഡ്സും ബൈക്കും കൂട്ടിയിടിച്ച്. ഒരാൾ മരണപ്പെട്ടു.

താനൂർ: മൂലക്കലിൽ പെട്രോൾ പമ്പിന് സമീപത്ത് വാഹനാപകടം ഒരു മരണം. ഒരാൾക്ക് പരിക്ക് ഗുഡ്സ് വാഹനവും ബൈക്കും തമ്മിലാണ് അപകടം താനൂർ അങ്ങാടിയിൽ ഉണ്ണിയാൽ റോഡിൽ സി.പിന്റെ ഇടവഴിയിൽ താമസിക്കുന്ന കിഴക്കന്റെ പുരക്കൽ ബഷീറിന്റെ മകൻ അൻഷിദ്(22) ആണ് മരണപ്പെട്ടത്. യുവാവിന്റെ മൃതദേഹം തിരൂര് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്ക് പറ്റിയ ബാസിത്തിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

പെരുമ്പാവൂരിലെ നിയമവിദ്യാർഥിയുടെ കൊലപാതകം; പ്രതി അമിറുൽ ഇസ്ലാമിന്‍റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: പെരുമ്പാവൂരിൽ നിയമവിദ്യാർഥിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശി അമിറുൽ ഇസ്ലാമിനു വിധിച്ചിരുന്ന വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മനഃശാസ്ത്ര, ജയിൽ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശിക്ഷ ലഘൂകരിക്കാൻ സാധ്യമാണെങ്കിൽ അതേക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി മനഃശാസ്ത്ര പരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളെജിൽ സംഘം രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു. കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. […]

പത്താംക്ലാസ് പാസായവർക്ക് പരീക്ഷയില്ലാതെ വീടിനടുത്തുള്ള പോസ്റ്റ് ഓഫീസില്‍ സ്ഥിര ജോലി നേടാം

    വിശദ വിവരങ്ങൾ   ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിൽ പത്താം ക്ലാസുകാർക്ക് ജോലി നേടാം. ഗ്രാമീൺ ഡാക് സേവക് പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. പരീക്ഷയില്ലാതെ നേരിട്ട് ജോലിക്കായി അപേക്ഷിക്കാമെന്നതാണ് പ്രത്യേകത. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. ആകെ 44228 ഒഴിവുകളിലേക്ക് നടക്കുന്ന മെഗാ റിക്രൂട്ട്മെന്റാണിത്. കേരളത്തിലും ഒഴിവുകൾ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 5 വരെ ഓൺലൈൻ അപേക്ഷ നല്കാം.   തസ്തിക& ഒഴിവ്   ഇന്ത്യ പോസ്റ്റ് സർവീസിന് കീഴിൽ ഗ്രാമീൺ ഡാക് സേവക് […]

വിദ്യാഭ്യാസ അറിയിപ്പുകൾ

    സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന്റെ ആദ്യഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർ ജൂലൈ 20 നു 5 മണിക്ക് മുമ്പ് ടോക്കൺ ഫീസ് ഓൺലൈനായി അടയ്ക്കണം. ടോക്കൺ ഫീസ് അടക്കാത്തവർക്കു തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പങ്കെടുക്കാൻ സാധിക്കില്ല. ഫീസ് അടക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള റെഗുലർ അലോട്ട്‌മെന്റ്കളിൽ പരിഗണിക്കില്ല. ടോക്കൺ ഫീസ് അടച്ചവർ കോളേജുകളിൽ ഇപ്പോൾ അഡ്മിഷൻ എടുക്കേണ്ടതില്ല. കോളേജുകളിലെ […]

ബാക്കി ക്കയം റഗുലേറ്റർ; താഴ്ന്നഷട്ടർഉയർത്താൻ നടപടി തുടങ്ങി

വേങ്ങര : വലിയോറ ബാക്കിക്കയം റഗുലേറ്ററിൻ്റെ ഒരു ചെറിയ ഷട്ടർ താഴ്ന്ന് കിടന്നത് ഉയർത്താ നുള്ളനടപടി ആരംഭിച്ചു. ഈ വിഷയത്തിൽഅടിയന്തര നടപടി ആവശ്യപ്പെട്ട് വാർഡ് മെമ്പർ യൂസുഫലി വലിയോറ ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗംചീഫ് എഞ്ചിനിയർക്ക് ഇന്നെലെകത്ത് നൽകിയിരുന്നു.ഇതേ തുടർന്നാണ് മലമ്പുഴയിൽ നിന്നുള്ള മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥ സംഘം ഇന്ന് സ്ഥലത്തെത്തി ഷട്ടർ ഉയർത്താനുള്ള നടപടികൾ ആരംഭിച്ചത്. ഇതോടെ ജനങ്ങൾക്കുണ്ടായിരുന്ന ആശങ്കക്ക് പരിഹാരമായതായി വാർഡ് മെമ്പർ യൂസുഫലവലിയോറ പറഞ്ഞു. ഷട്ടർ ഉയർത്താൻ അടിയന്തര നടപടികൾ സ്വീകരിച്ച മെക്കാനിക്കൽ വിഭാഗം […]

