കോഴിക്കോട് അടക്കം 3ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്നലെയും ജൂലൈ 29നും മഞ്ഞ അലർട്ടുണ്ട്. നാളെ എറണാകുളം, തൃശൂർ, […]

കൊച്ചി -ബാംഗ്ലൂർ റൂട്ടിൽ പുതിയ വന്ദേഭാരത് 31ന് ഓടിത്തുടങ്ങും; 7ഇടങ്ങളിൽ സ്റ്റോപ്പ്, ആഴ്ച്ചയിൽ 3 ദിവസം സർവ്വീസ് നടത്തും

തിരുവനന്തപുരം : പുതിയ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഈ മാസം 31 മുതൽ സർ‌വ്വീസ് തുടങ്ങും. കൊച്ചി -ബാംഗ്ലൂർ റൂട്ടിലോടുന്ന ഈ ട്രെയിൻ ഇപ്പോൾ 12 സർവ്വീസാണ് നടത്തുക. ബുധൻ, വെള്ളി, ഞായർ തുടങ്ങി ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവ്വീസ്. എറണാകുളം, തൃശൂർ, പാലക്കാട്‌, പൊത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബാംഗ്ലൂർ എന്നിവിടങ്ങളാണ് സ്റ്റോപ്പുകൾ. ഉച്ചയ്ക്ക് 12.50 ന് പുറപ്പെട്ട് ബെം​ഗളൂരുവിൽ രാത്രി പത്തോടെയാണ് എത്തിച്ചേരുക. കൊച്ചിയിൽ നിന്നുള്ള ഐടി മേഖലയിലുൾപ്പെടെയുള്ളവർക്ക് ഈ സർവ്വീസ് പ്രയോജനപ്പെടുമെന്നാണ് […]

വേർപാട്

വേങ്ങര : പറപ്പൂർ ചേക്കാലിമാട് കനറാ ബാങ്കിന് സമീപം താമസിക്കുന്ന പരേതനായ അഞ്ചുകണ്ടൻ കാദറിന്റെ മകൻ സിദ്ദീഖ് (62) നിര്യാതനായി വേങ്ങര ബസ്റ്റാൻഡ് മുൻവശം ദീർഘകാലം പെട്ടികട നടത്തിയിരുന്നു മറ്റുള്ള വിവരങ്ങൾ അറിവായി വരുന്നു

ഉഡുപ്പിയുടെ സ്വന്തം ‘വാട്ടര്‍മാൻ’; അര്‍ജുനെ തിരയാനുള്ള ദൗത്യമേറ്റെടുത്ത ഈശ്വര്‍ മാല്‍പെ

കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുടെ തിരച്ചില്‍ പുരോഗമിക്കുകയാണ്. അർജുനെ കണ്ടെത്താനുള്ള ദൗത്യം ഉഡുപ്പിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഏറ്റെടുത്തു. ഈശ്വർ മാല്‍പെയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കുത്തൊഴുക്കിനെ അവഗണിച്ച്‌ ഗംഗാവലി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. അഞ്ചുതവണ വടം കെട്ടി നദിയിലേക്ക് ചാടിയെങ്കിലും ശക്തമായ അടിയൊഴുക്ക് ദൗത്യത്തിന് തടസം സൃഷ്ടിക്കുകയാണ്. എന്നാല്‍ വലുതും ചെറുതുമായ ഒട്ടേറെ രക്ഷൗദൗത്യങ്ങള്‍ക്ക് നേതൃത്വം വഹിച്ച അനുഭവ പരിചയമുള്ള മുങ്ങല്‍ വിദഗ്ധനായ ഈശ്വർ മാല്‍പെയുടെ വരവ് വലിയ പ്രതീക്ഷയാണ് […]

വിസിറ്റ് വിസയിൽ ദുബൈയിലെത്തിയ വടകര സ്വദേശി മരിച്ചു

മംഗലാട് : സ്വദേശി ദുബായിൽ മരണപ്പെട്ടു സന്ദർശനാർത്ഥം ദുബായിലെത്തിയ വടകര മംഗലാട് സ്വദേശി പരേതനായ തേറത്ത് കുഞ്ഞബ്ദുള്ളയുടെയും സഫിയയുടേയും മകൻ അഫ്നാസ് ഇന്നലെ വൈകിട്ട് 4മണിക്ക് ദുബായിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു 39 വയസ്സായിരുന്നു ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു ഇന്നലെ രാത്രിയിലുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അഫ്നാസ് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാര്യ പേരാമ്പ്രയിലെ നേരമ്പാട്ടിൽ ഇമ്പിച്ചി ആലിഹാജിയുടെ മകൾ അശിദത്ത്, മക്കൾ ഹയിറ,ഹൈറിക്ക്. സഹോദരി തസ്നിമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകിട്ടുള്ള […]

അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി മൽസ്യത്തൊഴിലാളികൾ പുഴയിൽ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട ട്രക്ക് ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം ഉഡുപ്പി ജില്ലയിലെ മാൽപെയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ 8 അംഗ മാൽപെ സംഘം ഏറ്റെടുത്തു. ഗംഗാവലി പുഴയിലെ മൺതിട്ടയിൽ നിലയുറപ്പിച്ച സംഘം പുഴയിൽ ഇറങ്ങിയുള്ള പരിശോധന തുടങ്ങി. ഷിരൂരിലേത് ശ്രമകരമായ ദൗത്യമെന്ന് ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. പുഴയിൽ മൂന്ന് ബോട്ടുകളിൽ പോയി നങ്കൂരമിട്ടാകും പരിശോധിക്കുക. പുഴയുടെ അടിത്തട്ടിലേക്ക് പോയാൽ ഒന്നും കാണാനാകില്ലെന്നും കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാ​ഗവും ലോഹഭാ​ഗവും ഏതാണെന്നും തിരിച്ചറിയുകയെന്നും ഈശ്വർ […]

