കരുവന്നൂരില്‍ ഇ.ഡിക്ക് തിരിച്ചടി; പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണം; ഹൈക്കോടതി

കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്കില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി. കൊച്ചിയിലെ പി.എം.എല്‍.എ. കോടതിയിലുള്ള രേഖകളാണ് കൈമാറാന്‍ ഉത്തരവിട്ടത്. കരുവന്നൂര്‍ കേസില്‍ ഇ.ഡി പരിശോധന നടത്തി പിടിച്ചെടുത്ത രേഖകള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നടപടി   രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന നിലപാടാണ് വിചാരണക്കോടതിയായ പി.എം.എല്‍.എ കോടതിയില്‍ ഇ.ഡി. എടുത്തത്. ഇതോടെ ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഫൊറന്‍സിക് പരിശോധനയ്ക്കായി ഇ.ഡിയുടെ കൈവശമുള്ള 90 […]

താളംതെറ്റി എയർ ഇന്ത്യ എക്സ്പ്രസ് ; യാത്രക്കാർ ദുരിതത്തിൽ

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകളുടെ താളംതെറ്റല്‍ തുടർക്കഥയായതോടെ എന്തുചെയ്യണമെന്നറിയാതെ യാത്രക്കാർ പരിഭ്രാന്തിയിലാണ്. മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത് അവധിക്കാലം ചെലവഴിക്കാൻ നാട്ടിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുന്ന കുടുംബങ്ങള്‍ ആധിയിലാണ്. തങ്ങളുടെ യാത്രാദിവസം വിമാനം റദ്ദാക്കുമോ എന്ന പേടിയില്‍ പലരുടേയും ഉറക്കംതന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ വിമാന നിരക്ക് മുൻ മാസങ്ങളേക്കാള്‍ ഇരട്ടിയിലധികമാണ്. അവധിക്കാലമായതിനാല്‍ എല്ലാ ദിവസവും വിമാനങ്ങള്‍ നിറഞ്ഞാണ് പോകുന്നത്. അതുകൊണ്ടുതന്നെ സർവീസ് റദ്ദാക്കിയാല്‍ വേറെ സർവീസ് അന്വേഷിച്ചതുകൊണ്ട് കാര്യമായ പ്രയോജനമില്ല. മാത്രമല്ല ടിക്കറ്റ് കിട്ടിയാല്‍തന്നെ […]

വാട്‌സാപ്പിലൂടെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് മലപ്പുറത്തെ വീട്ടമ്മയുടെ നാലര ലക്ഷം തട്ടി; തട്ടിപ്പ് സംഘത്തിന് കേരളത്തിലും കണ്ണികളെന്ന് സംശയം

മലപ്പുറം: വാട്‌സാപ്പിലൂടെ വിലകൂടിയ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് വീട്ടമ്മയെ കബളിപ്പിച്ച് നാലര ലക്ഷത്തോളം രൂപ തട്ടി. കെണിയൊരുക്കിയത് ഇംഗ്ലണ്ടില്‍ ഇരുന്ന്. സംഭവത്തില്‍ മലയാളികള്‍ക്കും പങ്കെന്ന് സംശയം. ഡോ. ജോണ്‍ഡേവിഡ് എന്ന് പരിചയപ്പെടുത്തിയയാള്‍ വാട്‌സാപ്പിലൂടെ ചാറ്റിങ് തുടങ്ങിയാണ് തട്ടിപ്പിന് കെണിയൊരുക്കിയത്. ലണ്ടനിലെ ജീവകാരുണ്യ പ്രവര്‍ത്തകനാണെന്നും സ്വന്തമായി ആശുപത്രികളുണ്ടെന്നുമാണ് ഇയാള്‍ വീട്ടമ്മയെ വിശ്വസിപ്പിച്ചത്. അഛന്‍ പെട്ടെന്ന് മരണപ്പെട്ടതിനാല്‍ ആശുപത്രിയുള്‍പ്പടെയുള്ള വലിയ ഉത്തരവാദിത്തങ്ങള്‍ താന്‍ ഏറ്റെടുക്കേണ്ടി വന്നു എന്നതുള്‍പ്പടെയുള്ള നിറംപിടിപ്പിച്ച കഥകളും പറഞ്ഞിരുന്നു. വിശ്വാസം പിടിച്ചുപറ്റാന്‍ വീഡിയോകോളിലൂടെ ആശുപത്രിയും നഴ്‌സുമാരേയും രോഗികളേയും […]