കേരളത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കാത്ത് 5.23 ലക്ഷം ആളുകള്‍, ടെസ്റ്റുമില്ല, പാസായാല്‍ കാര്‍ഡുമില്ല

പുതിയ ഡ്രൈവിങ് ലൈസൻസിനും നിലിവിലുള്ളത് പുതുക്കാനുമായി കാത്തിരിക്കുന്നവർ 5.23 ലക്ഷം. ലൈസൻസ് എടുക്കാൻ കാത്തിരിക്കുന്നത് 2.91 ലക്ഷവും. നിലവിലെ അവസ്ഥയിൽ ആറുമാസത്തിലേറെ കാത്തിരുന്ന് ടെസ്റ്റ് പാസായാലും ഉടൻ ലൈസൻസ് കിട്ടില്ല. ടെസ്റ്റ് പാസായ 1.44 ലക്ഷം പേർക്കും, ലൈസൻസ് പുതുക്കാൻ നൽകിയ 86,987 പേർക്കും ഇനിയും കാർഡ് ലഭിച്ചിട്ടില്ല. ഡ്രൈവിങ് ടെസ്റ്റ് പാസായവർക്കും പുതുക്കാനുള്ള അപേക്ഷ അംഗീകരിക്കപ്പെട്ടവർക്കും ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് ഉപയോഗിക്കാം. ഡിജി ലോക്കർ, എം. പരിവാഹൻ മൊബെൽ ആപ്പുകളിൽ ഇവ ലഭിക്കും. ഡ്രൈവിങ് ലൈസൻസ് […]

‘അവധി ഇല്ല ഗയ്സ്’ എന്ന് കളക്ടർ, മാറി ചിന്തിക്കാൻ ഇനിയും സമയമുണ്ടെന്ന് കമന്റ്

ആലപ്പുഴ: റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ മാറി മാറി വരുന്ന ഓരോ ജില്ലകളിലേയും സ്ഥിതി കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കൂടി കളക്ടർമാർ അവധി പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ അതിലും രസകരമായ കമന്റുകളുമായി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തും. മഴകണ്ടാൽ അവധി ഉണ്ടോ എന്നറിയാൻ കളക്ടറുടെ പേജ് ഇടക്കിടെ സന്ദർശിക്കുന്ന വിദ്യാർഥികളും കുറവല്ല. അത്തരത്തിൽ രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. അവധി ഇല്ല […]

ജനനായകൻ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ഒരു വർഷം തികയുന്നു. സംസ്ഥാനരാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നു ഉമ്മൻചാണ്ടി. അഞ്ചു പതിറ്റാണ്ടിലേറെക്കാലം ഭരണ-രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന നേതാവ്. ബന്ധുക്കൾക്കും നാട്ടുകാർക്കും പ്രിയപ്പെട്ട കൂഞ്ഞൂഞ്ഞ്. സുഹൃത്തുക്കളുടേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ഒ.സി. ഉമ്മൻചാണ്ടിയെന്നാൽ ഒരു വികാരമാണ്. എതിരാളികൾക്ക് പോലും അനിഷേധ്യനായ നേതാവ്. അരനൂറ്റാണ്ടിലേറെക്കാലം നിയമസഭാംഗം. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി 12 തെരഞ്ഞെടുപ്പുകൾ ജയിച്ചു . സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറിയ വ്യക്തിത്വം. 1970 ൽ 27 ആം വയസ്സില്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന […]

കലിതുള്ളി കാലവർഷം; ജില്ലയില്‍ ഇതുവരെ 10പേർ മുങ്ങിമരിച്ചു; 10 വീടുകള്‍ പൂര്‍ണമായി തകർന്നു

മലപ്പുറം : കാലവർഷത്തില്‍ ജില്ലയില്‍ ഇതുവരെ 10 പേർ മരിച്ചു. എല്ലാം മുങ്ങി മരണങ്ങളായാണ് റിപ്പോർട്ട് ചെയ്തത്. ചൊക്ലിയില്‍ വെള്ളക്കെട്ടില്‍ വീണു ഒളവിലം സ്വദേശി ചന്ദ്രശേഖരൻ (63) മരിച്ചതാണ് ഒടുവിലത്തെ സംഭവം. ചൊവ്വാഴ്ചയായിരുന്നു സംഭവം. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ കാലവർഷത്തില്‍ ജില്ലയില്‍ 10 വീടുകള്‍ പൂര്‍ണമായും 218 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇരിട്ടി, പയ്യന്നൂർ, തളിപ്പറമ്ബ് താലൂക്കുകളില്‍ മൂന്നു വീടുകള്‍ വീതം പൂർണ മായി തകർന്നു. കണ്ണൂർ താലൂക്കില്‍ ഒരു വീടും പൂർണമായി തകർന്നു. […]