മൽപെ കണ്ടത് ചെളിയും പാറയും മാത്രം, ട്രക്ക് ചെളിയിൽ പുതഞ്ഞിരിക്കാൻ സാധ്യത’; തിരച്ചിൽ നിർത്തി
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ട്രക്ക് സഹിതം അകപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനു വേണ്ടി ഗംഗാവാലി പുഴയിൽ നടത്തിയ ദുഷ്കരമായ തിരച്ചിൽ അവസാനിപ്പിക്കുകയാണെന്ന് മുങ്ങൽ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപേ. രക്ഷാദൗത്യം അതീവ ദുഷ്കരമാണെന്നു വ്യക്തമാക്കിയാണ് സംഘം തിരച്ചിൽ അവസാനിപ്പിച്ചത്. ഗംഗാവാലി പുഴയിലെ കുത്തൊഴുക്കും പുഴയ്ക്കടിയിൽ മണ്ണിടിച്ചിൽ പെട്ടെത്തിയ മരങ്ങളും മറ്റു സാമഗ്രികളും കുടുങ്ങിക്കിടക്കുന്നതിനാൽ അടിത്തട്ടിലേക്ക് ഇറങ്ങാനാവുന്നില്ലെന്ന് ഈശ്വർ മാൽപെ വ്യക്തമാക്കിയിരുന്നു. തിരച്ചിലിനിറങ്ങിയ ആദ്യദിവസം ഒഴുക്കിൽ പെട്ട ഈശ്വർ മാൽപെയെ നാവികസേനയാണ് രക്ഷിച്ചത്. ട്രക്ക് കണ്ടെത്താൻ […]


