പിഎസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കാലവർഷക്കെടുതികളെ തുടർന്ന് ജൂലൈ 31 മുതല്‍ ആഗസ്ത് രണ്ട് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവർക്ക് മറ്റൊരവസരം നല്‍കുമെന്നും പിഎസ്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മൃതദേഹങ്ങൾക്കായി മാവൂർ മുതൽ ചാലിയാർ പുഴയിൽ തെരച്ചിൽ നടത്തുന്നു

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരുടെ മൃതദേഹങ്ങൾക്കായി മാവൂർ മുതൽ ചാലിയാർ പുഴയിൽ വരെ തെരച്ചിൽ തുടരുകയാണെന്ന് പിവി അൻവർ എംഎൽഎ. കൂടുതൽ മൃതദേഹങ്ങൾ ചാലിയാർ പുഴയിലുണ്ടാകാൻ സാധ്യതയുണ്ട്. എൻഡിആർഎഫും പോലീസും ഫയർഫോഴ്‌സും തെരച്ചിൽ നടത്തുന്നതിനൊപ്പം നാട്ടുകാരും തെരച്ചിൽ നടത്തുന്നുണ്ടെന്ന് എംഎൽഎ അറിയിച്ചു. എടവണ്ണപ്പാറ, കീഴുപറമ്പ്, അരീക്കോട്, മൈത്രക്കടവ്, എടവണ്ണ, ഓടായിക്കടവ്, മമ്പാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരച്ചിൽ തുടരുകയാണ്. ചുങ്കത്തറ പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജിന് സമീത്ത് നിന്ന് രണ്ട് മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്. റഗുലേറ്ററിന് താഴെ അടിഞ്ഞുകൂടിയ മരങ്ങൾക്കിടയിൽ […]

വെള്ളപ്പൊക്ക ഭീഷണി: സന്നദ്ധ സംഘടനകൾ മുൻകരുതൽ പ്രവർത്തനത്തിനിറങ്ങിയത് ആശ്വാസകരം

തിരൂരങ്ങാടി: കാലവർഷം ശക്തമാവുകയും പുഴകളിൽ വെള്ളം കരകവിഞ്ഞ് ഒഴുകുകയും താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം നിറയുകയും ചെയ്യുന്ന സാഹചര്യത്തിൽ സേവന പ്രവർത്തനവുമായി വിവിധ സന്നദ്ധ സംഘടനകളും പ്രവർത്തകരും രംഗത്തിറങ്ങിയത് ഏറെ ആശ്വാസകരമായി. കടലുണ്ടി പുഴ നിറഞ്ഞ് കവിഞ്ഞ് പല പ്രദേശങ്ങളും വെള്ളത്തിനടിയിലാവുന്നത് മുൻകൂട്ടി കണ്ടാണ് സന്നദ്ധ സംഘടനകൾ രംഗത്തിറങ്ങിയിട്ടുള്ളത്. 2018 ലും 2019 ലും അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒട്ടേറെ പേരുടെ വീടുകളിൽ വെള്ളം കയറി വൻ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്. അന്ന് വീടുകളിൽ നിന്നും പലർക്കും വീട്ട് സാധനങ്ങളടക്കം […]

മരണം 83 ആയി; 24പേരെ തിരിച്ചറിഞ്ഞു, രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മലവെള്ളപ്പാച്ചിൽ

വയനാട് : മേപ്പാടി മുണ്ടക്കൈയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ മരണം 80 ആയി. ചാലിയാർ പുഴയിൽ നിന്ന് ഒമ്പത് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു. ഇത് ഉൾപ്പെടെയുള്ള കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം. മുണ്ടക്കൈ പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതോടെയാണ് വീണ്ടും ഉൾപൊട്ടൽ ഉണ്ടായെന്ന് സംശയം ഉയർന്നത്. ഇത് രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 24 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷ്റഫ് (49), കുഞ്ഞിമൊയ്‌തീൻ (65), ലെനിൻ, വിജീഷ് (37), […]

മേപ്പാടിയിലെ ഉരുൾപൊട്ടൽ : രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി ; 21 പേർ ചികിത്സയിൽ

മേപ്പാടി : മേപ്പാടി ചൂരൽമല മുണ്ടക്കൈ ഭാഗത്തെ ഉരുൾപൊട്ടലിൽ രണ്ടു മരണം സ്ഥിരീകരിച്ചു. ചൂരൽമല സ്കൂളിന് സമീപത്ത് നിന്ന് ഒരു പുരുഷൻ്റെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തുനിന്നും ഇതുവരെ 21 പേരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മാനന്തവാടി കുഞ്ഞോം ചെറുവയൽ ഭാഗത്ത് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും: നേപ്പാൾ സ്വദേശിയുടെ കുഞ്ഞ് മരണപ്പെട്ടു

