താമിര്‍ ജിഫ്രി ക്രൂരമര്‍ദ്ദനത്തിന് ഇരയായി; പോസ്റ്റുമോര്‍ട്ടം കണ്ടെത്തലുകള്‍ ശരിവച്ച് എയിംസ്
മലപ്പുറം: താനൂർ കസ്റ്റഡികൊ ലപാതകത്തിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി ക്രൂരമർദനത്തിന് ഇരയായെന്നും പോലിസുകാരുടെ മർദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്നുമുള്ള പോസ്റ്റുമോർട്ടത്തിലെ കണ്ടത്തലുകൾ ശരിവച്ച് എയിംസ് റിപോർട്ട്. സിബിഐ സംഘമാണ് ഡൽഹി എയിംസിന്റെ സഹായം തേടിയത്. പോസ്റ്റുമോർട്ടം റിപോർട്ടും മറ്റ് പരിശോധന ഫലങ്ങളുമാണ് സിബിഐ സംഘം വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. പോസ്റ്റുമോർട്ടം സമയത്ത് എടുത്ത ഫോട്ടോകളും ഫോറൻസിക് സർജന്റെ കുറിപ്പുകളും ഡിജിറ്റൽ രേഖകളും പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയിൽ ഫോറൻസിക് സർജന്റെ കണ്ടത്തലുകളും എയിംസ് വിദഗ്‌ധ സംഘം ശരിവച്ചു. കൊല്ലപ്പെട്ട താമിർ […]