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ) നിര്യാതനായി

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രകമ്മിറ്റി അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അന്തരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം എട്ടിക്കുളത്തുള്ള വീട്ടില്‍. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി മഹല്ലുകളിലെ ഖാസിയാണ്. ഉള്ളാള്‍ ഉള്‍പ്പെടെ കര്‍ണ്ണാടകയിലെ നിരവധി മഹല്ലുകളിലെയും ഖാസിയാണ്. ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളേജില്‍ നിന്നാണ് മതപഠനം പൂര്‍ത്തിയാക്കിയത്. മൂന്നു വര്‍ഷക്കാലം ഉള്ളാളില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് കര്‍ണ്ണാടക പുത്തൂരിലെ കൂറത്ത് മഹല്ലില്‍ സേവനം തുടര്‍ന്നു. ഇതോടെയാണ് […]

നൂറാടി പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടി

മലപ്പുറം:നൂറാടി പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടി ഫയർഫോഴ്സും ട്രോമാകെയർ അംഗങ്ങളും ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. പോപ്പുലർ ന്യൂസിന് വേണ്ടി വിവരങ്ങൾ നൽകിയത് നൗഷാദ് പാണക്കാട്.

മരണത്തെ തോല്‍പ്പിച്ച ഇവള്‍ ലോകത്തിന്റെ വെളിച്ചം;ഫീനിക്‌സ് അവാര്‍ഡ് നേടി നൂര്‍ ജലീല

കോഴിക്കോട്:കൈരളി ടി വി വനിത വിഭാഗത്തിലെ ഫീനിക്സ് അവാര്‍ഡ് കൈരളി ന്യൂസ് ചെയര്‍മാന്‍ മമ്മൂട്ടിയില്‍ നിന്ന് ഏറ്റുവാങ്ങി നൂര്‍ ജലീല .മരണം കൊണ്ടുപോകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ ചോരക്കുഞ്ഞിനെ മാറോണയ്ക്കുമ്പോള്‍ ആ മാതാപിതാക്കള്‍ക്ക് അവളില്‍ പ്രതീക്ഷയുടെ വെളിച്ചമുണ്ടായിരുന്നു. ചിത്രകാരിയായും പാട്ടുകാരിയായും വയലിന്‍ വായിച്ചും അവള്‍ ലോകത്തിന് തന്നെ മാതൃകയായി. അറിയാം നൂറിനെ കുറിച്ച്… 23 വര്‍ഷം മുമ്പാണ്. പ്രസവമുറിക്കുമുന്നില്‍ കാത്തുനില്ക്കുന്ന ഒരു ചെറുപ്പക്കാരനോട് ഡോക്ടര്‍ ചോദിച്ചു ‘മോളെ കാണണോ? കുഞ്ഞ് ജീവിക്കില്ല, കുഞ്ഞിനെ കാണുന്ന മനഃപ്രയാസം ഒഴിവാക്കുകയെങ്കിലും ചെയ്യൂ […]

