അയാളെ നിയന്ത്രിക്കണം, അയാള്‍ സമുദായത്തില്‍ ചിദ്രതയുണ്ടാക്കുന്നു’; PMA സലാമിനെതിരെ പരസ്യമായി രംഗത്തുവന്ന് എസ്കെ എസ്എസ്എഫ്
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി PMA സലാമിനെതിരെ സമസ്ത വിദ്യാർത്ഥി സംഘടനയായ SKSSF രംഗത്ത്. സുന്നീ വിശ്വാസ, ആദർശങ്ങളെ പരസ്യമായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സലാമിനെ നിയന്ത്രിക്കാൻ പാർട്ടി നേതൃത്വം തയ്യാറാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സുന്നി ആദർശത്തെ അംഗീകരിക്കുന്നവരാണ് മുസ്ലിം ലീഗിലെ മഹാഭൂരിപക്ഷം പ്രവർത്തകരും എന്നിരിക്കെ അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നീക്കങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. നേരത്തെ ഇദ്ദേഹം സമസ്‌തയുടെ ആദരണീയരായ അധ്യക്ഷനെയും എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റിനെയും […]