മാനന്തവാടി: ശക്തമായ മഴയെത്തുടർന്ന് തൊണ്ടർനാട് വില്ലേജിലെ കുഞ്ഞോം ചെറുവയൽ ഭാഗത്ത് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി. ഇവിടെയുണ്ടായിരുന്ന ഫാം ജോലിക്കാരായ നേപ്പാളി കുടുംബത്തിലെ ഒരു വയസ്സോളം പ്രായമായ കുട്ടി മരണപ്പെട്ടു. ഷൈബു എന്ന വ്യക്തിയുടെ ഫാമിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

ലോകകപ്പ് ഫുട്‌ബോള്‍, വേദിയൊരുക്കാനുള്ള ശ്രമങ്ങളുമായി സൗദി അറേബ്യ മുന്നോട്ട്; ആതിഥേയത്വം വഹിക്കുന്നതിനുള്ള ഫയലിൽ കിരീടാവകാശി ഒപ്പുവെച്ചു

ജിദ്ദ : 2034 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട സൗദി അറേബ്യയുടെ നാമനിര്‍ദേശ ഫയലിന് അന്തിമരൂപമായി. അന്തിമ ഫയലില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഒപ്പുവെച്ചു. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഫിഫക്ക് സമര്‍പ്പിക്കാനുള്ള തയാറെടുപ്പെന്നോണം എല്ലാ വിശദാംശങ്ങളും വ്യവസ്ഥകളും പൂര്‍ത്തിയാക്കിയാണ് ഫയലിന് അന്തിമരൂപം നല്‍കിയത്. സൗദി സ്‌പോര്‍ട്‌സ് മന്ത്രിയും സൗദി ഒളിംപിക് ആന്റ് പാരാലിംപിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്റെയും സൗദി അറേബ്യന്‍ […]

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ സുരക്ഷ ഉറപ്പാക്കണമെന്ന് എൻ.എച്ച്.എ.ഐ.യോട് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടു

തിരുവനന്തപുരം:ദേശീയപാത 66 നിർമ്മാണത്തിൽ ആവശ്യമായ സുരക്ഷ ഉറപ്പാക്കണം എന്ന് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടു.ദേശീയപാത അതോറിറ്റിക്കാണ് പൊതുമരാമത്ത് വകുപ്പ് ഈ ആവശ്യം ഉന്നയിച്ച് കത്ത് നൽകിയത്. സുരക്ഷ ഉറപ്പാക്കാൻ വിദഗ്ദ്ധരുടെ സഹായത്തോടെ സാങ്കേതിക പരിശോധന ഉറപ്പാക്കണം എന്നും കേരളം ആവശ്യപ്പെട്ടു.പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം വകുപ്പു സെക്രട്ടറിയാണ് ദേശീയപാത അതോറിറ്റി അധികൃതർക്ക് കത്തയച്ചത്. ദേശീയപാതക്കായി മണ്ണെടുത്തയിടങ്ങളിൽ കനത്തമഴയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതും പരിശോധിക്കണം. തുടർ മണ്ണെടുപ്പുകൾ ഉണ്ടെങ്കിൽ ശാസ്ത്രീയമാണെന്ന് ഉറപ്പു വരുത്തണം. നേരത്തെ പദ്ധതി അവലോകന […]

തൊഴിലവസരങ്ങൾ മലപ്പുറം ജില്ല സ്വയം തൊഴിൽ വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ കുറഞ്ഞ പലിശ നിരക്കിൽ നടപ്പിലാക്കുന്ന (നാല് ശതമാനം മുതൽ ഒമ്പത് ശതമാനം വരെ) വിവിധ സ്വയം തൊഴിൽ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ട സ്വയംതൊഴിൽ തുടങ്ങാൻ ആരംഭിക്കുന്ന സംരംഭകർക്ക് അപേക്ഷികാം. അപേക്ഷകർ 18നും 55നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. താൽപ്പര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കുമായി മലപ്പുറം അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന് സമീപം പ്രവര്‍ത്തിക്കുന്ന കോർപ്പറേഷന്റെ മലപ്പുറം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : […]

പെരിന്തൽമണ്ണ സ്വദേശി ദമാം എയർപോർട്ടിൽ മരണപ്പെട്ടു

ദമാം: പെരിന്തൽമണ്ണ ആനമങ്ങാട് പാലോളിപ്പറമ്പ് മാണിക്കത്തൊടി മുഹമ്മദ് ശിഹാബ് (38 വയസ്സ്) ദമാം എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. ഉച്ചക്ക് 12 മണിക്കുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് അവധിക്കായി വരുന്നതിനു എയർപോർട്ടിൽ എത്തിയ അദ്ദേഹം എമിഗ്രെഷനിൽ എത്തി പാസ്പോര്ട്ട് പരിശോധിച്ചപ്പോൾ എക്‌സിറ് റീ എൻട്രി ഇല്ലാത്തതിനെത്തുടർന്നു പുറത്തു പോയിസ്പോൺസറെ വിളിച്ചു റീ എൻട്രി അടിച്ചു വരാൻ എമിഗ്രെഷൻ ഓഫീസർ നിർദ്ദേശിച്ചു.തുടർന്ന്പുറത്തേക്കിറങ്ങിയതായിരുന്നു ശിഹാബ്.ഇതിനിടയിൽ എയർ പോർട്ടിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്നാണ് […]