പറമ്പിൽപീടിക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പയ്യോളി:കഴിഞ്ഞ ദിവസം മീൻപിടിക്കുന്നതിനിടെ പയ്യോളി കടലില്‍ കാണാതായ പറമ്പിൽ പീടിക സ്വദേശി കാളംബ്രാട്ടില്‍ വീരാൻകുട്ടിയുടെ മകൻ മുഹമ്മദ് ഷാഫി(42)യുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ എട്ടുമണിയോടെമീൻ പിടിക്കുന്നതിനിടെ കാണാതായ മുഹമ്മദ് ഷാഫിക്കായി തിരച്ചില്‍ തുടരുകയായിരുന്നു. ഇന്ന് അല്പ സമയം മുമ്പാണ് മയ്യിത്ത് കണ്ടെത്തിയത്. പുഴമത്സ്യത്തൊഴിലാളികളായ അഞ്ചംഗസംഘം സാൻഡ് ബാങ്ക്സിന് എതിർവശത്തുനിന്ന് വീശുവല ഉപയോഗിച്ച്‌ മീൻപിടിക്കുമ്പോഴാണ് സംഭവം. വല കടലിലേക്ക് ആഴ്ന്നപ്പോള്‍ മുഹമ്മദ് ഷാഫി തിരിച്ചുവലിക്കാൻ ശ്രമിക്കവേ ശക്തമായ ഒഴുക്കില്‍പ്പെട്ടു. കയർ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. […]

മഞ്ഞപ്പിത്തവും പകർച്ച രോഗങ്ങളും; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക ഒ.പി. തുടങ്ങണം.

തിരൂരങ്ങാടി: താലൂക്ക് ആശുപത്രി പരിധിയിൽ വരുന്ന വള്ളിക്കുന്ന്, തിരൂരങ്ങാടി മണ്ഡലങ്ങളിലെ വിവിധ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തവും പനിയും മറ്റു പകർച്ച രോഗങ്ങളും വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തിൽ ഈ പ്രദേശത്തെ ജനങ്ങൾ മികച്ച ചികിൽസക്ക് വേണ്ടി ആശ്രയിക്കുന്ന തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ സാധാരണ നടക്കുന്ന ജനറൽ ഒ.പി. കൂടാതെ പകർച്ച രോഗങ്ങൾക്ക് മാത്രമായി മൂന്ന് മാസ കാലത്തേക്കെങ്കിലും സ്പെഷൽ ഒ.പി. തുടങ്ങുന്നതിന് വേണ്ടി രണ്ട് ഡോക്ടർമാരെയും നഴ്സിംഗ് സ്റ്റാഫിനെയും താലൂക്ക് ആശുപത്രിയിലേക്ക് അനുവദിക്കണമെന്ന് സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ […]

അരീക്കോട് കുനിയിൽ രണ്ട് പെൺകുട്ടികൾ കോറിയിലെ വെള്ളത്തിൽ മുങ്ങി അപകടം

മലപ്പുറം: അരീക്കോട് കുനിയിൽ രണ്ട് പെൺകുട്ടികൾ വെള്ളത്തിൽ മുങ്ങി അപകടം. ഉടൻ വിവരം അറിഞ്ഞെത്തിയ നാട്ടുകാർ മുങ്ങിയെടുത്തു.ആര്യ (15) അഭിനന്ദന ഇവരെ അരീക്കോട് സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റി.തീവ്രപരിചരണ വിഭാഗത്തിൽ ആണ്.

പടിഞ്ഞാറെക്കരയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് മത്സ്യത്തൊഴിലാളി മരണപ്പെട്ടു

തിരൂർ: മത്സ്യബന്ധനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെ റോഡ് മുറിച്ച് കടന്ന മത്സ്യത്തൊഴിലാളി ബൈക്കിടിച്ച് റോഡിൽ വീണ് മരിച്ചു. താനൂർ കോർമൻകടപ്പുറം പൗറകത്ത് എറമുള്ളാൻ എന്ന എറമു (62)ആണ് മരിച്ചത്. ശനിയാഴ്‌ച രാത്രി പുറത്തൂർ പടിഞ്ഞാറെക്കരയിലായിരുന്നു അപകടം. വള്ളം കരക്കടുപ്പിച്ച ശേഷം നാട്ടിലേക്ക് പോകാൻ ബസിൽ കയറിയ എറമു, ഡ്രൈവർ എത്താൻ വൈകിയപ്പോൾ ചായ കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു. അതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിൽ വന്ന ബൈക്ക് ശരീരത്തിൽ ഇടിക്കുകയും എറമുവിനെ കൊളുത്തി വലിക്കുകയും ചെയ്തു. അതോടെ […]