ഇന്ത്യയുടെ തലവര മാറുമോ?; കര്‍ണാടകയില്‍ വൻ ലിഥിയം നിക്ഷേപം കണ്ടെത്തി

ബെംഗളുരു: കര്‍ണാടകയില്‍ വൻ ലിഥിയം നിക്ഷേപം കണ്ടെത്തിയതായി കേന്ദ്ര എര്‍ത്ത് സയന്‍സസ്, ശാസ്ത്ര-സാങ്കേതിക വിദ്യാ മന്ത്രി ഡോ.ജിതേന്ദ്ര സിങ്. കര്‍ണാടകയിലെ മാണ്ഡ്യ, യദ്ഗിരി ജില്ലകളിലാണ് ലിഥിയം നിക്ഷേപം കണ്ടെത്തിയത്. ആണവോര്‍ജ വകുപ്പിന് കീഴിലുള്ള ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്‌സ്‌പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ച് (എഎംഡി) നടത്തിയ പ്രാഥമിക സര്‍വേകളിലും പര്യവേക്ഷണങ്ങളിലുമാണ് മാണ്ഡ്യ ജില്ലയിലെ മര്‍ലഗല്ല മേഖലയില്‍ 1,600 ടണ്‍ നിക്ഷേപം കണ്ടെത്തിയത്. രാജ്യസഭയില്‍ ചോദ്യത്തിനുത്തരമായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും ലിഥിയം കണ്ടെത്താനുള്ള സജീവമായ […]

വിമാന കമ്ബനികളുടെ കൊള്ള: ഷാഫിയുടെ പ്രമേയത്തിൽ നടപടി; കമ്ബനികളുടെ യോഗം വിളിക്കാൻ നിർദേശം.

ന്യൂ ഡൽഹി: വിമാന നിരക്ക് വർധനക്കെതിരെ ഷാഫി പറമ്ബിലിന്റെ പ്രമേയത്തിൽ നടപടിയെടുത്ത് വിമാനക്കമ്ബനികളുടെ യോഗം വിളിക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിനോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച്‌ച ചോദ്യോത്തരവേളയിൽ വിഷയമുന്നയിച്ച ഷാഫി പറമ്ബിൽ വെള്ളിയാഴ്ച സ്വകാര്യ പ്രമേയമായും ഇതുന്നയിച്ചപ്പോഴാണ് സ്‌പീക്കർ ഇക്കാര്യം ആവശ്യപ്പെട്ടത്. സ്പ‌ീക്കറുടെ നിർദേശം മാനിക്കുമെന്ന് മന്ത്രി സഭക്ക് ഉറപ്പു നൽകി. ശനിയാഴ്ചത്തെ എയർ ഇന്ത്യ കൊച്ചി- ദുബൈ ‘എ.ഐ 933’ വിമാനത്തിൽ കേവലം നാല് സീറ്റുകൾ ബാക്കി കിടക്കുമ്ബോൾ […]

ബാങ്ക് ഇടപാട് നടത്തുന്നവരാണോ ; വരാൻ പോകുന്ന പുതിയ മാറ്റങ്ങൾ അറിഞ്ഞിരുന്നോ….?

ബാങ്കുകള്‍ വഴിയോ ധനകാര്യസ്ഥാപനങ്ങള്‍ വഴിയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍, പണം നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതുസംബന്ധിച്ച് ആര്‍ബിഐ വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. പണം കൈമാറ്റത്തിനുള്ള സൗകര്യങ്ങള്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് പുതിയ മാര്‍ഗനിര്‍ദേശം. വിവിധ ബാങ്കിങ് സേവനങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പുവഴി ലഭിച്ച പണം കൈമാറുന്നതിന് രാജ്യവ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് കെവൈസി നിബന്ധനകള്‍ കടുപ്പിക്കുന്നത്. ഏതു ബാങ്കിലാണോ പണമടയ്ക്കുന്നത്, ആ ബാങ്ക് പണം […]

മതപണ്ഡിതന്‍ പാങില്‍ അബ്ദുറഹ്‌മാന്‍ അല്‍ഖാസിമി പള്ളിപ്പറമ്പ് അന്തരിച്ചു

പെരിന്തല്‍മണ്ണ: പ്രഭാത സവാരിക്കിടെ ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മതപണ്ഡിതനായ പാങില്‍ അബ്ദുറഹ്‌മാന്‍ അല്‍ഖാസിമി പള്ളിപ്പറമ്പ് അന്തരിച്ചു. 74വയസായിരുന്നു. ഖബറടക്കം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം. വെള്ളിയാഴ്ച രാവിലെ പ്രഭാത സവാരിക്കിടെ പാങ്ങ് പടിഞ്ഞാറ്റുമുറിയില്‍ വെച്ച് ഓട്ടോ ഇടിച്ചായിരുന്നു അപകടം. പ്രഭാത നമസ്‌കാരത്തിന് ശേഷം നടക്കുന്ന പതിവുള്ളയാളായിരുന്നു. പുറകില്‍ നിന്നെത്തിയ ഓട്ടോ നിയന്ത്രണം വിട്ട് ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണതിനെ തുടര്‍ന്ന് തലക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. സമസ്ത […]